സഫാരി, സെസ്റ്റ്, ബോള്‍ട്ട് കാറുകളുടെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ ടാറ്റ നിര്‍ത്തി

സഫാരി, സെസ്റ്റ്, ബോള്‍ട്ട് കാറുകളുടെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ ടാറ്റ നിര്‍ത്തി. സഫാരി നിരയില്‍ പ്രാരംഭ LX, ഏറ്റവും ഉയര്‍ന്ന സഫാരി VX 4X4 മോഡലുകളെയാണ് ടാറ്റ പിന്‍വലിച്ചിരിക്കുന്നത്. ബോള്‍ട്ട്, സെസ്റ്റ് കാറുകളുടെ XE, XM (പെട്രോള്‍, ഡീസല്‍) മോഡലുകളുടെ ഉത്പാദനവും കമ്പനി നിര്‍ത്തലാക്കി.

സഫാരി, സെസ്റ്റ്, ബോള്‍ട്ട് കാറുകളുടെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ ടാറ്റ നിര്‍ത്തി

ഒക്ടോബറില്‍ കര്‍ശനമാവുന്ന BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് മോഡലുകളുടെ പിന്‍മാറ്റം. ഇതേസമയം നിലവിലുള്ള സ്‌റ്റോക്ക് വിറ്റുതീരുംവരെ മേല്‍പ്പറഞ്ഞ മോഡലുകള്‍ വില്‍പ്പനയില്‍ തുടരും. സഫാരി, സെസ്റ്റ്, ബോള്‍ട്ട് നിരയിലുള്ള ബാക്കി വകഭേദങ്ങള്‍ സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചാണ് വിപണിയില്‍ കടന്നുവരുന്നത്.

സഫാരി, സെസ്റ്റ്, ബോള്‍ട്ട് കാറുകളുടെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ ടാറ്റ നിര്‍ത്തി

ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ മറ്റു വകഭേദങ്ങള്‍ക്കെല്ലാമുണ്ട്. വില്‍പ്പന കുറവായതിനെതുടര്‍ന്ന് മൂന്നു മോഡലുകളെയും കമ്പനി പിന്‍വലിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സഫാരി, ബോള്‍ട്ട്, സെസ്റ്റ് കാറുകളെ തത്കാലം കൈയ്യൊഴിയേണ്ടെന്നാണ് ടാറ്റയുടെ തീരുമാനം.

സഫാരി, സെസ്റ്റ്, ബോള്‍ട്ട് കാറുകളുടെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ ടാറ്റ നിര്‍ത്തി

ഇതേസമയം, ഒക്ടോബറില്‍ BNVSAP ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാവുന്നതോടെ സഫാരിയും ബോള്‍ട്ടും സെസ്റ്റും പുതിയ കടമ്പ മറികടക്കുമോയെന്ന് വാഹന പ്രേമികള്‍ ഉറ്റുനോക്കുന്നു. എന്തായാലും ഭാരത് സ്‌റ്റേജ് VI ചട്ടങ്ങളിലേക്ക് വിപണി കടക്കുന്നതോടെ ചെറു ഡീസല്‍ കാറുകൾ ഉപേക്ഷിക്കുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്.

Most Read: എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

സഫാരി, സെസ്റ്റ്, ബോള്‍ട്ട് കാറുകളുടെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ ടാറ്റ നിര്‍ത്തി

അടുത്തവര്‍ഷം ഏപ്രിലോടെ ടാറ്റ നിരയില്‍ നിന്നും ചെറു ഡീസല്‍ കാറുകള്‍ അപ്രത്യക്ഷമാവും. ബിഎസ് VI നിലവാരത്തിലേക്ക് ഡീസല്‍ എഞ്ചിനുകള്‍ പരിഷ്‌കരിക്കുക ഏറെ ചിലവുള്ള നടപടിയാണ്. കാറുകളുടെ വില ഉയരാന്‍ ഇതു കാരണമാവും. ഭാരത് സ്‌റ്റേജ് VI നടപ്പിലായാല്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ തമ്മില്‍ രണ്ടു ലക്ഷം രൂപയോളം വില വ്യത്യാസം കുറിക്കപ്പെടുമെന്നാണ് സൂചന.

Most Read: അടുത്ത വര്‍ഷം ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

സഫാരി, സെസ്റ്റ്, ബോള്‍ട്ട് കാറുകളുടെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ ടാറ്റ നിര്‍ത്തി

ഇത്രയും വില കൊടുത്തു ചെറു ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറാവില്ലെന്ന് വാഹന നിര്‍മ്മാതാക്കള്‍ കരുതുന്നു. ഇതേസമയം, ടാറ്റ നിരയില്‍ നെക്‌സോണ്‍ മുതലുള്ള മോഡലുകളില്‍ പരിഷ്‌കരിച്ച ഡീസല്‍ എഞ്ചിന്‍ തുടരും. ഡീസല്‍ കാറുകള്‍ നിര്‍ത്തില്ലെന്ന് ഫോര്‍ഡും നേരത്തെ അറിയിച്ചിട്ടുണ്ട്. 2020 ഏപ്രിലിന് ശേഷവും ഡീസല്‍ കാറുകള്‍ക്ക് ഡിമാന്‍ഡുണ്ടാവുമെന്നാണ് ഫോര്‍ഡിന്റെ വാദം.

Source: Rushlane

Most Read Articles

Malayalam
English summary
Tata Motors Discontinue Certain Variants Of Safari, Zest And Bolt Models In India. Read in Malayalam.
Story first published: Tuesday, May 28, 2019, 12:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X