22 മാസങ്ങള്‍ കൊണ്ട് ടാറ്റ നെക്‌സോണ്‍ ഉത്പാദനം ഒരു ലക്ഷം യൂണിറ്റുകള്‍ കടന്നു

ടാറ്റയ്ക്ക് വിപണിയില്‍ വലിയ നേട്ടം കൊയ്ത മോഡലാണ് നെക്‌സോണ്‍. ഒരു ലക്ഷം നെക്‌സോണ്‍ എസ്‌യുവികളുടെ ഉത്പാദനമാണ് ടാറ്റ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇത്ര വലിയൊരു സംഖ്യ പൂര്‍ത്തീകരിക്കാന്‍ ടാറ്റ എടുത്തത് വെറും 22 മാസങ്ങളാണ്.

22 മാസങ്ങള്‍ കൊണ്ട് ടാറ്റ നെക്‌സോണ്‍ ഉത്പാദനം ഒരു ലക്ഷം യൂണിറ്റുകള്‍ കടന്നു

ടാറ്റയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന എസ്‌യുവിയാണ് നെക്‌സോണ്‍. നിലവിലും വില്‍പ്പനയില്‍ വളരെ നന്നായി തന്നെ മുന്നേറുകയാണ് വാഹനം. 2017 -ലാണ് നിര്‍മ്മാതാക്കല്‍ നെക്‌സണ്‍ എസ്‌യുവി വിപണിയിലിറക്കിയത്.

22 മാസങ്ങള്‍ കൊണ്ട് ടാറ്റ നെക്‌സോണ്‍ ഉത്പാദനം ഒരു ലക്ഷം യൂണിറ്റുകള്‍ കടന്നു

അന്നുമുതല്‍ ഇന്നുവരേയും മികച്ച പ്രകടനമാണ് വാഹനം കാഴ്ച്ച വയ്ക്കുന്നത്. ആരംഭത്തില്‍ വാഹനത്തിന് സാധാരണക്കാരണ് താങ്ങാനാവുന്ന തരത്തിലുള്ള വിലയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയത്. 5.85 ലക്ഷം രൂപയായിരുന്നു നെക്‌സോണിന്റെ പ്രാരംഭ പെട്രോള്‍ പതിപ്പിന്റെ വില.

22 മാസങ്ങള്‍ കൊണ്ട് ടാറ്റ നെക്‌സോണ്‍ ഉത്പാദനം ഒരു ലക്ഷം യൂണിറ്റുകള്‍ കടന്നു

ഈ വിലയാണ് വാഹനത്തിന് വിപണിയില്‍ മികച്ചൊരു തുടക്കത്തിന് വഴിയൊരുക്കിയത്. കുറഞ്ഞ വിലയ്ക്ക് ദൃഢമായ നിര്‍മ്മാണ മികവും, ഫീച്ചറുകള്‍ നിറഞ്ഞ അകത്തളവും വാഹനത്തിന്റെ വില്‍പ്പനയെ ശക്തമാക്കി.

22 മാസങ്ങള്‍ കൊണ്ട് ടാറ്റ നെക്‌സോണ്‍ ഉത്പാദനം ഒരു ലക്ഷം യൂണിറ്റുകള്‍ കടന്നു

ടാറ്റ ക്രമേണ വാഹനത്തിന്റെ വില 6.69 ലക്ഷം രൂപയാക്കി ഉര്‍ത്തി. വിലയില്‍ ഒരു ലക്ഷം രൂപയുടെ വര്‍ധനയുണ്ടായെങ്കിലും വില്‍പ്പനയെ ഇത് ബാധിച്ചില്ല. ഉയര്‍ത്തിയ വിലയോട് താരതമ്യപ്പെടുത്തുമ്പോളും വളരെ മെച്ചപ്പെട്ട മൂല്യം വാഹനം തരുന്നു.

22 മാസങ്ങള്‍ കൊണ്ട് ടാറ്റ നെക്‌സോണ്‍ ഉത്പാദനം ഒരു ലക്ഷം യൂണിറ്റുകള്‍ കടന്നു

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

പെട്രോള്‍, ഡീസല്‍ വകഭേതങ്ങളില്‍ നെക്‌സോണ്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ടര്‍ബോ ചാര്‍ജ്ഡാണ്. 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു.

22 മാസങ്ങള്‍ കൊണ്ട് ടാറ്റ നെക്‌സോണ്‍ ഉത്പാദനം ഒരു ലക്ഷം യൂണിറ്റുകള്‍ കടന്നു

വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിനാണ് വാഹനത്തിന്റെ രണ്ട് വകഭേതങ്ങളിലുമുള്ളത്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ലഭ്യമാണ്. വാഹനത്തിന്റെ ദൃഢമായ നിര്‍മ്മാണം വളരെയധികം പ്രശംസനീയമാണ്.

22 മാസങ്ങള്‍ കൊണ്ട് ടാറ്റ നെക്‌സോണ്‍ ഉത്പാദനം ഒരു ലക്ഷം യൂണിറ്റുകള്‍ കടന്നു

വളരെയധികം അപകടങ്ങളില്‍ നിന്ന് നെക്‌സോണ്‍ തങ്ങളെ രക്ഷിച്ചതിന് നിരവധി ഉപഭോക്താക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റിലും നെക്‌സോണ്‍ വളരെ മികച്ച പ്രതികരണമാണ് കാഴ്ച്ചവയ്ച്ചത്.

22 മാസങ്ങള്‍ കൊണ്ട് ടാറ്റ നെക്‌സോണ്‍ ഉത്പാദനം ഒരു ലക്ഷം യൂണിറ്റുകള്‍ കടന്നു

അഞ്ച് സ്റ്റാര്‍ റേറ്റിംഗാണ് വാഹനത്തിന് ഗ്ലോബല്‍ NCAP നല്‍കിയത്. ഇന്ത്യയില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ റേറ്റിംഗ് ലഭിച്ച ഏക വാഹനം ടാറ്റ നെക്‌സോണാണ്. ഇരട്ട എയര്‍ബാഗുകളും ABS -ഉം നെക്‌സോണ്‍ ശ്രേണിയിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

22 മാസങ്ങള്‍ കൊണ്ട് ടാറ്റ നെക്‌സോണ്‍ ഉത്പാദനം ഒരു ലക്ഷം യൂണിറ്റുകള്‍ കടന്നു

നിലവിലെ വാഹനത്തിലെ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. പരിഷ്‌കരിച്ച എഞ്ചിനോടൊപ്പം ഒരു ഫെയ്‌സ്‌ലിഫ്റ്റും നെക്‌സണിന് ലഭിച്ചേക്കാം.

Most Read Articles

Malayalam
English summary
Tata Nexon production crosses 1 lakh units. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X