നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ടൊയോട്ട ഇന്നോവ ഇന്ത്യയിലെ എം‌പി‌വി വിഭാഗത്തിന്റെ മുഖമാകുന്നതിന് മുമ്പ് റോഡ് കീഴടക്കിയ ആത്യന്തിക എം‌പി‌വിയായിരുന്നു ടാറ്റ സുമോ. എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബോഡി ശൈലിയുള്ള സുമോയെ 25 വർഷങ്ങൾക്ക് മുമ്പാണ് ടാറ്റ വിപണിയിൽ എത്തിച്ചത്.

നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

1994 ൽ സുമോയുടെ ഉത്പാദനം ആരംഭിച്ച ടാറ്റ മോട്ടോഴ്‌സ് 25 വർഷത്തിനു ശേഷം വാഹനത്തിന്റെ നിർമ്മാണം നിർത്തലാക്കി. എങ്കിലും ഇക്കാര്യത്തിൽ ടാറ്റ യാതൊരു വിധ ഔദ്യോഗിക പ്രസ്താവനയും നടത്തിയിട്ടില്ല.

നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

എന്നാൽ ഇപ്പോൾ ടാറ്റ സുമോയെ നിർത്തലാക്കാൻ നിരവധി കാരണങ്ങളുണ്ട്. സുമോ ഗോൾഡ് മോഡലാണ് കമ്പനി അവസാനമായി വിപണിയിൽ അവതരിപ്പിച്ചത്. ടാറ്റയുടെ പോർട്ട്‌ഫോളിയോയിലെ ഏക എം‌പിവി വാഹനം കൂടിയാണ് സുമോ. ഏറ്റവും പുതിയ AIS 145 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും വാഹനത്തിന് കഴിഞ്ഞില്ല.

നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ഭാരത് ന്യൂ വെഹിക്കിൾ സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം (BNVSAP) പാലിക്കാൻ കഴിവുള്ള വാഹനമല്ല ടാറ്റ സുമോ. കമ്പനി നേരത്തെ സ്ഥിരീകരിച്ചതുപോലെ പരിവർത്തനച്ചെലവ് ഏകീകരിക്കുന്നതിനായി തങ്ങളുടെ എല്ലാ ഡീസൽ എഞ്ചിനുകളും ബി‌എസ്-VI ലേക്ക് പരിഷ്ക്കരിക്കാൻ ടാറ്റ മോട്ടാർസിന് സാധിക്കില്ല.

നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ടാറ്റ സുമോയ്ക്ക് നിലവിൽ ബിഎസ്-IV കംപ്ലയിന്റ് 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 85 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. മാരുതി സുസിക്കിയുടെ ഓമ്‌നി, ജിപ്‌സി തുടങ്ങിയ പഴയ മോഡൽ കാറുകൾ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർബന്ധിതമാക്കിയതും ഭാരത് ന്യൂ വെഹിക്കിൾ സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാമാണ് (BNVSAP).

നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ടാറ്റയും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സുമോ പരിഷ്ക്കരിച്ചിട്ടില്ല. അതിനാൽ ടാറ്റ മോട്ടോർസ് സുമോ മോഡലിനെ മുന്നോട്ടു കൊണ്ടുപോകുന്നില്ലെന്ന് സൂചിപ്പിക്കുന്നു.

നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

സുമോയുടെ ഏറ്റവും പുതിയ മോഡലായിരുന്ന സുമോ ഗോൾഡിന് 7.39 ലക്ഷം രൂപയായിരുന്നു പ്രാരംഭ വില. ഏറ്റവും ഉയർന്ന മോഡലിന് 8.77 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വില. മാരുതി സുസുക്കി എർട്ടിഗ, റെനോ ലോഡ്ജി, ഇപ്പോൾ പുറത്തിറങ്ങിയ റിനോ ട്രൈബർ തുടങ്ങിയ എംപിവികൾക്ക് സമാനമായ വില തന്നെയായിരുന്നു ഒരു കാലത്തെ ജനപ്രിയ വാഹനമായിരുന്ന സുമോയ്ക്കും.

Most Read: ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

എന്നാൽ മറ്റ് പുതിയ വാഹനങ്ങളെല്ലാം കൂടുതൽ ഫാമിലി കാറുകളായി മാറി. ഏഴ് സീറ്റർ ക്യാബിൻ ഉള്ള എർട്ടിഗ, ലോഡ്ജി, ട്രൈബർ തുടങ്ങിയവയ്ക്കെല്ലാം ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read: വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ഫ്ലീറ്റ് ഓപ്പറേറ്റർമാരെയും ദീർഘദൂര യാത്രക്കാരെയും ലക്ഷ്യം വച്ചുകൊണ്ട് പുറത്തിറക്കിയിരുന്ന സുമോ ഒരു സമർത്ഥമായ വാഹനമായിരുന്നു. ഒപ്പം മികച്ച വിൽപ്പന നേടാനും സുമോയ്ക്ക് സാധിച്ചു. എങ്കിലും നിലവിലെ സാഹചര്യത്തിൽ ടാറ്റയുടെ ഈ മോഡൽ കാലഹരണപ്പെട്ടതാണ്.

Most Read: മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

കൂടാതെ ആധുനിക കാറുകൾ വാഗ്ദാനം ചെയ്യുന്ന സാങ്കേതികവിദ്യയും സവിശേഷതകളും ഇല്ലാത്തതും സുമോയുടെ ഉത്പാദനം നിർത്താൻ ടാറ്റ മോട്ടോർസിന് പ്രേരണയായി.

Most Read Articles

Malayalam
English summary
Tata Sumo Discontinued After 25 Years. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X