കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

അഞ്ച് മോഡലുകളില്‍ പ്രോ പതിപ്പുകള്‍ പുറത്തിറക്കാനൊരുങ്ങി ടാറ്റ മോട്ടോര്‍സ്. തെരഞ്ഞെടുത്ത മോഡലുകളില്‍ ടാറ്റ നേരത്തെ 1.50 ലക്ഷം രൂപ വരെ ഓഫറുകള്‍ നല്‍കിയിരുന്നു.

കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

ഇതിന് പിന്നാലെയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ എത്തുന്നത്. ഹാരിയര്‍, ഹെക്സ, നെക്സണ്‍, ടിഗോര്‍, ടിയാഗോ മോഡലുകളിലാണ് പ്രോ പതിപ്പുകള്‍ പുറത്തിറക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. എന്തൊക്കയാണ് ഈ പ്രോ പതിപ്പുകളില്‍ റെഗുലര്‍ പതിപ്പുകളില്‍ നിന്നും കമ്പനി അധികമായി നല്‍കുന്ന ഫീച്ചറുകള്‍ എന്ന് പരിശോധിക്കാം.

കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

ടാറ്റ ഹാരിയര്‍ പ്രോ

ടാറ്റ മോട്ടോര്‍സിന്റെ ജനപ്രീയ എസ്‌യുവിയാണ് ഹാരിയര്‍. എംജി ഹെക്ടറും, കിയ സെല്‍റ്റോസും വിപണിയില്‍ എത്തിയതോടെയാണ് ഹാരിയറിന്റെ വില്‍പ്പനയില്‍ ഇടിവ് തട്ടിയത്. എന്നാല്‍ പ്രോ പതിപ്പ് എന്നൊരു മോഡലിനെ അവതരിപ്പിച്ച് വിപണിയില്‍ തിരിച്ചുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

ഇതില്‍ ഓട്ടോമാറ്റിക് സണ്‍റൂഫ്, സണ്‍ഷെയ്ഡുകള്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, മൊബൈല്‍ ഹോള്‍ഡര്‍ വയര്‍ലെസ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം (TPMS), ബോണറ്റില്‍ അടിക്കാവുന്ന സ്റ്റിക്കറുകള്‍, ആംബിയന്റ് മൂഡ് ലൈറ്റിനിങ്, എക്സ്ഹോസ്റ്റ് ക്രോം എന്നിവയാണ് പ്രോ പതിപ്പുകളില്‍ ലഭിക്കുന്നത്. ലഭിക്കും. റഗുലര്‍ പതിപ്പുകളില്‍ നിന്നും 1.1 ലക്ഷം രൂപയാണ് അധിക ചിലവ് വരുന്നതെന്നും കമ്പനി അറിയിച്ചു.

കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

ടാറ്റ ഹെക്‌സ പ്രോ

ടാറ്റ നിരയിലെ ഫ്ളാഗ്ഷിപ്പ് എസ്യുവിയാണ് ഹെക്സ. ഹെക്‌സയുടെ വില്‍പ്പനയില്‍ കുറച്ചു നാളുകളായി ഗണ്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി പ്രോ പതിപ്പിനെ ഉത്സവ സീസണില്‍ വില്‍പ്പന ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.

കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

ഓട്ടോമാറ്റിക് സണ്‍റൂഫ്, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, മൊബൈല്‍ ഹോള്‍ഡര്‍ വയര്‍ലെസ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം (TPMS), ആംബിയന്റ് മൂഡ് ലൈറ്റിനിങ് എന്നിവ പ്രോ പതിപ്പില്‍ ലഭ്യമാകും. വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ പതിപ്പില്‍ നിന്നും ഒരു ലക്ഷം രൂപ അധികം നല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് ഈ സവിശേഷതകള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

ടാറ്റ നെക്സണ്‍ പ്രോ

സുരക്ഷയുടെ കാര്യത്തില്‍ ഏറെ പ്രശംസ നേടിയ ഇന്ത്യന്‍ വാഹനമാണ് ടാറ്റ നെക്‌സോണ്‍. ഗ്ലോബല്‍ ക്യാഷ് ടെസ്റ്റില്‍ (NCAP) ഫൈവ് സ്റ്റര്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ വാഹനം എന്ന ഖ്യാതിയും ടാറ്റയുടെ ഈ കരുത്തനാണ്.

Most Read: CR-V യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

37,999 രൂപയുടെ അധിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് നെക്‌സോണിന്റെ പ്രോ പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. മുകളിലേക്ക് പൊക്കിവെയ്ക്കാവുന്ന സണ്‍റൂഫ്, മാഗ്‌നറ്റിക് സണ്‍ഷേഡ്‌സ്, ആംബിയന്റ് മൂഡ് ലൈറ്റിനിങ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം(TPMS), ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കും.

Most Read: തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

ടാറ്റ ടിഗോര്‍ പ്രോ

ഏറ്റവും വില കുറഞ്ഞ സെഡാന്‍ എന്ന ലേബലിലാണ് ടിഗോറിനെ ടാറ്റ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പുതിയ ഫീച്ചറുകള്‍ നല്‍കി അടുത്തിടെ ടാറ്റ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടുത്തിടെ വിപണിയില്‍ എത്തിച്ചിരുന്നു.

Most Read: ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

ഇപ്പോള്‍ കുറച്ച് അധിക ഫീച്ചറുകള്‍ നല്‍കി വാഹനത്തിന്റെ പ്രോ പതിപ്പിനെ കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 29,999 രൂപയുടെ അധികം നല്‍കിയാല്‍ മുകളിലേക്ക് പൊക്കിവെയ്ക്കാവുന്ന സണ്‍റൂഫ്, മാഗ്‌നറ്റിക് സണ്‍ഷേഡ്‌സ്, ആംബിയന്റ് മൂഡ് ലൈറ്റിനിങ്, ആംറെസ്റ്റ്, വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.

കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

ടാറ്റ ടിയാഗോ പ്രോ

ടാറ്റയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കാണ് ടിയാഗോ. വിപണിയില്‍ വലിയൊരു തരംഗം തന്നെ വാഹനം സൃഷ്ടിച്ചിരുന്നു. വിപണിയില്‍ എത്തിയപ്പോള്‍ ടാറ്റയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയായിരുന്നു വാഹനം.

കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

ടിയാഗോയുടെയും പ്രോ പതിപ്പിനെ വിപണിയില്‍ അവതരിപ്പുമെന്ന് കമ്പനി അറിയിച്ചു. റെഗുലര്‍ പതിപ്പില്‍ നിന്നും 29,999 രൂപ അധികം നല്‍കിയാല്‍ മുകളിലേക്ക് പൊക്കിവെയ്ക്കാവുന്ന സണ്‍റൂഫ്, മാഗ്‌നറ്റിക് സണ്‍ഷേഡ്‌സ്, ആംബിയന്റ് മൂഡ് ലൈറ്റിനിങ്, ആംറെസ്റ്റ്, തുടങ്ങിയ ഫീച്ചറുകളും ലഭിക്കുമെന്ന് ക്മ്പനി അറിയിച്ചു.

കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

ഈ മോഡലുകളുടെ പ്രോ പതിപ്പ് അവതരിപ്പിക്കുന്നതോടെ വില്‍പ്പന ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കൂടുതല്‍ ആളുകളെ ടാറ്റയിലേക്ക് അടുപ്പിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഓഗസ്റ്റ് മാസത്തില്‍ ടാറ്റ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors today announced the launch of the Pro Editions on various models. Read more in Malayalam.
Story first published: Friday, September 20, 2019, 20:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X