പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

ടാറ്റ നെക്‌സോണ്‍ വിപണിയിലെത്തിയിട്ട് രണ്ടു വര്‍ഷമാകുന്നു. നാലു മീറ്ററില്‍ താഴെ നീളമുള്ള ടാറ്റയുടെ ആദ്യ എസ്‌യുവിയാണ് നെക്‌സോണ്‍. മാരുതി വിറ്റാര ബ്രെസ്സ അടക്കിവാഴുന്ന കോമ്പാക്ട് എസ്‌യുവി ലോകത്ത് സുരക്ഷ ഉയര്‍ത്തിക്കാട്ടി നെക്‌സോണ്‍ ഇതുവരെ ശ്രദ്ധനേടി. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ കുറിച്ചിട്ടുള്ള ഏക ഇന്ത്യന്‍ കാറും നെക്‌സോണ്‍തന്നെ.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

ഇപ്പോള്‍ ഉടമകളുടെ അഭിപ്രായം മുഖവിലയ്‌ക്കെടുത്ത് നെക്‌സോണില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുകയാണ് ടാറ്റ. നെക്‌സോണിന്റെ തിരഞ്ഞെടുത്ത പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ടാറ്റ പുതുക്കി. നെക്‌സോണ്‍ XZ പ്ലസ്, XZA പ്ലസ് വകഭേദങ്ങള്‍ക്ക് പ്രത്യേക പവര്‍ ഔട്ട്‌ലെറ്റുകള്‍ പിന്‍ നിരയില്‍ ലഭിക്കും. മോഡലുകളുടെ ഡോര്‍ പാനല്‍ നിറം സാറ്റിന്‍ ക്രോമില്‍ നിന്നും തിളക്കമുള്ള പിയാനൊ ബ്ലാക്കിലേക്ക് കമ്പനി പുനരാവിഷ്‌കരിച്ചു.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

പരിഷ്‌കാരങ്ങളുടെ ഭാഗമായി XT, XZ, XZ പ്ലസ്, XZA പ്ലസ് മോഡലുകളില്‍ പുതിയ റൂഫ് റെയിലുകളും ഒരുങ്ങും. പുതിയ നെക്‌സോണ്‍ മോഡലുകളുടെ പിന്‍ എസി വെന്റുകളില്‍ പ്രത്യേക എസി എയര്‍ ഫ്‌ളോ സൗകര്യവും ടാറ്റ ഉറപ്പുവരുത്തുന്നുണ്ട്. മുന്നിലെ പ്രധാന എസി കണ്‍സോളില്‍ മുഖേനയാണ് പിന്‍ നിരയിലേക്കുള്ള എസി വെന്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനാവുക.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

XM, XMA, XT മോഡലുകളുടെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലും ചെറിയ മാറ്റങ്ങള്‍ ടാറ്റ നടപ്പിലാക്കി. ഇതേ മോഡലുകളില്‍ ആന്റീനയുടെ നീളവും കൂടി. XM, XMA, XT, XZ വകഭേദങ്ങളില്‍ ഡാഷ്‌ബോര്‍ഡ്, എസി കണ്‍ട്രോള്‍ പാനലുകളുടെ നിറം മാറിയെന്നതും ശ്രദ്ധേയം. ജൂണ്‍ ആരംഭം ബോള്‍ട്ട്, സെസ്റ്റ്, ഹെക്‌സ, സ്‌റ്റോം, നെക്‌സോണ്‍ മോഡലുകളുടെ വില ടാറ്റ പുതുക്കിയിരുന്നു.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

ഇതിന്‍പ്രകാരം 10,000 രൂപ വരെയാണ് നെക്‌സോണ്‍ മോഡലുകള്‍ക്ക് വില ഉയര്‍ന്നിരിക്കുന്നത്. 1.5 ലിറ്റര്‍ റെവോടോര്‍ഖ് ടര്‍ബ്ബോ ഡീസല്‍, 1.2 ലിറ്റര്‍ റെവട്രൊണ്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനുകള്‍ നെക്‌സോണില്‍ അണിനിരക്കുന്നുണ്ട്.

Most Read: എംജി ഹെക്ടര്‍ — വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 108.5 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. മറുഭാഗത്ത് നെക്‌സോണിലെ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 108.5 bhp കരുത്തും 170 Nm torque ഉം കുറിക്കാന്‍ ശേഷിയുണ്ട്. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: കിയ സെല്‍റ്റോസ് — അറിയണം ഇക്കാര്യങ്ങള്‍

പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

ഓട്ടോമാറ്റിക് യൂണിറ്റ് വേണമെന്നുള്ളവര്‍ക്ക് ആറു സ്പീഡ് എഎംടി ഗിയര്‍ബോക്‌സും എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. നിലവില്‍ ടാറ്റയുടെ ഏറ്റവും വില്‍പ്പനയുള്ള കാറുകളില്‍ ഒന്നാണ് നെക്‌സോണ്‍. 2020 ഏപ്രിലില്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതു മാനിച്ച് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി കമ്പനി നടത്തുന്നുണ്ട്.

Most Read: റെനോ ട്രൈബര്‍ — അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

ബിഎസ് VI നിലവാരമുള്ള എഞ്ചിനായിരിക്കും നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലെ മുഖ്യാകര്‍ഷണം. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും തുടരുമെന്നാണ് വിവരം.

Source: Team-BHP

Most Read Articles

Malayalam
English summary
Tata Motors Updates Nexon With New Interior Features. Read in Malayalam.
Story first published: Monday, June 24, 2019, 15:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X