ചുവപ്പണിഞ്ഞ് ടാറ്റ സഫാരി

By Rajeev Nambiar

1998 മുതല്‍ ടാറ്റ സഫാരി ഇന്ത്യയിലുണ്ട്. രണ്ടുപതിറ്റാണ്ടിനിടെ പരിണാമങ്ങള്‍ പലത് എസ്‌യുവിക്ക് സംഭവിച്ചു. എതിരാളികള്‍ പലരും മണ്‍മറഞ്ഞെങ്കിലും ഇന്ത്യന്‍ നിരത്തില്‍ സഫാരി മായാതെ തുടരുകയാണ്. നിലവില്‍ സഫാരിയുടെ സ്റ്റോം മോഡലാണ് വില്‍പ്പനയ്ക്ക് വരുന്നത്. മുന്‍തലമുറയെക്കാള്‍ കൂടുതല്‍ വലുപ്പവും കരുത്തും സഫാരി സ്റ്റോമിനെ എസ്‌യുവി പ്രേമികള്‍ക്കിടയില്‍ ജനപ്രിയനാക്കുന്നു.

ചുവപ്പണിഞ്ഞ് ടാറ്റ സഫാരി

ഇപ്പോള്‍ രാജ്യത്തെ പ്രമുഖ വാഹന മോഡിഫിക്കേഷന്‍ സ്ഥാപനമായ മോട്ടോര്‍മൈന്‍ഡ് ഓട്ടോമൊട്ടീവ് ടാറ്റ എസ്‌യുവിക്ക് പുതിയ അലങ്കാര ചമയങ്ങള്‍ ഒരുക്കുകയാണ്. കസ്റ്റം കിറ്റ് മുഖേന സഫാരിയുടെ ക്ലാസിക് എസ്‌യുവി ശൈലിക്ക് പുതിയ നിര്‍വചനം ഇവര്‍ കല്‍പ്പിക്കുന്നു. പുതുതലമുറയെ ആകര്‍ഷിക്കുന്ന 'ചെത്ത്' പരിവേഷമാണ് മോഡലിന്റെ പ്രധാനാകര്‍ഷണം.

ചുവപ്പണിഞ്ഞ് ടാറ്റ സഫാരി

തിളക്കമുള്ള ചുവപ്പ് നിറം കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റും. എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് കുറഞ്ഞു. കസ്റ്റം നിര്‍മ്മിത ബമ്പര്‍ അല്‍പ്പംകൂടി താഴേക്കിറങ്ങി. ബമ്പറിലെ എയര്‍ഡാമിന് ചുറ്റും പ്രത്യേക അലങ്കാരം കാണാം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും മുന്‍ ബമ്പറില്‍ത്തന്നെ. ഇരുണ്ട 'സ്‌മോക്കി' ശൈലിയാണ് ഹെഡ്‌ലാമ്പുകള്‍ക്ക്.

ചുവപ്പണിഞ്ഞ് ടാറ്റ സഫാരി

ബോണറ്റില്‍ സ്ഥാപിച്ച കറുത്ത ഷീറ്റ് ചുവന്ന സഫാരി സ്റ്റോമിന് കണ്‍ട്രാസ്റ്റ് ഭാവം നല്‍കുന്നതില്‍ നിര്‍ണായകമാവുന്നു. മേല്‍ക്കൂരയില്‍ ഒരുങ്ങുന്ന റിഫ്‌ളക്ടര്‍ ലൈറ്റുകളും മോഡലിന്റെ സവിശേഷതയാണ്. കറുത്ത സൈഡ് സ്റ്റൈപ്പുകളും തൊട്ടുമുകളിലുള്ള ബോഡി പാനലുകളുമൊഴികെ വശങ്ങളില്‍ കാര്യമായ പരിഷ്‌കാരങ്ങളില്ല. പിന്‍ ഷൗള്‍ഡര്‍ ലൈന്‍ ആവരണം ചെയ്യുന്ന കറുത്ത ബാന്‍ഡ് ശ്രദ്ധയാകര്‍ഷിക്കും.

ചുവപ്പണിഞ്ഞ് ടാറ്റ സഫാരി

പിറകില്‍ ടെയില്‍ലാമ്പുകള്‍ക്ക് മാറ്റമില്ല. അതേസമയം കറുപ്പണിഞ്ഞ ഡിഫ്യൂസര്‍ എസ്‌യുവിക്ക് പതിവില്ലാത്ത സ്‌പോര്‍ടി പുതുമ സമര്‍പ്പിക്കുന്നുണ്ട്. കാഴ്ച്ചഭംഗി ലക്ഷ്യമിട്ട് ഇരട്ട പുകക്കുഴലുകള്‍ ഡിഫ്യൂസറില്‍ കാണാം. ഓഫ്‌റോഡ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വലിയ പരുക്കന്‍ ടയറുകളാണ് എസ്‌യുവിക്ക് മോട്ടോര്‍മൈന്‍ഡ് നിശ്ചയിക്കുന്നത്.

ചുവപ്പണിഞ്ഞ് ടാറ്റ സഫാരി

കറുത്ത റിമ്മുകളില്‍ ഘടിപ്പിച്ച ടയറുകള്‍ സഫാരിക്ക് ഗൗരവമുള്ള വ്യക്തിത്വം സമര്‍പ്പിക്കുന്നു. അതേസമയം പരിഷ്‌കാരങ്ങള്‍ ക്യാബിനിലേക്ക് കടന്നിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. എഞ്ചിനില്‍ മാറ്റങ്ങളില്ലെന്നാണ് വിവരം. ഡീസല്‍ എഞ്ചിന്‍ പതിപ്പ് മാത്രമെ സഫാരി സ്റ്റോമിലുള്ളൂ. എസ്‌യുവിയിലെ 2.2 ലിറ്റര്‍ VVT വരിക്കോര്‍ എഞ്ചിന് 148 bhp കരുത്തും 320 Nm torque ഉം പരമാവധി കുറിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Source: MotorMind

Most Read Articles

Malayalam
English summary
Tata Safari Modification. Read in Malayalam.
Story first published: Tuesday, February 12, 2019, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X