ടിയാഗൊയുടെ സുരക്ഷ ടാറ്റ കൂട്ടി, ഒപ്പം വിലയും

ജനപ്രിയ ഹാച്ച്ബാക്കായ ടിയാഗൊയുടെ സുരക്ഷ ടാറ്റ കൂട്ടി. ഇനി പുതിയ ടിയാഗൊ വകഭേദങ്ങളില്‍ ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ അടിസ്ഥാന ഫീച്ചറുകളായി ഒരുങ്ങും.

ടിയാഗൊയുടെ സുരക്ഷ ടാറ്റ കൂട്ടി, ഒപ്പം വിലയും

ഇവയ്ക്ക് പുറമെ വേഗ മുന്നറിയിപ്പ് സംവിധാനവും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡ് സംവിധാനവും കാറില്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. കൂടുതല്‍ സുരക്ഷാ സജ്ജീകണങ്ങള്‍ നല്‍കിയ പശ്ചാത്തലത്തില്‍ ടിയൊഗോയുടെ വിലയും ടാറ്റ പുതുക്കി. ഇനി മുതല്‍ 4.40 ലക്ഷം രൂപയില്‍ തുടങ്ങും കാറിന് ഷോറൂം വില (ദില്ലി).

ടിയാഗൊയുടെ സുരക്ഷ ടാറ്റ കൂട്ടി, ഒപ്പം വിലയും

മേല്‍പ്പറഞ്ഞ സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ ഒരുപിടി കൂടുതല്‍ ഫീച്ചറുകളും ടിയാഗൊയ്ക്ക് കമ്പനി നല്‍കുന്നുണ്ട്. വേഗം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ഡോര്‍ ലോക്കുകള്‍, ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകള്‍, പിന്‍ സെന്‍സറും ഡിസ്‌പ്ലേയുമുള്ള പാര്‍ക്ക് അസിസ്റ്റ്, മുന്‍ ഫോഗ്‌ലാമ്പുകള്‍, ഡീഫോഗര്‍, സ്മാര്‍ട്ട് വൈപ്പര്‍ എന്നിങ്ങനെ നീളും ടിയാഗൊയില്‍ തിരഞ്ഞെടുക്കാവുന്ന അധിക ഫീച്ചറുകള്‍.

ടിയാഗൊയുടെ സുരക്ഷ ടാറ്റ കൂട്ടി, ഒപ്പം വിലയും

ഈ മാസമാദ്യം ടിയാഗൊയുടെ ഏറ്റവും ഉയര്‍ന്ന XZ പ്ലസ് മോഡലിന് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ആപ്പിള്‍ കാര്‍പ്ലേയും ടാറ്റ നല്‍കിയിരുന്നു. നിലവില്‍ ഹാച്ച്ബാക്കിന് ഇടക്കാല ഫെയ്‌സ്‌ലിഫ്റ്റ് അപ്‌ഡേറ്റ് നല്‍കാനുള്ള തിടുക്കത്തിലാണ് ടാറ്റ. ആള്‍ട്രോസിലെ ഡിസൈന്‍ ശൈലികള്‍ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിനായി കമ്പനി കടമെടുക്കും.

Most Read: കാറില്‍ ചാണകം മെഴുകിയ സംഭവം, കാരണം വിശദീകരിച്ച് ഉടമ — വീഡിയോ

ടിയാഗൊയുടെ സുരക്ഷ ടാറ്റ കൂട്ടി, ഒപ്പം വിലയും

ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യമായിരിക്കും പുത്തന്‍ ടിയാഗൊ പതിപ്പ് പിന്തുടരുക. അഞ്ചു സീറ്റര്‍ ഹാരിയര്‍ എസ്‌യുവിയിലൂടെയാണ് ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യത്തിന് ടാറ്റ തുടക്കമിട്ടത്. പുതിയ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റില്‍ ഡീസല്‍ വകഭേദങ്ങള്‍ക്ക് സാധ്യത കുറവാണ്.

Most Read: മെര്‍സിഡീസ് ബെന്‍സിനെ പരിഹസിച്ച് ബിഎംഡബ്ല്യു — വീഡിയോ

ടിയാഗൊയുടെ സുരക്ഷ ടാറ്റ കൂട്ടി, ഒപ്പം വിലയും

ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ മാനിച്ച് ടിയാഗൊയിലെയും ടിഗോറിലെയും 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റിനെ ഉപേക്ഷിക്കുമെന്ന് കമ്പനി വ്യക്തമാക്കിക്കഴിഞ്ഞു. ഈ അവസരത്തില്‍ പെട്രോള്‍ പരിവേഷം മാത്രമേ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിനുണ്ടാവുകയുള്ളൂ.

Most Read: ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

ടിയാഗൊയുടെ സുരക്ഷ ടാറ്റ കൂട്ടി, ഒപ്പം വിലയും

1.2 ലിറ്റര്‍ റെവട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും തുടരും. 6,000 rpm -ല്‍ 84 bhp കരുത്തും 3,500 rpm -ല്‍ 114 Nm torque -മാണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ ലഭ്യമാണ്. വിപണിയില്‍ ഹ്യുണ്ടായി ഗ്രാന്‍ഡ് i10, മാരുതി സെലറിയോ, ഡാറ്റ്‌സന്‍ ഗോ തുടങ്ങിയ മോഡലുകളുമായാണ് ടാറ്റ ടിയാഗൊയുടെ അങ്കം.

Most Read Articles

Malayalam
English summary
Tata Tiago Gets New Standard Safety Features. Read in Malayalam.
Story first published: Saturday, May 25, 2019, 16:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X