പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

കഴിഞ്ഞ പതിമൂന്ന് വര്‍ഷം മാരുതി ആള്‍ട്ടോയായിരുന്നു ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ട കാര്‍. എന്നാല്‍ പോയവര്‍ഷം ആള്‍ട്ടോയുടെ പദവി മാരുതി ഡിസൈര്‍ കൈയ്യേറി. 2018 -ല്‍ 2.64 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന ഡിസൈര്‍ നേടിയപ്പോള്‍, 2.56 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് ആള്‍ട്ടോ കുറിച്ചത്. പ്രഥമസ്ഥാനം നഷ്ടപ്പെട്ടെങ്കിലും പട്ടികയില്‍ ഇപ്പോഴും രണ്ടാമതുണ്ട് ആള്‍ട്ടോ. വിപണിയില്‍ ആള്‍ട്ടോയ്ക്ക് പറ്റിയ എതിരാളികള്‍ നന്നെ കുറവാണ്.

പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

മുമ്പ് മാരുതി ഹാച്ച്ബാക്കിനെതിരെ നാനോയുമായി കളംനിറയാന്‍ ടാറ്റ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ നടന്നില്ല. നാനോയില്‍ ചുവടുപ്പിഴച്ചതിനെ തുടര്‍ന്നാണ് പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ നിന്ന് ടാറ്റ പിന്‍വാങ്ങിയത്. പക്ഷെ ടാറ്റയ്ക്ക് ഇപ്പോള്‍ വീണ്ടുവിചാരമുണ്ടായിരിക്കുന്നു.

പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

ടിയാഗൊയുടെ തകര്‍പ്പന്‍ വിജയം മുന്‍നിര്‍ത്തി ഒരിക്കല്‍ക്കൂടി ചെറുകാര്‍ ലോകത്ത് കടക്കാന്‍ കമ്പനി പദ്ധതിയിടുകയാണ്. അതായത് ടിയാഗൊയ്ക്കും താഴെ പുതിയൊരു കാറിനുള്ള സാധ്യത ടാറ്റ തേടുന്നു. നിലവില്‍ ടിയാഗൊ ഹാച്ച്ബാക്കാണ് ടാറ്റയുടെ പ്രാരംഭ മോഡല്‍. ഇന്ത്യന്‍ A2 സെഗ്മന്റില്‍ വന്‍പ്രചാരമുണ്ട് ടിയാഗൊയ്ക്ക്. പ്രതിമാസം 7,600 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന മുടക്കമില്ലാതെ കാര്‍ നേടുന്നു.

പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

കാര്യങ്ങള്‍ അനുകൂലമായ സാഹചര്യത്തില്‍ മാരുതി ആള്‍ട്ടോ വാഴുന്ന പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ വീണ്ടും ഒരുകൈ നോക്കാമെന്ന മട്ടിലാണ് ടാറ്റ. നാനോയെ കമ്പനി ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നില്ല. പുതിയ സുരക്ഷാ ചട്ടങ്ങള്‍ വരുന്നതോടെ നിരയില്‍ നിന്നും നാനോ അപ്രത്യക്ഷമാവും. ഈ സ്ഥിതിവിശേഷത്തില്‍ പുതിയൊരു മോഡലിനെ പ്രാരംഭ നിരയില്‍ കൊണ്ടുവരാന്‍ ടാറ്റ താത്പര്യപ്പെടുന്നു.

Most Read: ഡിമാന്റ് കുറവ്, കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

ടാറ്റ മോട്ടോര്‍സ് സിഇഒ, ഗെന്‍ഡര്‍ ബൂഷെക്കാണ് ഇക്കാര്യം സൂചിപ്പിച്ചത്. നാനോ മികച്ച ആശയമായിരുന്നു. പക്ഷെ മോഡലിന് വിപണിയില്‍ പ്രചാരം നേടാനായില്ല. ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ക്ക് താഴെയുള്ള ശ്രേണിയില്‍ സാധ്യതകള്‍ ഒരുപാടുണ്ട്; പക്ഷെ ടാറ്റയ്ക്ക് സാന്നിധ്യമില്ല. ഇതേ ശ്രേണിയില്‍ തിരിച്ചെത്താന്‍ കമ്പനി ആഗ്രഹിക്കുന്നതായി ഗെന്‍ഡര്‍ ബൂഷെക്ക് വെളിപ്പെടുത്തി.

പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

പുതിയ ALFA (അജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) അടിത്തറ യാഥാര്‍ത്ഥ്യമായതോടെ ഒരേ പ്ലാറ്റ്‌ഫോമില്‍ നിന്നും വ്യത്യസ്ത സ്വഭാവ വിശേഷമുള്ള കാറുകള്‍ ചുരുങ്ങിയ സമയംകൊണ്ട് പുറത്തിറക്കാനുള്ള ശേഷി ടാറ്റയ്ക്കുണ്ട്. ജനീവയില്‍ കമ്പനി അവതരിപ്പിച്ച ആള്‍ട്രോസ്, ആള്‍ട്രോസ് ഇവി, H2X കോണ്‍സെപ്റ്റ് മോഡലുകളും ഇതേ അടിത്തറയാണ് പങ്കിടുന്നത്. ഇനി വരാനിരിക്കുന്ന പുതുതലമുറ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ക്കും ALFA അടിത്തറത്തന്നെ ആധാരമാവും.

പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

അതേസമയം പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ആള്‍ട്ടോയെ പുതുക്കാനുള്ള തിരക്കിലാണ് മാരുതി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറാണെങ്കിലും ഒരേ അവതാരത്തില്‍ ആള്‍ട്ടോ തുരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ പരിഭവം കൂടി പുതിയ ആള്‍ട്ടോ പതിപ്പില്‍ കമ്പനി പരിഹരിക്കും.

പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

2018 ഓട്ടോ എക്സ്പോയില്‍ കമ്പനി കാഴ്ച്ചവെച്ച ഫ്യൂച്ചര്‍-S കോണ്‍സെപ്റ്റാണ് പുതിയ ആള്‍ട്ടോയ്ക്ക് പ്രചോദനം. സമകാലിക ഹാച്ച്ബാക്ക് സങ്കല്‍പ്പങ്ങളില്‍ നിന്നുമാറി മൈക്രോ ക്രോസ്ഓവര്‍ ശൈലി മോഡലിന് കമ്പനി കല്‍പ്പിക്കും. പരീക്ഷണയോട്ടത്തിനിടെ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു.

Most Read: നിയന്ത്രണം വിട്ട ഹാരിയര്‍ മരത്തിൽ ഇടിച്ചുകയറി, മുന്‍ഭാഗംതരിപ്പണം — വീഡിയോ

പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

നിലവിലെ മോഡലുമായി നാമമാത്രമായ സാമ്യത മാത്രമെ പുതിയ ആള്‍ട്ടോയ്ക്കുള്ളൂ. ഇഗ്നിസിനോടാണ് കാറിന് കൂടുതല്‍ ഇണക്കം. പുതുതലമുറ മാരുതി കാറുകള്‍ ഉപയോഗിക്കുന്ന HEARTECT അടിത്തറ പുത്തന്‍ ആള്‍ട്ടോയും പങ്കിടും. വലിയ ടയറുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ മുതലായ വിശേഷങ്ങളെല്ലാം ആള്‍ട്ടോയില്‍ കരുതാം.

പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

800 സിസി, 1.0 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റുകളില്‍ തന്നെയാവും ആള്‍ട്ടോ തുടരുക. അതേസമയം എഞ്ചിന്‍ യൂണിറ്റുകള്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേങ്ങള്‍ പാലിക്കും. വിപണിയില്‍ മൂന്നുലക്ഷം മുതല്‍ നാലരലക്ഷം രൂപ വരെ കാറിന് വില പ്രതീക്ഷിക്കാം.

Source: CarandBike

Most Read Articles

Malayalam
English summary
Tata Plans Small Car Below Tiago. Read in Malayalam.
Story first published: Tuesday, March 19, 2019, 13:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X