അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോര്‍സ്. നിരയിലെ പഴയ മോഡലുകളെയെല്ലാം പിന്‍വലിച്ച് ആ സ്ഥാനത്തേക്ക് പുതിയ വാഹനങ്ങളെ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് കമ്പനി.

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സഫാരി സ്റ്റോമിന്റെ ഉത്പാദനം കമ്പനി അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സഫാരി സ്റ്റോമിനെ പിന്‍വലിച്ച് ആ സ്ഥാനത്തേക്ക് ഗ്രാവിറ്റാസ് എന്ന വാഹനത്തെ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

അതേസമയം വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിക്കുന്നുവെന്ന് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ടാറ്റ തങ്കളുടെ ഏഴു സീറ്റര്‍ പതിപ്പായ ഗ്രാവിറ്റാസിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ടത്.

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

നിലവില്‍ ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള ഓഡറുകള്‍ സ്വീകരിത്തുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ഡീലര്‍ഷിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് വാഹനം ടെസ്റ്റ് ഡ്രൈവിന് നല്‍കുന്നതും നിര്‍ത്തലാക്കി.

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

ഈ ഘടകങ്ങലെല്ലാമാണ് വാഹനത്തെ കമ്പനി പിന്‍വലിക്കുന്നുവെന്ന സൂചനകള്‍ നല്‍കുന്നത്. ഉടന്‍ തന്നെ കമ്പനിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക അറിയിപ്പ് ഉണ്ടായേക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്ലെങ്കില്‍ നാനോ പോലെ ആവശ്യക്കാര്‍ക്ക് മാത്രം വാഹനം നിര്‍മ്മിച്ച് നല്‍ക്കുന്ന രീതിയിലേക്കും മാറിയേക്കാം.

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

1998 -ലാണ് സഫാരി എന്ന മോഡലിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. പിന്നീട് പല മാറ്റങ്ങളിലൂടെ കടന്നുപോവുകയും 2012 ഓട്ടോ എക്‌സ്‌പോയില്‍ സഫാരി സ്റ്റോം എന്ന പതിപ്പിനെ കമ്പനി അവതരിപ്പിക്കുകയും ചെയ്തു.

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

2012 ഒക്ടോബറില്‍ തന്നെ വാഹവം വിപണിയില്‍ എത്തുകയും ചെയ്തു. റേഞ്ച് റോവറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ടാറ്റാ സ്റ്റോമിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. നൂതനമായ സാങ്കേതികവിദ്യയാണ് സ്റ്റോമില്‍ ഉപയോഗിച്ചിരിക്കുന്നത്.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

വുഡണ്‍ ഇന്റീരിയറാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. 2.2 ലിറ്റര്‍ ഡീകോര്‍ എഞ്ചിനാണ് സ്റ്റോമിനുള്ളത്. ഇത് രണ്ട് രീതിയിലാണ് കമ്പനി ട്യൂണ്‍ ചെയ്തിരിക്കുന്നത്.

Most Read: പള്‍സര്‍ 125 -ന്റെ പ്രഭാവത്തില്‍ ഇടിഞ്ഞത് പള്‍സര്‍ 150 -യുടെ വില്‍പ്പന

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

LX, EX വകഭേദങ്ങളില്‍ 4,000 rpm -ല്‍ 148 bhp കരുത്തും 1,500-3,000 rpm -ല്‍ 320 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഈ എഞ്ചിനില്‍.

Most Read: ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

VX, VX 4x4 വകഭേദങ്ങളില്‍ ഈ എഞ്ചിന്‍ 154 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

കൂടാതെ ഡ്യുവല്‍ എയര്‍ ബാഗുകള്‍, എബിഎസ്, ഇബിഡി, ഡിസ്‌ക് ബ്രേക്ക്, ഷോര്‍ട്ടര്‍ ടേണിങ്, ഡോര്‍ ഓപ്പണ്‍ മുന്നറിയിപ്പ്, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് സ്റ്റോമിലെ സുരക്ഷാ സന്നാഹങ്ങള്‍. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നിവയും സ്റ്റോമിന്റെ പ്രത്യേകതയാണ്.

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

ഹര്‍മന്റെ ആറ് സ്പീക്കര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവയും വാഹനത്തിന്റെ മറ്റ് സവിശേഷതകളാണ്.

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

ഒമ്പത് നിറങ്ങളിലായാണ് സ്‌റ്റോം വിപണിയില്‍ എത്തിയിരുന്നത്. തുടക്കത്തില്‍ വാഹനത്തിന് ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വാഹനത്തിനായുള്ള ആവശ്യക്കാരുടെ എണ്ണം മങ്ങി തുടങ്ങി. 2019 ഒക്ടോബര്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 30 എസ്‌യുവികളുടെ പട്ടികയില്‍ 25 -ാം സ്ഥാനത്താണ് സ്റ്റേം നില്‍ക്കുന്നത്.

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

2019 -ലെ സഫാരി സ്റ്റോമിന്റെ പ്രതിമാസ വില്‍പ്പന ഏകദേശം 100 യൂണിറ്റുകളാണ്. ഇതിനിടെ വാഹനം ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമാവുകയും ചെയ്തു. മാരുതിയുടെ ജിപ്‌സി കളം വിട്ടതോടെയാണ് സ്‌റ്റോമിന് നറുക്ക് വീണത്.

അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

നിലവിലെ സാഹചര്യങ്ങള്‍ നോക്കിയാല്‍ ഹാരിയര്‍ പോലുള്ള പുതിയ വാഹനങ്ങള്‍ ടാറ്റ നിരയില്‍ എത്തിയതോടെ ആവശ്യക്കാര്‍ പഴയ വാഹനങ്ങള്‍ കൈയ്യൊഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെയാണ് പഴയ മോഡലുകളെ പിന്‍വലിച്ച് ആ സ്ഥാനത്ത് ടാറ്റ പുതിയ മോഡലുകളെ അണിനിരത്താന്‍ ഒരുങ്ങുന്നത്.

Most Read Articles

Malayalam
English summary
Tata Safari Storme Production Comes To An End: Set To Be Discontinued Very Soon. Read more in Malayalam.
Story first published: Thursday, November 28, 2019, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X