ടിയാഗൊ, ടിഗോർ മോഡലുകൾക്ക് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ടിയാഗൊ ഹാച്ച്ബാക്കിലും ടിഗോർ സെഡാനിലും ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്. പരമ്പരാഗത ഇരട്ട-പോഡ് അനലോഗ് ഡയലുകൾ ഉപയോഗിച്ച് ലഭ്യമായ സജ്ജീകരണത്തെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായി ഉടൻ കമ്പനി മാറ്റി സ്ഥാപിക്കും.

ടിയാഗൊ, ടിഗോർ മോഡലുകൾക്ക് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ടിയാഗൊ, ടിഗോർ എന്നിവയുടെ മാനുവൽ, എഎംടി വകഭേദങ്ങളിൽ ഈ പരിഷ്ക്കരണം ഉടൻ ലഭ്യമാകുമെന്ന് ഡീലർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അതായത് XZ+, XZA+ എന്നീ പതിപ്പുകളിലാകും ഈ ഫീച്ചർ ഉൾക്കൊള്ളുക.

ടിയാഗൊ, ടിഗോർ മോഡലുകൾക്ക് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അനലോഗ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ നിലനിർത്തും. കേന്ദ്രീകൃത മൗണ്ട്ഡ് ഡിജിറ്റൽ സ്പീഡോമീറ്റർ, ഒരു ടാക്കോമീറ്റർ, ഡിജിറ്റൽ ക്ലോക്ക്, ഡോർ അജാർ, കീ റിമൈൻഡർ, മറ്റ് ഘടകങ്ങൾ എന്നിവ പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ടാറ്റ വാഗ്ദാനം ചെയ്യും.

ടിയാഗൊ, ടിഗോർ മോഡലുകൾക്ക് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

രണ്ട് ടാറ്റ കാറുകളുടെയും XZ+ വകഭേദങ്ങളിൽ 15 ഇഞ്ച് വലിയ അലോയ് വീലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. പവർ-ഫോൾഡിംഗ് വിംഗ് മിററുകൾക്കൊപ്പം ഈ വേരിയന്റിൽ ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോളും ഉൾപ്പെടുന്നു. ഈ മോഡലുകളിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ടിയാഗൊ, ടിഗോർ മോഡലുകൾക്ക് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

നിലവിൽ, 10 ലക്ഷം രൂപയിൽ താഴെയുള്ള മോഡലുകളിൽ ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ റെനോ ട്രൈബർ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഒക്ടോബർ ഒന്നിന് വിപണിയിലെത്തുന്ന പുതിയ റെനോ ക്വിഡിലും ഈ ഫീച്ചർ ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ ഉൾപ്പെടുത്തും. പൂർണ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ രണ്ടാമത്തെ വാഹനവും സ്വന്തം വിഭാഗത്തിലെ ആദ്യ വാഹനവുമാകുമിത്.

ടിയാഗൊ, ടിഗോർ മോഡലുകൾക്ക് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ക്വിഡിന് മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ടിയാഗൊ ഒരു ഹാച്ച്ബാക്ക് ആയതിനാൽ ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ കാറാണിത്. മാരുതി സുസുക്കിയുടെ സെലേറിയോ, വാഗൺ ആർ, ഡാറ്റ്സൻ ഗോ, ഹ്യുണ്ടായി സാൻട്രോ എന്നിവയാണ് ടിയാഗൊയുടെ പ്രധാന എതിരാളികൾ.

Most Read: ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

ടിയാഗൊ, ടിഗോർ മോഡലുകൾക്ക് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം നിലവിൽ കോം‌പാക്റ്റ് സെഡാനുകളൊന്നും തന്നെ വിപണിയിലില്ല. അതിനാൽ ഈ സവിശേഷത ടിഗോറിലേക്ക് ഉപഭോക്താക്കളെ ആകർഷിച്ചേക്കും.

Most Read: ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

ടിയാഗൊ, ടിഗോർ മോഡലുകൾക്ക് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

കൂടാതെ ടിയാഗൊ വിസ് എന്ന ഒരു സ്പെഷ്യൽ എഡിഷൻ പതിപ്പ് വിപണിയിലെത്താക്കാൻ ഒരുങ്ങുകയാണ് ടാറ്റാ മോട്ടോഴ്‌സ്. ഈ മോഡൽ വരുന്ന ഉത്സവ സീസണിൽ വിപണിയിലെത്തുമെന്നാണ് സൂചന. ഒപ്പം ടിയാഗൊ, ടിഗോർ മോഡലുകളുടെ പരിഷ്ക്കരിച്ച പതിപ്പിന്റെ നിർമ്മാണത്തിലാണ് കമ്പനി.

Most Read: ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

ടിയാഗൊ, ടിഗോർ മോഡലുകൾക്ക് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

അതിൽ പുതിയ ക്രാഷ് ടെസ്റ്റ്-കംപ്ലയിന്റ് ഫ്രണ്ട് എൻഡ്, ബിഎസ്-VI പെട്രോൾ എഞ്ചിനുകൾ എന്നിവ ഉൾപ്പെടുന്നു. ഫെയ്‌സ് ലിഫ്റ്റഡ് ടിയാഗൊയും ടിഗോറും ഡീസൽ എഞ്ചിൻ ഒഴിവാക്കി പെട്രോൾ എഞ്ചിൻ മാത്രമാകും ഇനി വിപണിയിലെത്തുക.

Most Read Articles

Malayalam
English summary
Tata Tiago and Tigor get digital instrument cluster. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X