1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

ഉടന്‍ പ്രാബല്യത്തില്‍ വരുന്ന ഭാരത് സ്റ്റേജ് VI (ബിഎസ് VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനിസരിച്ച് വാഹനങ്ങള്‍ പരിഷ്‌കരിക്കുക്കയെന്നത് ധാരാളം ചിലവുകള്‍ക്ക് വഴിവയ്ക്കുമെന്ന് വിവിധ വാഹന നിര്‍മ്മാതാക്കള്‍ പ്രസ്താവിച്ചു കഴിഞ്ഞ കാര്യമാണ്. എന്നാല്‍, ഇത് എത്രത്തോളം വരുമെന്ന് ആര്‍ക്കും ഇതുവരെ കൃത്യമായി പറയാന്‍ സാധിച്ചിട്ടുമില്ല. എങ്കിലും ആയിരക്കണക്കിന് കോടി രൂപ ഇതിനായി ചിലവാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ്, ഭാരത് സ്‌റ്റേജ് VI പരിഷ്‌കരണങ്ങള്‍ക്കായി 1,200 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് ടാറ്റ മോട്ടോര്‍സ് എംഡി & സിഇഒ ആയ ഗെന്റര്‍ ബൂഷെക്ക് അറിയിച്ചു.

1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

അടുത്തിടെ ദ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഈ തുക നിക്ഷേപിച്ചതെന്നും ഈ വര്‍ഷം ഇതില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ സാധ്യതയുണ്ടെന്നും ബൂഷെക്ക് വ്യക്തമാക്കി.

1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

നിക്ഷേപത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഏതെല്ലാം എഞ്ചിനുകളായിരിക്കും കമ്പനി പരിഷ്‌കരിക്കുകയെന്നും ഏതെല്ലാമാണ് നിര്‍ത്തുകയെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

ചെറു വാഹനങ്ങളിലെ ഡീസല്‍ എഞ്ചിനുകള്‍ പരിഷ്‌കരിക്കുന്നത് വന്‍ ചിലവിന് ഇടയാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതെല്ലാം മറികടന്ന് ഇവ പരിഷ്‌കരിക്കുകയാണെങ്കിലും ഉയര്‍ന്ന വിലയില്‍ വിപണിയിലെത്തിക്കുന്നത് ഇവയുടെ ഡിമാന്‍ഡില്‍ ഇടിവുണ്ടാക്കും.

1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 2020 ഏപ്രിലോടെ തങ്ങളുടെ നിരയിലെ ഡീസല്‍ കാറുകള്‍ നിര്‍ത്തുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു.

1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

ഉയര്‍ന്ന നിര്‍മ്മാണ ചിലവ് വന്നാലും ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് ഹ്യുണ്ടായി മോട്ടോര്‍സ്, ടൊയോട്ട, ഫോര്‍ഡ് എന്നീ വാഹന നിര്‍മ്മാതാക്കള്‍ മുമ്പ് അറിയിച്ചിരുന്നു.

Most Read: TUV300 എഎംടി പതിപ്പിനെ മഹീന്ദ്ര നിര്‍ത്തി

1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

2020 ഏപ്രില്‍ മാസത്തോടെ നിരയിലെ ചെറു ഡീസല്‍ കാറുകള്‍ നിര്‍ത്താനുള്ള പദ്ധതിയിലാണ് ടാറ്റ മോട്ടോര്‍സ്. ശേഷം വിപണിയിലെ ചെറു ഡീസല്‍ കാറുകള്‍ക്കുള്ള ഡിമാന്‍ഡ് ഉയരുന്ന സാഹചര്യത്തില്‍ മാത്രമായിരിക്കും ഇവ വീണ്ടും ഉത്പാദിപ്പിക്കുക.

1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

നിരയിലെ മിക്ക വാഹനങ്ങളിലും ഡീസല്‍ വകഭേദങ്ങള്‍ അണിനിരത്തുന്നുണ്ട് ടാറ്റ മോട്ടോര്‍സ്. ടിഗോര്‍ കോമ്പാക്റ്റ് സെഡാനൊപ്പം ടിയാഗൊ ഹാച്ച്ബാക്കിനും ഡീസല്‍ പതിപ്പ് ലഭ്യമാണ്.

Most Read: ടിയാഗൊയുടെ സുരക്ഷ ടാറ്റ കൂട്ടി, ഒപ്പം വിലയും

1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

നെക്‌സോണ്‍ കോമ്പാക്റ്റ് എസ്‌യുവി, സെസ്റ്റ് സെഡാന്‍, അടുത്തിടെ വിപണിയിലെത്തിച്ച ഹാരിയര്‍ എസ്‌യുവി എന്നിവയ്ക്കും ഡീസല്‍ പതിപ്പുകളുണ്ട്. 2012-13 കാലയളവില്‍ രാജ്യത്തെ വിപണിയില്‍ 58 ശതമാനം ഡീസല്‍ കാറുകളുണ്ടായിരുന്നു.

1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

എന്നാല്‍, പോയ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരമിത് 36 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അടുത്തിടെ NCR പത്ത് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചിരുന്നു.

Most Read: അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

ഇതാണ് ഡീസല്‍ കാറുകളുടെ എണ്ണത്തിലെ ഇടിവിന് കാരണമായതെന്നാണ് അനുമാനം. താരതമ്യേന വില കുറവാണ് ഡീസല്‍ കാറുകള്‍ക്കെങ്കിലും ഇവ പരിഷ്‌കരിച്ചതിന് ശേഷം വിപണിയിലെത്തിക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ച വില്‍പ്പന ലഭിക്കാതിരുന്നാല്‍ ഇത് വന്‍ സാമ്പത്തിക നഷ്ടം നേരിടാന്‍ ഇടയാക്കും.

1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

ഹ്യുണ്ടായി, ടൊയോട്ട, ഫോര്‍ഡ് എന്നിവരാകട്ടെ ഭാരത് സ്‌റ്റേജ് VI നിലവാരത്തിനനുസരിച്ച് തങ്ങളുടെ കാറുകള്‍ പരിഷ്‌കരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. കാറുകള്‍ വിലയില്‍ എട്ട് മുതല്‍ പത്ത് ശതമാനം വര്‍ധനവിന് ഇത് കാരണമാവും. എന്നാല്‍, ഡീസല്‍ കാറുകളുടെ വിലയെ മാത്രമല്ല, പരിഷ്‌കരിക്കുന്ന പെട്രോള്‍ വാഹനങ്ങളുടെയും വില കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Source: The Hindu

Most Read Articles

Malayalam
English summary
Tata Motors Invested 1,200 Crores To Meet The BS VI Upgrade Costs. Read In Malayalam
Story first published: Monday, May 27, 2019, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X