രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ഇലക്ട്രിക്ക് ബസുകള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ ടെന്‍ഡര്‍ സ്വന്തമാക്കി ഇന്ത്യയുടെ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിക്കുകയും ചെയ്തത്.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

അഹമ്മദാബാദ് ജന്‍മാര്‍ഗ് ലിമിറ്റഡിന് (AJL) വേണ്ടി 300 ഇലക്ട്രിക്ക് ബസുകളുടെ ടെന്‍ഡറാണ് ടാറ്റയ്ക്ക് ലഭിച്ചത്. നേരത്തെ രാജ്യത്തുടനീളമുള്ള ആറ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ക്കായി 255 ഇലക്ട്രിക്ക് ബസുകളുടെ ഓര്‍ഡറുകളും ടാറ്റയ്ക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 300 ബസുകള്‍ക്കായുള്ള ടെന്‍ഡറും ലഭിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

അര്‍ബന്‍ 9/9 ഇലക്ട്രിക്ക് ബസുകളാണ് കമ്പനി കൈമാറുന്നത്. ഇലക്ട്രിക്ക് ബസുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും കമ്പനി സജ്ജമാക്കും. ബസിനൊപ്പം ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും കമ്പനി നല്‍കും.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ഇലക്ട്രിക്ക് ബസുകള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ ടെന്‍ഡര്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോര്‍സ് വാണിജ്യ വാഹന വിഭാഗം മോധാവി ഗിരിഷ് വാഗ് പറഞ്ഞു.മികച്ച ഡിസൈനും ലോകോത്തര സവിശേഷതകളുമായാണ് ടാറ്റ ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലെത്തുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

വാഹനത്തിന് കരുത്ത് പകരുന്ന ലിയോണ്‍ ബാറ്ററി വാഹനത്തിന് മുകളില്‍ നല്‍കുന്നതാണ് ഇ-ബസുകളുടെ പ്രധാന പ്രത്യേകത. 245 കിലോ വാട്ട് പവര്‍ ഉത്പാദിപ്പിക്കുന്ന ടാറ്റയുടെ ഇലക്ട്രിക്ക് ബസ് ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 150 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ഡ്രൈവര്‍ സീറ്റ് ഉള്‍പ്പെടെ 32 സീറ്റിങ്ങുകളാണുള്ളത്. മറ്റ് ഇലക്ട്രിക്ക് ബസുകളെക്കാള്‍ 20 ശതമാനം എനര്‍ജി ലാഭിക്കുമെന്നതാണ് ടാറ്റയുടെ ബസിന്റെ പ്രത്യേകത. ഡീസല്‍ ബസുകളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹാര്‍ദമാണെന്നതും 50 ശതമാനം ഇന്ധന ചിലവും മെയിന്റനന്‍സ് ചിലവും കുറയുന്നതുമാണ് ടാറ്റ ഇലക്ട്രിക്ക് ബസിനെ ജനപ്രിയമാക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ടാറ്റ മോട്ടോഴ്‌സിന്റെ ധാര്‍വാഡ് പ്ലാന്റിലാണ് അള്‍ട്രാ ഇലക്ട്രിക്ക് ബസുകളുടെ നിര്‍മാണം നടക്കുന്നത്. ഇപ്പോള്‍ 32 സീറ്റിലെത്തുന്ന ബസിന്റെ മിനി ബസ് നിര്‍മിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്. വായു മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരത്തുകളില്‍ ഇലക്ട്രിക്ക് ബസുകളെ അവതരിപ്പിക്കുന്നത്.

Most Read: ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

മലിനീകരണ നിയന്ത്രണത്തിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. അന്തരീക്ഷ മലിനീകരണ നിരക്ക് നിയന്ത്രണാതീതമാണ്. ഇതോടെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പടികൂടി കടന്ന് ബിഎസ് VI എഞ്ചിന്‍ വാഹനങ്ങളിലേക്കും, ഇലക്ട്രിക്ക് വാഹനങ്ങളിലേക്കും കടന്നിരിക്കുന്നത്.

Most Read: ആപത്തിൽ സഹായത്തിന് ഓടിയെത്തിയ ജീപ്പിന് പിന്നീട് ആപ്പ് വെച്ച് പൊലീസ്

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് VI (ഭാരത് സ്റ്റേജ് 6) മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കുന്ന കാറുകളേ വില്‍ക്കാനാകൂ. ഇന്ത്യയില്‍ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ 2000 -ലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗരേഖ കൊണ്ടുവരുന്നത്.

Most Read: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

യൂറോപ്പിലുണ്ടായിരുന്ന മലിനീകരണ നിയന്ത്രണ ചട്ടത്തിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നായിരുന്നു ഇന്ത്യയിലും നടപ്പാക്കാന്‍ തീരുമാനിച്ചത്. യൂറോപ്പില്‍ അത് യൂറോ എന്ന് അറിയപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ ഭരത് സ്റ്റേജ് അഥവാ ബിഎസ് എന്നും അറിയപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

2000 -ലാണ് ഇന്ത്യയില്‍ ആദ്യമായി ചട്ടം നിലവില്‍ വരുന്നത്. ബിഎസ് 1 - ആയിരുന്നു ആദ്യം. പിന്നീട് 2005 -ല്‍ ബിഎസ് 11, 2010 -ല്‍ ബിഎസ് 111, 2017 -ല്‍ ബിഎസ് IV എന്നിങ്ങനെയായിരുന്നു നിയന്തണത്തിലെ ചട്ടങ്ങള്‍ നടപ്പാക്കിയിരുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

എന്നാല്‍, ബിഎസ് V -ലേക്ക് പോകാതെയാണ് 2020 -ല്‍ ബിഎസ് VI -ലേക്കാണ് കേന്ദ്രസര്‍ക്കാര്‍ മാറുന്നത്. ബിഎസ് VI എഞ്ചിനോടെയുള്ള മോഡലുകളെ മിക്ക നിര്‍മ്മാതാക്കളും അവതരിപ്പിച്ചു തുടങ്ങി.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

അതിനൊപ്പം തന്നെ ഇലക്ട്രിക്ക് വാഹനങ്ങളും ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് സജ്ജമായെന്നു വേണം പറയാന്‍. ചില നിര്‍മ്മാതാക്കള്‍ ഇലക്ട്രിക്ക് വാഹനളുടെ പരീക്ഷണ ഓട്ടം നടത്തുന്നു, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര തുടങ്ങിയ നിര്‍മ്മാതാക്കള്‍ വില്‍പ്പന ആരംഭിക്കുകയും ചെയ്തു.

Most Read Articles

Malayalam
English summary
Tata Motors bags biggest Electric Bus contract in India. Read more in Malayalam.
Story first published: Tuesday, October 8, 2019, 14:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X