കഴിഞ്ഞ വര്‍ഷം ടാറ്റ വിറ്റത് രണ്ട് ലക്ഷം കാറുകള്‍, താരമായത് ടിയാഗൊ

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ടാറ്റ വാഹനങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ക്ക് വാഹനലോകം സാക്ഷ്യം വഹിച്ചതാണ്. സുരക്ഷ, ഡിസൈന്‍, നിലവാരം, കംഫര്‍ട്ട് തുടങ്ങിയ എല്ലാ മേഖലകളിലും മികവുറ്റ കാറുകളാണിപ്പോള്‍ ടാറ്റ മോട്ടോര്‍സ് വിപണിയിലെത്തിക്കുന്നത്. ഈ മാറ്റങ്ങളൊക്കെയും ടാറ്റ കാറുകള്‍ക്ക് വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സഹായമാവുകയും ചെയ്തിരിക്കുകയാണിപ്പോള്‍.

കഴിഞ്ഞ വര്‍ഷം ടാറ്റ വിറ്റത് രണ്ട് ലക്ഷം കാറുകള്‍, താരമായത് ടിയാഗൊ

2018-19 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ പോയ സാമ്പത്തിക വര്‍ഷത്തെയപേക്ഷിച്ച് 12.18 ശതമാനം വളര്‍ച്ച കൈവരിച്ചിരിക്കുകയാണ് കമ്പനി. മികച്ച വില്‍പ്പനയുള്ളൊരു വര്‍ഷമാണ് കടന്ന് പോയതെന്നാണ് കമ്പനിയുടെ വാദം.

കഴിഞ്ഞ വര്‍ഷം ടാറ്റ വിറ്റത് രണ്ട് ലക്ഷം കാറുകള്‍, താരമായത് ടിയാഗൊ

വിപണിയില്‍ ടാറ്റ മോട്ടോര്‍സ് വാഹനങ്ങള്‍ക്ക് ആവശ്യക്കാറേറി വരികയാണ്. 2018-19 കാലയളവില്‍ മാത്രം 2,10,143 കാറുകളാണ് ഈ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചത്. 2017-18 കാലയളവിലിത് 1,87,321 യൂണിറ്റായിരുന്നു.

കഴിഞ്ഞ വര്‍ഷം ടാറ്റ വിറ്റത് രണ്ട് ലക്ഷം കാറുകള്‍, താരമായത് ടിയാഗൊ

വാഹന കമ്പനികള്‍ക്കിടയില്‍ ഉയര്‍ന്ന വളര്‍ച്ച നിരക്കാണിത്. എങ്കിലും വിപണിയില്‍ ടാറ്റയുടെ പ്രധാന എതിരാളിയായ മാരുതിയുടെ വില്‍പ്പനയ്‌ക്കൊപ്പം എത്തണമെങ്കില്‍ ടാറ്റയ്ക്ക് ഇനിയും അധ്വാനിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ പരുക്കനായ രീതിയിലായിരുന്നു ടാറ്റ കാറുകള്‍ ആദ്യമെത്തിയിരുന്നത്.

Most Read:പ്രചാരമൊട്ടും കുറയാതെ മാരുതി വാഗണ്‍ആര്‍, വില്‍പ്പന വെച്ചടി മുന്നോട്ട്

കഴിഞ്ഞ വര്‍ഷം ടാറ്റ വിറ്റത് രണ്ട് ലക്ഷം കാറുകള്‍, താരമായത് ടിയാഗൊ

എന്നാല്‍ വിപണിയില്‍ മറ്റ് വാഹന നിര്‍മ്മാതാക്കളുടെ കാറുകളുമായി മാത്സരിക്കുമ്പോള്‍ പലപ്പോഴും ടാറ്റ കാറുകള്‍ പിന്നിലായിപ്പോയിരുന്നു. പുറംമോടിയിലെ വ്യത്യാസങ്ങളാണ് തങ്ങളെ പിന്നിലാക്കുന്നതെന്ന മനസിലാക്കിയ കമ്പനി പിന്നീട് പുതിയ ഡിസൈന്‍ ശൈലി ആവിഷ്‌ക്കരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ടാറ്റ വിറ്റത് രണ്ട് ലക്ഷം കാറുകള്‍, താരമായത് ടിയാഗൊ

നിരയിലെ എല്ലാ കാറുകളുടെയും ഡിസൈന്‍ മാറ്റിയ ടാറ്റ പുത്തന്‍ ഭാവത്തിലാണിപ്പോള്‍ വിപണിയില്‍ അണിനിരക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ വിറ്റ 2,10,143 കാറുകളില്‍ ഭൂരിഭാഗവും ടിയാഗൊ, നെക്‌സണ്‍, ഹാരിയര്‍ എന്നീ മോഡലുകളാണ്.

കഴിഞ്ഞ വര്‍ഷം ടാറ്റ വിറ്റത് രണ്ട് ലക്ഷം കാറുകള്‍, താരമായത് ടിയാഗൊ

ടാറ്റയുടെ ഇംപാക്റ്റ് ഡിസൈന്‍ ഭാഷയില്‍ ഒരുങ്ങിയ ടിയൊഗൊയുടെ അടുത്ത തലമുറ മോഡല്‍ പുറത്തിറക്കാനുള്ള തിരക്കിലാണ് കമ്പനിയിപ്പോള്‍. ടാറ്റയുടെ ഏറ്റവും പുതിയ പ്ലാറ്റഫോമായ ആല്‍ഫയെ അടിസ്ഥാനമാക്കിയാണ് പുത്തന്‍ ടിയാഗൊ ഒരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം ടാറ്റ വിറ്റത് രണ്ട് ലക്ഷം കാറുകള്‍, താരമായത് ടിയാഗൊ

കോമ്പാക്റ്റ് എസ്‌യുവിയായ നെക്‌സണ്‍ ആണ് ഏറ്റവും വില്‍പ്പനയുള്ള ടാറ്റ കാറുകളില്‍ രണ്ടാമത്. പോയ വര്‍ഷം വിപണിയില്‍ മികച്ച പ്രകടനമാണ് നെക്‌സണ്‍ കാഴ്ചവെച്ചത്.

Most Read:ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബെന്‍സ് എസ്‌യുവിയുടെ കൂട്ട്

കഴിഞ്ഞ വര്‍ഷം ടാറ്റ വിറ്റത് രണ്ട് ലക്ഷം കാറുകള്‍, താരമായത് ടിയാഗൊ

മാരുതിയുടെ വിറ്റാര ബ്രെസ്സയും മഹീന്ദ്ര XUV300 -യും നെക്‌സണിന് വെല്ലുവുളി ഉയര്‍ത്തുന്നുണ്ടങ്കെിലും സ്ഥിരതയാര്‍ന്ന പ്രകടനം നെക്‌സണ്‍ കാഴ്ചവെയ്ക്കുന്നുണ്ട്. പുതിയ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ നെക്‌സണിനെ ടാറ്റ ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ടാറ്റ വിറ്റത് രണ്ട് ലക്ഷം കാറുകള്‍, താരമായത് ടിയാഗൊ

അടുത്തിടെ വിപണിയിലെത്തിയ ടാറ്റ ഹാരിയര്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം തന്നെയാണ് കാഴ്ചവെയ്ക്കുന്നത്. വിപണിയില്‍ ജീപ്പ് കോമ്പസാണ് ഹാരിയറിന്റെ മുഖ്യ എതിരാളി. പ്രീമിയം ഫീച്ചറുകളിലെത്തിയ ടാറ്റ ഹാരിയര്‍ വാഹനപ്രേമികളെ ആകര്‍ഷിക്കുന്നതില്‍ വളരെ മുന്നിലാണ്. വിപണിയില്‍ ടാറ്റയ്ക്കുണ്ടായിരിക്കുന്ന ആ നേട്ടം ഇതേ അവസ്ഥയില്‍ തുടരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors Sells Over 2 lakh Cars During FY18-19; Posts 12.18 Percent Growth: read in malayalam
Story first published: Monday, April 8, 2019, 13:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X