ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

ടാറ്റ മോട്ടോർസ് നെക്‌സോണിന്റെ പൂർണ്ണ ഇലക്ട്രിക് പതിപ്പ് നെക്‌സോൺ ഇവി എന്ന പേരിൽ പുറത്തിറക്കി. നെക്‌സൺ ഇവി ബുക്കിംഗ് ഇപ്പോൾ ഓൺലൈനിലോ അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിലൂടെയോ ചെയ്യാം.

ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

പുതിയ ടാറ്റ നെക്‌സണിന്റെ ബുക്കിംഗ് തുക 21,000 രൂപയാണ്. ഇപ്പോൾ ബുക്കിംഗ് നടക്കുന്നതിനാൽ, പുതിയ ടാറ്റ നെക്സൺ ഇവി വരും മാസങ്ങളിൽ വിപണിയിൽ എത്തുമെന്ന് കരുതുന്നു. വാഹനത്തിന് 15 ലക്ഷം രൂപ മുതൽ 17 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

പുതിയ പരിഷ്കരണം ലഭിച്ച നെക്‌സോണിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇലക്ട്രിക് പതിപ്പ്. XM, XZ+, XZ+ ലക്സ് എന്നീ മൂന്ന് പതിപ്പുകളിൽ വാഹനം ലഭ്യമാണ്.

ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുതിയ ട്വിൻ-പോഡ് ഹെഡ്‌ലാമ്പുകൾ, പുതിയ ഗ്രില്ല്, നീല നിറത്തിലുള്ള ഘടകങ്ങൾ അടങ്ങിയ പുനർരൂപകൽപ്പന ചെയ്ത ബമ്പർ, ഫോഗ് ലാമ്പുകൾ എന്നിവ കാറിൽ കാണാം.

ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

ഡ്യുവൽ ടോൺ എക്സ്റ്റീരിയറും 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും നെക്സോൺ ഇവിക്ക് ലഭിക്കുന്നു. അകത്തളത്തിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ് യൂണിറ്റാണ്.

ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

റോട്ടറി ഡ്രൈവ് മോഡ് സെലക്ടർ, പിൻ ക്യാമറ, സൺറൂഫ് എന്നിവ നെക്‌സോൺ ഇവിക്ക് ലഭിക്കുന്നു. കൂടാതെ റെയിൻ സെൻസിംഗ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകളും വാഹനത്തിലുണ്ട്.

ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

റിമോട്ട് കമാൻഡുകൾ, വെഹിക്കിൾ ട്രാക്കിംഗ്, ഡ്രൈവിംഗ് ബിഹേവിയർ അനലിറ്റിക്സ്, നാവിഗേഷൻ, റിമോട്ട് ഡയഗ്നോസ്റ്റിക്സ്, ചാർജിംഗ് സ്റ്റേഷനുകൾ, സർവീസ് സ്റ്റേഷനുകൾ എന്നിവ പോലുള്ള 35 മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത സവിശേഷതകളോടെയാണ് നെക്‌സോൺ ഇവി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

ടാറ്റയുടെ സിപ്‌ട്രോൺ ഇവി സാങ്കേതികവിദ്യയാണ് നെക്‌സോൺ ഇവി ഉപയോഗിക്കുന്നത്. 30.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഇതിലുള്ളത്, 127 bhp കരുത്തും, 245 Nm torque ഉം സൃഷ്ടിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്. 9.9 സെക്കൻഡിനുള്ളിൽ കാറിന് മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

ഒറ്റ ചാർജിൽ (MIDC സൈക്കിൾ) പരമാവധി 300 കിലോമീറ്ററിലധികം ദൂരം ബാറ്ററി വാഗ്ദാനം ചെയ്യുമെന്ന് ടാറ്റ മോട്ടോർസ് പറയുന്നു. അതിവേഗ ചാർജിംഗ് ശേഷിയുള്ള വാഹനതിതിന് ഒരു മണിക്കൂറിനുള്ളിൽ DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് അതിന്റെ ശേഷിയുടെ 80% റീചാർജ് ചെയ്യാൻ കഴിയും.

Most Read: ടാറ്റ ആൾട്രോസ് ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

ഒരു സാധാരണ AC ചാർജർ ഉപയോഗിച്ച്, 100% റീചാർജ് ചെയ്യാൻ 8-9 മണിക്കൂർ എടുക്കും. നെക്സോൺ ഇവിയിൽ ഊർജ്ജം പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനവുമുണ്ട്.

Most Read: സെഡാൻ, ഹാച്ച്ബാക്ക് മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ടാറ്റ

ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

മുന്നിൽ രണ്ട് എയർബാഗുകൾ, ഡ്രൈവ് /സ്‌പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകൾ, ഹിൽ അസെന്റ് & ഡിസന്റ് അസിസ്റ്റ്, ISOFIX ചൈൽഡ് സേഫ്റ്റി സീറ്റ് ആങ്കറുകൾ എന്നിവ നെക്‌സോൺ ഇവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read: ഹാരിയർ, ഹെക്സ മോഡലുകൾക്ക് വൻ ഓഫറുകളുമായി ടാറ്റ

ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

സിഗ്നേച്ചർ ടീൽ ബ്ലൂ, മൂൺലിറ്റ് സിൽവർ, ഗ്ലേസിയർ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് നെക്‌സോൺ ഇവി കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Tata Nexon EV booking Started. Read more Malayalam.
Story first published: Friday, December 20, 2019, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X