ഹാരിയറിൽ പുതിയ പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവ് അവതരിപ്പിച്ച് ടാറ്റ

ഹാരിയർ എസ്‌യുവിക്കായി ഇന്ത്യയിൽ 'പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവുകൾ' അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. ഹാരിയറിന്റെ ടെസ്റ്റ് ഡ്രൈവിംഗ് സൗകര്യം ഉപഭോക്താക്കൾക്ക് നൽകുന്നതിനായി പ്രമുഖ ലീസിംഗ് കമ്പനിയായ ഓറിക്‌സുമായി ടാറ്റ പങ്കാളിത്തം വഹിക്കും.

ഹാരിയറിൽ പുതിയ പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവ് അവതരിപ്പിച്ച് ടാറ്റ

ടാറ്റ ഹാരിയർ ടെസ്റ്റ് ഡ്രൈവ് സംരംഭം ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഓൺലൈനായി ബുക്ക് ചെയ്യാം. ടെസ്റ്റ് ഡ്രൈവുകൾക്കായുള്ള ബുക്കിംഗുകൾ അവർക്ക് ഇഷ്ടമുള്ള സ്ഥലത്തും സമയത്തിലും ചെയ്യാൻ സാധിക്കും. ഈ സേവനം നിലവിൽ മുംബൈയിലും ഡൽഹി-എൻ‌സി‌ആറിലും മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

ഹാരിയറിൽ പുതിയ പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവ് അവതരിപ്പിച്ച് ടാറ്റ

എന്നാൽ രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്ക് ഈ സേവനം ഉടൻ വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ടെസ്റ്റ് ഡ്രൈവുകൾ ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് ഹാരിയർ വെബ്സൈറ്റ് സന്ദർശിച്ച് ഒരു ഫോം പൂരിപ്പിക്കേണ്ടി വരും. തീയതി, സമയം, സ്ഥലം എന്നിവ തെരഞ്ഞെടുക്കുന്നതിനൊപ്പം അവരുടെ വ്യക്തിഗത വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുത്തേണ്ടി വരും.

ഹാരിയറിൽ പുതിയ പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവ് അവതരിപ്പിച്ച് ടാറ്റ

ഫോം സമർപ്പിച്ചുകഴിഞ്ഞാൽ ടെസ്റ്റ് ഡ്രൈവ് ഷെഡ്യൂൾ ചെയ്യാൻ സഹായിക്കുന്നതിന് ടാറ്റ മോട്ടോർസിൽ നിന്ന് ഒരു കോൾ ബാക്ക് ലഭിക്കും.

ഹാരിയറിൽ പുതിയ പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവ് അവതരിപ്പിച്ച് ടാറ്റ

തിരക്കേറിയ ജീവിതരീതിയിൽ നിരവധി ഉപഭോക്താക്കൾ അവർ ഇഷ്ടപ്പെടുന്ന സമയത്തും സ്ഥലത്തും ഒരു ടെസ്റ്റ് ഡ്രൈവ് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇത് നൽകുമെന്നും. അതിനാൽ ഓറിക്‌സ് ഇന്ത്യയുമായി ടാറ്റ സഹകരിക്കുന്ന ഈ പുതിയ പദ്ധതി തങ്ങളുടെ ഉപഭോക്താക്കൾക്ക് വളരെ സൗകര്യപ്രദവും പ്രയോജനപ്പെടുന്നതും ആകുമെന്ന് ടാറ്റ മോട്ടോർസ് സെയിൽസ്, മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് എസ്.എൻ ബർമാൻ പറഞ്ഞു.

ഹാരിയറിൽ പുതിയ പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവ് അവതരിപ്പിച്ച് ടാറ്റ

ടാറ്റ മോട്ടോർസുമായി ഈ പുതിയ സംരംഭത്തിൽ പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഓറിക്സ് ഇന്ത്യയുടെ എംഡിയും CEO-യുമായ സന്ദീപ് ഗംഭീർ പറഞ്ഞു. ഈ പങ്കാളിത്തം ഉപഭോക്താക്കൾക്ക് ഉൽ‌പ്പന്നത്തിന്റെ മികച്ച അനുഭവം നൽകാൻ സഹായിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: 2020 ഹ്യുണ്ടായി വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങൾ പുറത്ത്

ഹാരിയറിൽ പുതിയ പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവ് അവതരിപ്പിച്ച് ടാറ്റ

കൂടാതെ ഇത് ഉപഭോക്തൃ അനുഭവം പ്രധാനം ചെയ്യുമെന്നും ഹാരിയറിനെക്കുറിച്ച് നന്നായി അറിയാൻ‌ ആളുകളെ സഹായിക്കുമെന്നും സന്ദീപ് ഗംഭീർ അവകാശപ്പെട്ടു.

Most Read: മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

ഹാരിയറിൽ പുതിയ പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവ് അവതരിപ്പിച്ച് ടാറ്റ

ഈ വർഷം ആദ്യമാണ് ടാറ്റ ഹാരിയർ ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിനുശേഷം വിപണിയിൽ എസ്‌യുവിക്ക് മികച്ച പ്രതികരണം ലഭിച്ചെങ്കിലും കഴിഞ്ഞ രണ്ട് മാസമായി വാഹനത്തിന്റെ വിൽപ്പന ഗണ്യമായി ഇടിഞ്ഞു. വാഹന വ്യവസായം നേരിടുന്ന മാന്ദ്യമാണ് ഇതിന്റെ പ്രധാന കാരണം. ടാറ്റ മോട്ടോഴ്‌സും ഓറിക്‌സും ചേർന്ന് അവതരിപ്പിക്കുന്ന പുതിയ സംരംഭം കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുമെന്നും ഇത് ഹാരിയറിന്റെ വിൽപ്പന മെച്ചപ്പെടുത്താൻ സഹായിച്ചേക്കും.

Most Read: 2020 മഹീന്ദ്ര ഥാറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഹാരിയറിൽ പുതിയ പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവ് അവതരിപ്പിച്ച് ടാറ്റ

അടുത്തിടെ ഹാരിയർ എസ്‌യുവിയുടെ ഡാർക്ക് എഡിഷനും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരുന്നു. ഡാർക്ക് എഡിഷൻ മോഡലിൽ ധാരാളം ബ്ലാക്ക്ഔട്ട് സവിശേഷതകളും പുതിയ ബ്ലാക്ക് പെയിന്റ് സ്കീമുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Tata Motors Launches ‘Priority Test Drives’ For Harrier. Read more Malayalam
Story first published: Wednesday, October 23, 2019, 11:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X