ഹാരിയര്‍ കുപ്പായത്തില്‍ ടാറ്റ നെക്‌സോണ്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള എസ്‌യുവികളില്‍ ഒന്നാണ് ടാറ്റ നെക്‌സോണ്‍. നിലവില്‍ ടിയാഗൊയ്ക്ക് ശേഷം ഏറ്റവും പ്രചാരമുള്ള ടാറ്റ കാര്‍. രണ്ടുവര്‍ഷം മുമ്പാണ് നെക്‌സോണിനെ ടാറ്റ വിപണയില്‍ എത്തിച്ചത്. ശ്രേണിയില്‍ മത്സരം മുറുകുന്ന സാഹചര്യത്തില്‍ നെക്‌സോണിന്റെ പുതുതലമുറയെ പുറത്തിറക്കാനുള്ള ആലോചനകള്‍ കമ്പനി തുടങ്ങി.

ഹാരിയര്‍ കുപ്പായത്തില്‍ ടാറ്റ നെക്‌സോണ്‍

നിലവില്‍ ടിയാഗൊ തുടക്കമിട്ട ഇംപാക്ട് ഡിസൈന്‍ ഭാഷ്യമാണ് നെക്‌സോണ്‍ പിന്തുടരുന്നത്. പക്ഷെ പുതുലമുറ നെക്‌സോണില്‍ ചിത്രം മാറും. ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യത്തിലേക്ക് ടാറ്റ കടന്നിരിക്കുന്നു. ഇനി മുതല്‍ ALFA (അജൈല്‍ ലൈറ്റ് ഫെക്‌സിബിള്‍ അഡ്വാന്‍സ്ഡ്), OMEGA (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) അടിത്തറകളില്‍ നിന്നു മാത്രമെ പുതിയ കാറുകള്‍ പുറത്തിറങ്ങുകയുള്ളൂവെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്.

ഹാരിയര്‍ കുപ്പായത്തില്‍ ടാറ്റ നെക്‌സോണ്‍

അപ്പോള്‍ പിന്നെ ALFA ആര്‍ക്കിടെക്ച്ചര്‍ പുതുതലമുറ നെക്‌സോണിന് അടിത്തറ പാകും; ഇംപാക്ട് 2.0 ഡിസൈന്‍ ശൈലി എസ്‌യുവിയുടെ രൂപഭാവം നിശ്ചയിക്കും. പുതിയ നെക്‌സോണിന് ഹാരിയര്‍ തനിമ തെളിയുമെന്നാണ് വാഹന പ്രേമികളുടെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. പുതുതലമുറ നെക്‌സോണിനെ കുറിച്ച് ടാറ്റ ചിന്തിച്ചു തുടങ്ങുന്നതേയുള്ളൂ. പക്ഷെ, ആരാധകര്‍ പുത്തന്‍ എസ്‌യുവിയെ വിഭാവനം ചെയ്തു കഴിഞ്ഞു.

ഹാരിയര്‍ കുപ്പായത്തില്‍ ടാറ്റ നെക്‌സോണ്‍

ഹാരിയറില്‍ നിന്നും പ്രചോദനം ലഭിച്ചൊരുങ്ങിയ നെക്‌സോണ്‍ വാഹന പ്രേമികള്‍ക്കിടയില്‍ ശ്രദ്ധനേടുകയാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് റെന്‍ഡര്‍ ചെയ്‌തെടുത്ത ചിത്രമാണിത്. പുത്തന്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലേക്കുള്ള പകര്‍ന്നാട്ടം എസ്‌യുവിയില്‍ കാണാം.

Most Read: 'വെന്യു', പുതിയ എസ്‌യുവിക്ക് ഹ്യുണ്ടായി പേരിട്ടു — നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

ഹാരിയര്‍ കുപ്പായത്തില്‍ ടാറ്റ നെക്‌സോണ്‍

ഹാരിയര്‍ മാതൃകയില്‍ നേര്‍ത്ത ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ നെക്‌സോണിന് ഇവിടെ ലഭിച്ചിരിക്കുന്നു. പ്രധാനമായും മുന്‍ഭാഗം കേന്ദ്രീകരിച്ച് മാത്രമാണ് റെന്‍ഡറിങ് നടന്നിരിക്കുന്നത്. 2020 ഒക്ടോബര്‍ മുതല്‍ കര്‍ശനമാവുന്ന ഭാരത് ന്യു വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് ക്രാഷ് ടെസ്റ്റ് കടമ്പകള്‍ കടക്കാന്‍ ALFA, OMEGA അടിത്തറകള്‍ക്ക് കഴിയും.

ഹാരിയര്‍ കുപ്പായത്തില്‍ ടാറ്റ നെക്‌സോണ്‍

നിലവില്‍ XO അടിത്തറയാണ് ടാറ്റ നെക്‌സോണിന് ആധാരം. പുതുതലമുറയ്ക്ക് മുന്നോടിയായി കമ്പനി കരുതിവെച്ചിട്ടുള്ള നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും, ഇപ്പോഴുള്ള XO പ്ലാറ്റ്‌ഫോം തന്നെ പിന്തുടരും. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ശേഷം പുതുതലമുറ നെക്‌സോണിനെ ആവിഷ്‌കരിച്ചാല്‍ മതിയെന്നാണ് കമ്പനിയുടെ തീരുമാനം.

ഹാരിയര്‍ കുപ്പായത്തില്‍ ടാറ്റ നെക്‌സോണ്‍

1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ നെക്സോണില്‍ ഒരുങ്ങുന്നുണ്ട്. ഇരു എഞ്ചിന്‍ പതിപ്പുകളും 108 bhp കരുത്തുത്പാദനം കുറിക്കുന്നു. മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭ്യമാണ്.

Most Read: ടാറ്റ ഹാരിയറിന് ശക്തനായ എതിരാളി, കച്ചമുറുക്കി എംജിഹെക്ടര്‍ — വീഡിയോ

ഹാരിയര്‍ കുപ്പായത്തില്‍ ടാറ്റ നെക്‌സോണ്‍

മാരുതി ബ്രെസ്സയോടാണ് വിപണിയില്‍ ടാറ്റ നെക്സോണിന്റെ മത്സരം. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ നേട്ടം കുറിച്ച ഏക ഇന്ത്യന്‍ നിര്‍മ്മിത കാര്‍ കൂടിയാണ് നെക്‌സോണ്‍.

Source: Team-BHP

Most Read Articles

Malayalam
English summary
New-Gen Tata Nexon Rendered. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X