എക്കാലത്തേയും മികച്ച റെക്കോര്‍ഡ് കുറിച്ച് ടാറ്റ നെക്‌സോണ്‍, ഭീഷണിയില്ലാതെ മാരുതി ബ്രെസ്സ

ഓഫര്‍ ഡിസ്‌കൗണ്ടുകള്‍ വാരിക്കോരി നല്‍കിയിട്ടും ഫെബ്രുവരിയില്‍ ഭേദപ്പെട്ട വില്‍പ്പന കുറിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. ജനുവരിയിലും ചിത്രം ഇതുതന്നെയായിരുന്നു. വില്‍പ്പനയില്‍ വാഹന വിപണി ഒന്നടങ്കം കൂപ്പുകുത്തുമ്പോഴും എസ്‌യുവികള്‍ മാത്രമാണ് പ്രത്യാശയുടെ തിരിനാളങ്ങള്‍ കൊളുത്തുന്നത്.

എക്കാലത്തേയും മികച്ച റെക്കോര്‍ഡ് കുറിച്ച് ടാറ്റ നെക്‌സോണ്‍, ഭീഷണിയില്ലാതെ മാരുതി ബ്രെസ്സ

എസ്‌യുവി വാങ്ങുന്നവരുടെ എണ്ണം രാജ്യത്ത് നാള്‍ക്കുനാള്‍ ഉയരുന്നു. ഇതില്‍ത്തന്നെ നാലു മീറ്ററില്‍ താഴെയുള്ള അര്‍ബന്‍ കോമ്പാക്ട് എസ്‌യുവികള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. മാരുതി വിറ്റാര ബ്രെസ്സ വാഴുന്ന നിരയില്‍ ഭൂരിപക്ഷം നിര്‍മ്മാതാക്കള്‍ക്കും നോട്ടമുണ്ട്.

എക്കാലത്തേയും മികച്ച റെക്കോര്‍ഡ് കുറിച്ച് ടാറ്റ നെക്‌സോണ്‍, ഭീഷണിയില്ലാതെ മാരുതി ബ്രെസ്സ

കഴിഞ്ഞമാസം XUV300 -യുമായി മഹീന്ദ്ര അടര്‍ക്കളത്തില്‍ ചുവടുറപ്പിച്ചു. കാര്‍ലിനോ സ്‌റ്റൈക്‌സ് എന്ന പേരില്‍ പുതിയ എസ്‌യുവിയെ ഹ്യുണ്ടായിയും ഉടന്‍ കൊണ്ടുവരും. എന്തായാലും നിലവില്‍ മാരുതി ബ്രെസ്സ, ടാറ്റ നെക്‌സോണ്‍ മോഡലുകളാണ് കോമ്പാക്ട് എസ്‌യുവി ലോകത്തെ താരങ്ങള്‍. ശ്രേണിയില്‍ പ്രധാന മത്സരവും ഇവര്‍ തമ്മില്‍തന്നെ.

എക്കാലത്തേയും മികച്ച റെക്കോര്‍ഡ് കുറിച്ച് ടാറ്റ നെക്‌സോണ്‍, ഭീഷണിയില്ലാതെ മാരുതി ബ്രെസ്സ

വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ടാറ്റയ്ക്ക് സന്തോഷിക്കാനുള്ള വക നെക്‌സോണ്‍ കുറിച്ചിട്ടുണ്ട്. പോയമാസം 5,263 യൂണിറ്റുകളുടെ വില്‍പ്പനയുമായി എക്കാലത്തേയും മികച്ച പ്രതിമാസ റെക്കോര്‍ഡ് നെക്‌സോണ്‍ കൈയ്യടക്കി.

Most Read: മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

എക്കാലത്തേയും മികച്ച റെക്കോര്‍ഡ് കുറിച്ച് ടാറ്റ നെക്‌സോണ്‍, ഭീഷണിയില്ലാതെ മാരുതി ബ്രെസ്സ

ഈ വര്‍ഷം മികച്ച മുന്നേറ്റമാണ് നെക്‌സോണ്‍ നടത്തുന്നത്. ജനുവരിയില്‍ 5,095 നെക്‌സോണ്‍ യൂണിറ്റുകള്‍ ടാറ്റ വില്‍ക്കുകയുണ്ടായി. നിലവില്‍ മോഡലിന്റെ ശരാശരി വില്‍പ്പന 5,000 യൂണിറ്റില്‍ എത്തിനില്‍ക്കുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ കുറിച്ച അഞ്ചു സ്റ്റാര്‍ പൊന്‍തിളക്കം എസ്‌യുവിയുടെ പ്രചാരത്തില്‍ നിര്‍ണായകമാവുകയാണ്.

എക്കാലത്തേയും മികച്ച റെക്കോര്‍ഡ് കുറിച്ച് ടാറ്റ നെക്‌സോണ്‍, ഭീഷണിയില്ലാതെ മാരുതി ബ്രെസ്സ

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സുരക്ഷ ഉറപ്പുവരുത്തിയ ഏക ഇന്ത്യന്‍ നിര്‍മ്മിത കാറും നെക്‌സോണ്‍ തന്നെ. ഇതൊക്കെയാണെങ്കിലും ശ്രേണിയില്‍ ബ്രെസ്സയുടെ ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ നെക്‌സോണിന് ഇനിയും കഴിഞ്ഞിട്ടില്ല.

എക്കാലത്തേയും മികച്ച റെക്കോര്‍ഡ് കുറിച്ച് ടാറ്റ നെക്‌സോണ്‍, ഭീഷണിയില്ലാതെ മാരുതി ബ്രെസ്സ

11,613 യൂണിറ്റുകളുടെ വില്‍പ്പനയാണ് മാരുതി ബ്രെസ്സ ഫെബ്രുവരിയില്‍ കുറിച്ചത്; മഹീന്ദ്ര XUV300 എസ്‌യുവി 4,484 യൂണിറ്റും. ഫോര്‍ഡ് ഇക്കോസ്‌പോര്‍ടാണ് നാലാം സ്ഥാനത്ത്. 3,156 യൂണിറ്റുകളുടെ വില്‍പ്പന ഇക്കോസ്‌പോര്‍ട് കുറിച്ചു.

എക്കാലത്തേയും മികച്ച റെക്കോര്‍ഡ് കുറിച്ച് ടാറ്റ നെക്‌സോണ്‍, ഭീഷണിയില്ലാതെ മാരുതി ബ്രെസ്സ

വിപണിയില്‍ നാലുലക്ഷത്തിന് മേലെ ബ്രെസ്സ യൂണിറ്റുകളെയാണ് കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് മാരുതി വിറ്റിരിക്കുന്നത്. നിലവില്‍ കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ 44 ശതമാനം വിഹിതം മാരുതി വിറ്റാര ബ്രെസ്സയുടെ പക്കല്‍ ഭദ്രം. കേവലം ഡീസല്‍ പതിപ്പ് മാത്രമായിട്ടു കൂടിയാണ് ബ്രെസ്സയ്ക്ക് ഇത്രയേറെ പ്രചാരം.

എക്കാലത്തേയും മികച്ച റെക്കോര്‍ഡ് കുറിച്ച് ടാറ്റ നെക്‌സോണ്‍, ഭീഷണിയില്ലാതെ മാരുതി ബ്രെസ്സ

ഫിയറ്റില്‍ നിന്നുള്ള 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനാണ് മാരുതി വിറ്റാര ബ്രെസ്സയില്‍ തുടിക്കുന്നത്. 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം.

Most Read: മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

എക്കാലത്തേയും മികച്ച റെക്കോര്‍ഡ് കുറിച്ച് ടാറ്റ നെക്‌സോണ്‍, ഭീഷണിയില്ലാതെ മാരുതി ബ്രെസ്സ

വില, മൈലേജ്, വില്‍പ്പനാനന്തര സേവനങ്ങള്‍, റീസെയില്‍ മൂല്യം എന്നീ മേഖലകളില്‍ ബ്രെസ്സയ്ക്കാണ് മുന്‍തൂക്കം. അതേസമയം കരുത്തന്‍ എഞ്ചിനും സുരക്ഷയ്ക്കുമാണ് നെക്‌സോണ്‍ അറിയപ്പെടുന്നത്.

Most Read Articles

Malayalam
English summary
Tata Nexon Posts Best-Ever Sales. Read in Malayalam.
Story first published: Thursday, March 7, 2019, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X