അഞ്ചു ലക്ഷം രൂപയ്ക്ക് ചമഞ്ഞൊരുങ്ങി ടാറ്റ നെക്‌സോണ്‍

നാലു മീറ്ററില്‍ താഴെ നീളത്തില്‍ ടാറ്റ കൊണ്ടുവരുന്ന ആദ്യത്തെ എസ്‌യുവിയാണ് നെക്‌സോണ്‍. വിപണിയില്‍ മാരുതി ബ്രെസ്സയോളം പ്രചാരം നേടാനായിട്ടില്ലെങ്കിലും വാഹന പ്രേമികള്‍ക്ക് നെക്‌സോണിനോട് കൂടുതല്‍ മതിപ്പുണ്ട്. കാരണം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിച്ച ആദ്യ ഇന്ത്യന്‍ കാറാണ് ടാറ്റ നെക്‌സോണ്‍.

അഞ്ചു ലക്ഷം രൂപയ്ക്ക് ചമഞ്ഞൊരുങ്ങി ടാറ്റ നെക്‌സോണ്‍

സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ നെക്‌സോണ്‍ ഒട്ടും പിന്നിലല്ല. ഹാര്‍മന്‍ ഓഡിയോ സംവിധാനം അടക്കമുള്ള പ്രീമിയം ഫീച്ചറുകള്‍ ഒരുപിടിയുണ്ടെന്നിരിക്കെ, നെക്‌സോണിന് ആഢംബരം പോരായെന്ന് ഉടമകളില്‍ ചിലര്‍ ഇപ്പോഴും പരിഭവപ്പെടുന്നത് കേള്‍ക്കാം. എന്നാല്‍ ഈ പരാതി RM കാര്‍ ഡിക്കോര്‍ തീര്‍ക്കും.

അഞ്ചു ലക്ഷം രൂപയ്ക്ക് ചമഞ്ഞൊരുങ്ങി ടാറ്റ നെക്‌സോണ്‍

ആഢംബരം വിതറി ഇവര്‍ പുറത്തിറക്കിയ നെക്‌സോണ്‍ വാഹന പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. അഞ്ചു ലക്ഷം രൂപയാണ് മോഡിഫിക്കേഷനുള്ള ആകെ ചിലവ്. ഇതില്‍ മൂന്നു ലക്ഷം രൂപ ഓഡിയോ സംവിധാനത്തിന് വേണ്ടി മാത്രം വകയിരുത്തപ്പെട്ടു. ബാക്കിയുള്ള രണ്ടു ലക്ഷം രൂപയ്ക്കാണ് ക്യാബിന്‍ മോടി പിടിപ്പിച്ചത്.

അഞ്ചു ലക്ഷം രൂപയ്ക്ക് ചമഞ്ഞൊരുങ്ങി ടാറ്റ നെക്‌സോണ്‍

ഉന്നതനിലവാരമുള്ള ശബ്ദ സംവിധാനമാണ് RM ഡിക്കോര്‍ പുറത്തിറക്കുന്ന നെക്‌സോണിന്റെ മുഖ്യാകര്‍ഷണം. ഔഡിസണ്‍ സ്പീക്കറുകള്‍, ഹെര്‍ട്‌സ് ആംപ്ലിഫയറുകള്‍, ജെഎല്‍ മോണോബ്ലോക് ആംപ്ലിഫയറുകള്‍, റോക്ക്‌ഫോര്‍ഡ് ഫോസ്‌ഗേറ്റ് P2 സബ് വൂഫര്‍, ഹെലിക്‌സ് DSP 2 പ്രോസസര്‍, പയണിയര്‍ ഹെഡ് യൂണിറ്റ് എന്നിവയെല്ലാം മോഡിഫിക്കേഷന്‍ നടപടികളുടെ ഭാഗമായി നെക്‌സോണില്‍ ഒരുങ്ങുന്നു.

അഞ്ചു ലക്ഷം രൂപയ്ക്ക് ചമഞ്ഞൊരുങ്ങി ടാറ്റ നെക്‌സോണ്‍

പുറമെ നിന്നുള്ള ശബ്ദ കോലാഹലങ്ങള്‍ അകത്തേക്ക് കടക്കാതിരിക്കാന്‍ Dr Artex നിര്‍മ്മിത ഡാംപിങ് ഘടനകളും ക്യാബിനില്‍ ഇവര്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതേസമയം, പുതിയ ശബ്ദ സംവിധാനങ്ങള്‍ നെക്‌സോണിന്റെ ബൂട്ട് ശേഷി കുറച്ചെന്ന് ഇവിടെ പരാമര്‍ശിക്കണം. ഉള്ളില്‍ ഇടംപിടിക്കുന്ന പ്രത്യേക ഡാഷ്‌ബോര്‍ഡ് ഫാബ്രിക്കും എസ്‌യുവിയുടെ മാറ്റുകൂട്ടും.

Most Read: ചൂടിനെ പ്രതിരോധിക്കാന്‍ കാറിന് ചാണകം മെഴുകി ഉടമ

അഞ്ചു ലക്ഷം രൂപയ്ക്ക് ചമഞ്ഞൊരുങ്ങി ടാറ്റ നെക്‌സോണ്‍

നിലവിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിന് പുറമെ ഡാഷ്‌ബോര്‍ഡില്‍ പുതിയ രണ്ടാം സ്‌ക്രീനും RM കാര്‍ ഡിക്കോര്‍ ഘടിപ്പിച്ചു. ഡോറുകളിലും സീറ്റുകളിലും സ്റ്റീയറിങ് വീലിലും തുകല്‍ ആവരണം ആഢംബരം കല്‍പ്പിക്കുന്നുണ്ട്. റോള്‍സ് റോയ്‌സ് കാറുകളുടെ മാതൃകയില്‍ ക്യാബിനകത്ത് നിന്നും നോക്കിയാല്‍ മേല്‍ക്കൂരയില്‍ നക്ഷത്രങ്ങള്‍ മിന്നിനില്‍ക്കുന്നത് കാണാം.

Most Read: നാനോ വാങ്ങിയപ്പോള്‍ ഈടാക്കിയത് അമിത തുക, ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

വിവിധ നിറത്തില്‍ പ്രകാശം പൊഴിയുന്ന ലൈറ്റുകള്‍ അകത്തളത്തിനെ ദീപാലംകൃതമാക്കും. ക്യാബിന് പരിഷ്‌കാരങ്ങള്‍ സംഭവിച്ചതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും എസ്‌യുവിയിലില്ല. 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകളിലാണ് നെക്‌സോണ്‍ വില്‍പ്പനയ്ക്ക് വരുന്നത്. ഇരു എഞ്ചിന്‍ പതിപ്പുകളും 108 bhp കരുത്തു പരമാവധി കുറിക്കും. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ ലഭ്യമാണ്.

Source: Tamil4U

Most Read Articles

Malayalam
English summary
Tata Nexon Cabin Modification. Read in Malayalam.
Story first published: Wednesday, May 22, 2019, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X