ടാറ്റ നെക്‌സോണ്‍ ക്രാസ് പതിപ്പ് പുറത്തിറങ്ങി; വില 7.57 ലക്ഷം രൂപ

ഉത്സവ കാലത്ത് വില്‍പ്പനകള്‍ വര്‍ധിപ്പിക്കാന്‍ തങ്ങളുടെ കോമ്പാക്ട് എസ്‌യുവിയായ നെക്‌സോമിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് ടാറ്റ പുറത്തിറക്കി. നിലവില്‍ വിപണിയിലുള്ള വാഹനത്തേക്കാല്‍ കൂടുതല്‍ സ്‌പോര്‍ടിയാവും ക്രാസ്.

ടാറ്റ നെക്‌സോണ്‍ ക്രാസ് പതിപ്പ് പുറത്തിറങ്ങി; വില 7.57 ലക്ഷം രൂപ

2018 -ല്‍ പുറത്തിറങ്ങിയ നെക്‌സോണ്‍ ക്രാസ് പോലെ തന്നെ 2019 നെക്‌സോണ്‍ ക്രാസിനും പ്രത്യേക നിറക്കൂട്ടുകളുണ്ടാവും. ഇത്തവണയും പ്രധാനമായും കറുപ്പ് നിറം തന്നെയാണ്.

ടാറ്റ നെക്‌സോണ്‍ ക്രാസ് പതിപ്പ് പുറത്തിറങ്ങി; വില 7.57 ലക്ഷം രൂപ

എന്നാല്‍ 2018 പതിപ്പിലെ പച്ച നിറത്തെ ടാംഗറിന്‍ (ഓറഞ്ച്) നിറം മാറ്റിസ്ഥാപിക്കുന്നു. അകത്തും പുറത്തും ഈ പുതിയ നിറശൈലിയാണ് നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുക.

ടാറ്റ നെക്‌സോണ്‍ ക്രാസ് പതിപ്പ് പുറത്തിറങ്ങി; വില 7.57 ലക്ഷം രൂപ

ഏറ്റവും പുതിയ ട്രോംസോ ബ്ലാക്ക് ബോഡിയും, സില്‍വര്‍ നിറത്തിലുള്ള റൂഫുമാണ്, ടാംഗറിന്‍ നിറത്തില്‍ പൊതിഞ്ഞിരിക്കുന്ന മിറരുകള്‍, മുന്‍ വശത്തെ ഗ്രില്ല്, വീലുകള്‍, പിന്നിലെ ക്രാസ് ബാഡ്ജിംഗ് എന്നിവയിലും ടാംഗറിന്‍ നിറത്തിലെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ടാറ്റ നെക്‌സോണ്‍ ക്രാസ് പതിപ്പ് പുറത്തിറങ്ങി; വില 7.57 ലക്ഷം രൂപ

അകത്തളത്തില്‍ സീറ്റുകളില്‍ ടാംഗറിന്‍ നിറത്തിലുള്ള ഘടകങ്ങളും സ്റ്റിച്ചിങ്ങുഖലുമാണ് കമ്പനി നല്‍കിയിരിക്കുന്നത്. പിയാനോ ബ്ലാക്ക് നിറത്തില്‍ വരുന്ന ഡാഷ്‌ബോര്‍ഡില്‍ ടാംഗറിന്‍ നിറത്തിലുള്ള ഏസി വെന്റുകള്‍, പിയാനോ ബ്ലാക്ക് നിറത്തില്‍ തീര്‍ത്തിരിക്കുന്ന ഡോര്‍ കണ്‍സോളുകള്‍, സ്റ്റിയറിങ് എന്നിവയാണ് വാഹനത്തില്‍ വരുന്നത്.

ടാറ്റ നെക്‌സോണ്‍ ക്രാസ് പതിപ്പ് പുറത്തിറങ്ങി; വില 7.57 ലക്ഷം രൂപ

പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ രണ്ട് വകഭേതങ്ങളില്‍ മാത്രമാവും ലഭിക്കുന്നത്. ക്രാസ് (മാനുവല്‍), ക്രാസ്+ (ഓട്ടോമാറ്റിക്ക്) എന്നിവയ്ക്ക് യഥാക്രമം 7.57 ലക്ഷം രൂപയും, 8.17 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില.

ടാറ്റ നെക്‌സോണ്‍ ക്രാസ് പതിപ്പ് പുറത്തിറങ്ങി; വില 7.57 ലക്ഷം രൂപ

പുറത്തിറങ്ങിയ കാലം മുതല്‍ തന്നെ ജനങ്ള്‍ നെഞ്ചിലേറ്റിയ മോഡലാണ് നെക്‌സോണ്‍ എന്ന് ടാറ്റ പാസഞ്ചര്‍ വാഹനങ്ങളുടെ മാര്‍ക്കറ്റിങ് ഹെഡ് വിവേക് ശ്രീവാസ്തവ പറഞ്ഞു.

Most Read: വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

ടാറ്റ നെക്‌സോണ്‍ ക്രാസ് പതിപ്പ് പുറത്തിറങ്ങി; വില 7.57 ലക്ഷം രൂപ

ഒരു ലക്ഷത്തില്‍ പരം വാഹനങ്ങള്‍ ഇതിനോടകം നിരത്തുകളില്‍ എത്തിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും, ഇന്നും ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്നതിലും, അവര്‍ക്ക് മികച്ച സുരക്ഷയും സൗകര്യങ്ങളും നല്‍കുന്നതില്‍ നെക്‌സോണ്‍ മികവു പുലര്‍ത്തുന്നതില്‍ അധിമാനമുണ്ടെന്നും പുതിയ പതിപ്പ് പുറത്തിറങ്ങുന്ന വേളയില്‍ അദ്ദേഹം അറിയിച്ചു.

Most Read: അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ടാറ്റ നെക്‌സോണ്‍ ക്രാസ് പതിപ്പ് പുറത്തിറങ്ങി; വില 7.57 ലക്ഷം രൂപ

കഴിഞ്ഞ വര്‍ഷം വളരെ മികച്ച പ്രതികരണമാണ് ക്രാസിന്റെ ആദ്യ തലമുറയ്ക്ക് ലഭിച്ചത്. ഇത്തവണയും കൂടുതല്‍ സ്‌പോര്‍ടിയായ രണ്ടാം തലമുറയേയും വളരെ പ്രതീക്ഷയോടെയാണ് ടാറ്റ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഉത്സവ കാലയളവില്‍ യുവ തലമുറയെ കൂടുതല്‍ ആകര്‍ഷിച്ച് മികച്ച വില്‍പ്പന വാഹനം കാഴ്ച്ച വയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

Most Read: ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

ടാറ്റ നെക്‌സോണ്‍ ക്രാസ് പതിപ്പ് പുറത്തിറങ്ങി; വില 7.57 ലക്ഷം രൂപ

നിലവില്‍ നെക്‌സോണില്‍ വരുന്ന അതേ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തന്നെയാവും സ്‌പെഷ്യല്‍ എഡിഷനിലും വരുന്നത്. 1.2 ലിറ്റര്‍ റെവൊടോര്‍ക്ക് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവൊട്രോണ്‍ ഡീസല്‍ എന്നീ എഞ്ചിനുകളില്‍ ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളും കമ്പനി നല്‍കുന്നു.

ടാറ്റ നെക്‌സോണ്‍ ക്രാസ് പതിപ്പ് പുറത്തിറങ്ങി; വില 7.57 ലക്ഷം രൂപ

കോമ്പാക്ട് എസ്‌യുവിയായ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോര്‍സ്. 2017 -ല്‍ പുറത്തിറങ്ങിയ നെക്‌സോണ്‍ ഇമ്പാക്ട് ഡിസൈന്‍ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്നാല്‍ പുതിയ ഫെയിസ്‌ലിഫ്റ്റ് പതിപ്പ് ടാറ്റ ഹാറിയറില്‍ ആരംഭിച്ച ഇമ്പാക്ട് 2.0 ഡിസൈന്‍ സൈലിയിലാവും ഒരുങ്ങുന്നത്.

ടാറ്റ നെക്‌സോണ്‍ ക്രാസ് പതിപ്പ് പുറത്തിറങ്ങി; വില 7.57 ലക്ഷം രൂപ

പ്രധാനമായും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കോസ്‌മെറ്റിക്ക് പരിഷ്‌കാരങ്ങളാവും കമ്പനി വരുത്തുന്നത്. 108 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കുന്നതാവും 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. 108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഡീസല്‍ എഞ്ചിനുമാണ്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ഇരു എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയതാവും.

Most Read Articles

Malayalam
English summary
Tata Nexon Kraz Launched In India: Priced At Rs 7.57 Lakh. Read more Malayalam.
Story first published: Tuesday, September 10, 2019, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X