ടാറ്റ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ മോട്ടോർസിന്റെ ജനപ്രീയ ഹാച്ച്ബാക്ക് മോഡലായ ടിയാഗൊയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. അതിന്റെ ഭാഗമായി ഇതിനോടകം തന്നെ വാഹനത്തിന്റെ നിരവധി പരീക്ഷണയോട്ടം ടാറ്റ നടത്തിയിരുന്നു.

ടാറ്റ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

വരും മാസങ്ങളിൽ ഹാച്ച്ബാക്കിനെ പുറത്തിറക്കാനാണ് ടാറ്റ മോട്ടോർസിന്റെ പദ്ധതി. അതിന്റെ ഭാഗമായി വാഹനത്തിന്റെ അവസാന ഘട്ട പരീക്ഷണയോട്ടത്തിലാണ് കമ്പനി. പുതിയ 2020 ടാറ്റ ടിയാഗൊയുടെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്ത് വന്നിട്ടുണ്ട്. കമ്പനി വാഹനത്തിൽ നിരവധി കോസ്മെറ്റിക്ക് പരിഷ്ക്കരണങ്ങളുമായാണ് ടാറ്റ എത്തുന്നത്.

ടാറ്റ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

വാഹനത്തിൽ പുതിയതും വലുതുമായ ഫ്രണ്ട് ഗ്രിൽ, സ്ലീക്കർ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗ്‌, വിശാലമായ സെൻട്രൽ എയർ ഡാം എന്നിവ ഉൾപ്പെടുമെന്ന് ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നു .

ടാറ്റ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നാൽ പരീക്ഷണ ചിത്രങ്ങളിൽ എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും പ്രൊഡക്ഷൻ പതിപ്പ് മോഡലുകളിൽ ഈ സവിശേഷത ടാറ്റ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കാറിന്റെ പിൻഭാഗം നിലവിലെ മോഡലിന് സമാനമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിൽ ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 അവതരിപ്പിക്കും. വാഹനത്തിന്റെ അകത്തളത്ത് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ എന്നിവ അവതരിപ്പിക്കുന്നത് തുടരും. പക്ഷേ നിലവിലുള്ളതിനേക്കാൾ കൂടുതൽ മികച്ച ഇന്റീരിയറിയിരിക്കാനാണ് സാധ്യത.

ടാറ്റ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിലെ തലമുറ ടാറ്റ ടിയാഗൊയിൽ അവതരിപ്പിച്ചിരിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്ക്കരിച്ചിട്ടുണ്ട്. എഞ്ചിൻ നിലവിൽ 83 bhp കരുത്തിൽ 114 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ നിലവിലെ 1.0 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ടാറ്റ നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

ടാറ്റ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

അതായത് പെട്രോൾ എഞ്ചിനിൽ മാത്രമാകും 2020 ടാറ്റ ടിയാഗൊ വിപണിയിലെത്തുക. വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ച് എഞ്ചിൻ പരിഷ്ക്കരിക്കുന്നനുള്ള ഉയർന്ന ചെലവാണ് ഡീസൽ എഞ്ചിൻ ഒഴിവാക്കാൻ കാരണമാകുന്നത്.

Most Read: ലിഥിയം അര്‍ബന്‍ ടെക്‌നോളജിയില്‍ നിന്ന് ടാറ്റയ്ക്ക് ലഭിച്ചത് 500 ഇലക്ട്രിക്ക് കാറുകളുടെ ഓര്‍ഡര്‍

ടാറ്റ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കും.

ടാറ്റ ഹാച്ച്ബാക്കിലേക്ക് വരുത്തിയ പുതിയ പുനരവലോകനം 2020 ടിഗോർ കോംപാക്ട് സെഡാനിലേക്കും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ തലമുറ ടാറ്റ ടിയാഗൊയുടെ വില 4.40 ലക്ഷം മുതൽ 6.77 ലക്ഷം രൂപ വരെയാണ്.

Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

ടാറ്റ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ മോട്ടോർസിന്റെ ശ്രേണിയിലെ മോഡലുകൾ ബി‌എസ്-VI കംപ്ലയിന്റിലേക്ക് പരിഷ്ക്കരിക്കുന്നതിനൊപ്പം ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക്ക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും ടാറ്റ മോട്ടോർസ് പ്രവർത്തിക്കുന്നു.

Source: Gaadiwaadi

Most Read Articles

Malayalam
English summary
Tata Tiago Facelift Spotted Testing Ahead Of Launch. Read more Malayalam
Story first published: Thursday, November 21, 2019, 16:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X