ഇനി പരാതി പറയരുത്, കരുത്തില്‍ ജീപ്പ് കോമ്പസിനൊപ്പം എത്താന്‍ ടാറ്റ ഹാരിയര്‍

ഇന്ത്യന്‍ വാഹന വിപണി വളരെ ആകാംഷയോടെ കാത്തിരുന്ന ഒരു വാഹനമായിരുന്നു ടാറ്റ ഹാരിയര്‍. ഈ വര്‍ഷം ആദ്യമായിരുന്നു വാഹനം ഇന്ത്യയില്‍ പുറത്തിറക്കിയത്. വാഹനത്തിന്റെ വ്യത്യസ്തമായ ലുക്കും ലാന്റ് റോവര്‍ D8 ഉപയോഗിക്കുന്ന ഒമേഗ പ്ലാറ്റഫോമിലെ നിര്‍മ്മാണവും ഹാരിയറിനെ ഒരു സംസാര വിഷയമാക്കി. നിലവില്‍ ഒരേയൊരു എഞ്ചിന്‍ ഗിയർബോക്സ് കോമ്പിനേഷനിലാണ് വാഹനത്തെ ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ഉടന്‍ തന്നെ ജീപ്പ് കോമ്പസിനോളം കരുത്തുറ്റ മോഡല്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടാറ്റ.

ഇനി പരാതി പറയരുത്, കരുത്തില്‍ ജീപ്പ് കോമ്പസിനൊപ്പം എത്താന്‍ ടാറ്റ ഹാരിയര്‍

നിലവില്‍ 138 bhp പവര്‍ നല്‍കുന്ന എഞ്ചിനാണ് ടാറ്റ ഹാരിയറിനുള്ളത്. അതേസമയം 167.6 bhp പവറാണ് ജീപ്പ് കോമ്പസ് പുറപ്പെടുവിക്കുന്നത്. ഇരു വാഹനങ്ങളിലും ഒരേ എഞ്ചിനാണ് ഉപയോഗിക്കുന്നത് എന്നത് വളരെ കൗതുകം ഉളവാക്കുന്ന കാര്യമാണ്. ഹാരിയറിന്റെ ഹൃദയമായ ടാറ്റയുടെ 2.0 ലിറ്റര്‍ KRYOTEC ഡീസല്‍ എഞ്ചിന്‍ ഫിയറ്റില്‍ നിന്ന് എടുത്തതാണ്. ഇന്ത്യന്‍ വിപണിയിലെ ജീപ്പ് കോമ്പസിനും കരുത്തേകുന്നത് ഇതേ മള്‍ട്ടി ജെറ്റ് എഞ്ചിനാണ്.

ഇനി പരാതി പറയരുത്, കരുത്തില്‍ ജീപ്പ് കോമ്പസിനൊപ്പം എത്താന്‍ ടാറ്റ ഹാരിയര്‍

പിന്നെ എന്ത് കൊണ്ട് ടാറ്റ ഹാരിയറില്‍ പവര്‍ കുറവാകുന്നു? ഹാരിയറിന്റെ എഞ്ചിന്‍ ടൂണിങ്ങ് വ്യത്യാസമായതിനാലാണിത്, എന്നാല്‍ രണ്ട് വാഹനങ്ങള്‍ക്കും 350 Nm torque -ആണ് ലഭിക്കുന്നത്. ഏപ്രല്‍ 2019 മുതല്‍ ബിഎസ് VI നിലവാരം നടപ്പിലാകും അതോടൊപ്പം ഹാരിയറിനും ഒരു ബൂസ്റ്റ് ലഭിക്കും. അടുത്തിടെ പൂര്‍ണ്ണമായി മറച്ച ഒരു ടാറ്റ ഹാരിയര്‍ ജീപ്പ് കോമ്പസിന്റെ ടെസ്റ്റ് കാറുമായി പരീക്ഷണം നടത്തുന്നതായി കണ്ടിരുന്നു. ഇരു വാഹനങ്ങളും ബിഎസ് VI നിരവാരത്തിലേക്ക് ഉയര്‍ത്തിയ മള്‍ട്ടി ജെറ്റ് എഞ്ചിനുകള്‍ പരീക്ഷിക്കുകയായിരുന്നിരിക്കാം.

Most Read: എംജി ഹെക്ടര്‍ ബുക്കിങ് 10,000 പിന്നിട്ടു - ചൈനീസ് മാജിക്കില്‍ നിലംപതിക്കുമോ ടാറ്റ ഹാരിയര്‍?

ഇനി പരാതി പറയരുത്, കരുത്തില്‍ ജീപ്പ് കോമ്പസിനൊപ്പം എത്താന്‍ ടാറ്റ ഹാരിയര്‍

ഹാരിയറിന് പവര്‍ കൂടാന്‍ പോകുന്നു എന്നതാണ് വലിയ വാര്‍ത്ത. ബിഎസ് VI നിലവീരത്തിലേക്ക് ഉയര്‍ത്തിമ്പോള്‍ ജീപ്പ് കോമ്പസിലെ പോലെ ടാറ്റ ഹാരിയറും 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ പരമാവധി പവര്‍ 167.6 bhp നല്‍കും. എംജി ഹെക്ടറിനും കരുത്തേകുന്നത് ഇതേ എഞ്ചിന്‍ തന്നെയാണ്. 167.6 bhp പവറും 350 Nm torque -ആണ് എംജി ഹെക്ടറും പുറപ്പെടുവിക്കുന്നത്. പവര്‍ ബൂസ്റ്റ് ലഭിക്കുമ്പോള്‍ ഹാരിയര്‍, ഹെക്ടര്‍, കോമ്പസ് എന്നിവയ്ക്ക് ഒപ്പം നില്‍ക്കും. ഇതോടെ മഹീന്ദ്ര XUV500 -നെ പവറില്‍ ഹാരിയര്‍ പിന്നിലാക്കും.

Most Read: ചെന്നൈ വരണ്ടുണങ്ങി, ബൈക്കുകള്‍ ഡ്രൈ വാഷ് ചെയ്യാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ഇനി പരാതി പറയരുത്, കരുത്തില്‍ ജീപ്പ് കോമ്പസിനൊപ്പം എത്താന്‍ ടാറ്റ ഹാരിയര്‍

അടുത്ത വര്‍ഷം ബിഎസ് VI നിലവാരം നിലവില്‍ വന്നതിന് ശേഷം മാത്രമേ പവര്‍ കൂട്ടിയ ഹാരിയറിനെ ടാറ്റ അവതരിപ്പിക്കൂ. പുതിയ എഞ്ചിനോടൊപ്പം ഹാരിയറില്‍ ഓട്ടോമാറ്റിക്ക് ഗിയർബോക്സ് നൽകാൻ ടാറ്റ ആലോചിക്കുന്നു. നിലവില്‍ വാഹനത്തിന് 6 സ്പീഡ് മാനുവല്‍ ഗിയർബോക്സ് മാത്രമാണുള്ളത്. ഹ്യുണ്ടായില്‍ നിന്നുമെടുക്കുന്ന 6 -സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സാണ് പുതിയ എഞ്ചിനൊപ്പം നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹുണ്ടായി ടൂസണില്‍ ഉപയോഗിക്കുന്ന അതേ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണിത്. പുതിയ ഓട്ടോമാറ്റിക്ക് മോഡലാവും വാഹനത്തിന്റെ ഏറ്റവും വില കൂടിയ പതിപ്പ്.

Most Read: ആദ്യ ലോങ് റേഞ്ച് സോളാര്‍ കാര്‍ പുറത്തിറക്കി സ്റ്റാര്‍ട്ട് അപ്പ് കമ്പനി

ഇനി പരാതി പറയരുത്, കരുത്തില്‍ ജീപ്പ് കോമ്പസിനൊപ്പം എത്താന്‍ ടാറ്റ ഹാരിയര്‍

അടുത്തിടെയായി വിപണിയില്‍ ഓട്ടോമാറ്റിക്ക് വാഹനങ്ങള്‍ക്ക് വളരെയധികം ആവശ്യക്കാര്‍ വര്‍ധിച്ച് വരികയാണ്. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം ഓട്ടോമാറ്റിക്ക് ഗിയർബോക്സ് അവതരിപ്പിക്കുന്നതോടെ വാഹനത്തിന്റെ വില്‍പ്പനയില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ടാറ്റ ഇതുവരെ ഹാരിയറില്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Tata to Give a Boost up to Harrier. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X