നെക്‌സോണ്‍ ഇലക്ട്രിക്ക് ഒരുങ്ങുന്നത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി

നെക്സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ 2019 ഡിസംബര്‍ 16 അവതരിപ്പിക്കുമെന്ന് ടാറ്റ അടുത്തിടെ അറിയിച്ചിരുന്നു. ഇലക്ട്രിക്ക് പതിപ്പിന് പിന്നാലെ തന്നെ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിക്കും.

നെക്‌സോണ്‍ ഇലക്ട്രിക്ക് ഒരുങ്ങുന്നത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി

നിരവധി തവണ രണ്ട് പതിപ്പുകളും നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവരുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ സവിശേഷതകളും ഫീച്ചറുകളുമാകും ഇലക്ട്രിക്ക് പതിപ്പിലും ഇടം പിടിക്കുക.

നെക്‌സോണ്‍ ഇലക്ട്രിക്ക് ഒരുങ്ങുന്നത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി

നിരവധി മാറ്റങ്ങളോടെയാകും നെക്‌സേണ്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുക. ടാറ്റ അവതരിപ്പിച്ച സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണിത്.

നെക്‌സോണ്‍ ഇലക്ട്രിക്ക് ഒരുങ്ങുന്നത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി

15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്സ് വാഹനത്തിലുണ്ട്.

നെക്‌സോണ്‍ ഇലക്ട്രിക്ക് ഒരുങ്ങുന്നത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി

ലിഥിയം അയോണ്‍ ബാറ്ററിയിലാണ് നെക്സോണിന്റെ കരുത്ത്. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും. ബാറ്ററി, ഇലക്ട്രിക്ക് മോട്ടര്‍ എന്നിവയ്ക്ക് എട്ട് വര്‍ഷത്തെ വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.

നെക്‌സോണ്‍ ഇലക്ട്രിക്ക് ഒരുങ്ങുന്നത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി

എന്തൊക്കെയാകും വാഹനത്തിലെ മാറ്റങ്ങള്‍ എന്ന് കമ്പനി വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും അടുത്തിടെ പുറത്തുവന്ന വീഡിയോയില്‍ നിന്നും ഏതാനും കുറച്ച് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ഹാരിയര്‍ എസ്‌യുവിയുടേതിന് സമാനമായ പകുതി ഡിജിറ്റല്‍, പകുതി അനലോഗ് ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ തന്നെയാണ്.

നെക്‌സോണ്‍ ഇലക്ട്രിക്ക് ഒരുങ്ങുന്നത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി

എന്നാല്‍ ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും സ്പീഡോമീറ്റര്‍ അനലോഗ് ആയി തന്നെ തുടര്‍ന്നേക്കാം.

Most Read: പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

നെക്‌സോണ്‍ ഇലക്ട്രിക്ക് ഒരുങ്ങുന്നത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി

ടാറ്റയുടെ ടിഗൊര്‍ ഇലക്ട്രിക്ക് പതിപ്പില്‍ കണ്ടതുപോലെ ഇന്ധന ടാങ്ക് സ്ഥാപിച്ചിരുന്നിടത്ത് തന്നെയാണ് നെക്സോണിനും ചാര്‍ജിങ് പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. 16.2 kW ബാറ്ററി പാക്കാണ് ഇലക്ട്രിക്ക് പതിപ്പില്‍ വരുന്നത്.

Most Read: ഡിസംബര്‍ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നെക്‌സോണ്‍ ഇലക്ട്രിക്ക് ഒരുങ്ങുന്നത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി

വാഹനം വിപണിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ചാര്‍ജിങ് സൗകര്യം ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്ന തിരക്കിലാണ് കമ്പനി. 13 നഗരങ്ങളിലായി 85 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനോടകം തന്നെ കമ്പനി നിര്‍മ്മിച്ചു.

Most Read: ടാറ്റ കാസിനി എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

നെക്‌സോണ്‍ ഇലക്ട്രിക്ക് ഒരുങ്ങുന്നത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി

മുംബൈ, ഡല്‍ഹി, പുനെ, ബംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് മെട്രോ നഗരങ്ങളിലായി 300 ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് കമ്പനി. വിപണിയിലെത്തുന്ന മഹീന്ദ്ര XUV300, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് പതിപ്പുകളാകും നെക്‌സോണിന്റെ എതിരാളികള്‍.

നെക്‌സോണ്‍ ഇലക്ട്രിക്ക് ഒരുങ്ങുന്നത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി

നെക്‌സോണ്‍ ഇലക്ട്രിക്ക്, ആള്‍ട്രോസ് ഇലക്ട്രിക്ക്, ടിഗോര്‍ ഇലക്ട്രിക്ക് എന്നിങ്ങനെ മുന്ന് പതിപ്പുകളെയാണ് ടാറ്റ ഇലക്ട്രിക്ക് പതിപ്പില്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. ടിഗോറിന്റെ ഇലക്ട്രിക്ക് പതിപ്പിനെ ഇതിനോടകം തന്നെ കമ്പനി വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata Nexon Electric To Be Based On The Nexon Facelift. Read more in Malayalam.
Story first published: Tuesday, November 26, 2019, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X