സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

വിപണിയില്‍ മികച്ച വില്‍പ്പനയുള്ള ഹാച്ച്ബാക്കായ ടിയാഗൊയുടെ പരസ്യചിത്രം പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ മോട്ടോര്‍സിപ്പോള്‍. ഹാച്ച്ബാക്കിലെ സുരക്ഷ സജ്ജീകരണങ്ങള്‍ കൂട്ടിയെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പരസ്യം. ഡേറ്റിംഗ് ആപ്ലിക്കേഷനായ ടിന്‍ഡറില്‍ തനിക്ക് അനുയോജ്യനായ പങ്കാളിയെ തിരഞ്ഞുകൊണ്ടിരിക്കുന്ന യുവതിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്.

സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

മനസിനിണങ്ങിയ പങ്കാളിയെ ലഭിക്കാത്തതില്‍ നിരാശപ്പെട്ടിരിക്കുന്ന യുവതിയില്‍ നിന്ന് ക്രാഷ് ടെസ്റ്റിലേര്‍പ്പെടുന്ന പുതിയ ടിയാഗൊയുടെ വീഡിയോ ദൃശ്യങ്ങളിലേക്കാണ് പരസ്യമെത്തുന്നത്. ടിന്‍ഡറില്‍ മാച്ച് ലഭിക്കുന്നത് പ്രയാസമുള്ള കാര്യമായിരിക്കാം.

സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

എന്നാല്‍, സുരക്ഷയുള്ളൊരു കാര്‍ ലഭിക്കുന്നത് പ്രയാസമല്ലെന്ന സന്ദേശത്തോടെയാണ് പരസ്യചിത്രം അവസാനിക്കുന്നത്. പുതിയ ടിയാഗൊയില്‍ ഒരുരപിടി മികച്ച ഫീച്ചറുകളാണ് ടാറ്റ മോട്ടോര്‍സ് ഒരുക്കിയിരിക്കുന്നത്.

സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

ഡ്രൈവര്‍ & പാസഞ്ചര്‍ സൈഡ് എയര്‍ബാഗുകള്‍, എബിഎസ് എന്നിവയുള്‍പ്പടെ ഫീച്ചറുകളുടെ ഒരു നിര തന്നെയാണ് ഹാച്ച്ബാക്കിലുള്ളത്. ക്യാമറയോടെയുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ (ഉയര്‍ന്ന മോഡലുകളില്‍ മാത്രം), സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, സ്പീഡ് അലര്‍ട്ട്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയാണ് ഹാച്ച്ബാക്കിലെ മറ്റു പ്രധാന സവിശേഷതകള്‍.

സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

4.4 ലക്ഷം രൂപയാണ് പുതിയ ടാറ്റ ടിയാഗൊയുടെ പ്രാരംഭ വില. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹാച്ച്ബാക്കിന്റെ മുന്‍മോഡലിനെ കമ്പനി വിപണിയിലെത്തിക്കുമ്പോള്‍ 3.1 ലക്ഷം രൂപയായിരുന്നു പ്രാരംഭ വില.

സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

പ്രതിമാസം 5,000-6,000 യൂണിറ്റ് ടിയാഗൊ ടാറ്റ വില്‍ക്കുന്നുണ്ട്. ടാറ്റ നിരയില്‍ സ്ഥിരതയാര്‍ന്ന വില്‍പ്പനയുള്ള മോഡലുകളില്‍ മുന്‍പന്തിയിലാണ് ടിയാഗൊ ഹാച്ച്ബാക്ക്.

സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

നിലവില്‍ പെട്രോള്‍, ടര്‍ബോ പെട്രോള്‍സ ടര്‍ബോ ഡീസല്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ ടിയാഗൊ വില്‍പ്പനയ്ക്കുള്ളത്. 2020 ഏപ്രിലോടെ ഹാച്ച്ബാക്കിന്റെ ഡീസല്‍ പതിപ്പുകളുടെ ഉത്പാദനം കമ്പനി നിര്‍ത്തും.

Most Read: വിപ്ലവം രചിക്കാന്‍ എംജി, ഗുജറാത്ത് ശാലയില്‍ ഇലക്ട്രിക് എസ്‌യുവികളുടെ നിര്‍മ്മാണം തുടങ്ങി - വീഡിയോ

സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഡീസല്‍ പതിപ്പുകള്‍ പരിഷ്‌കരിക്കാന്‍ സാധിക്കാത്തതാണ് ഈ തീരുമാനമെടുക്കാന്‍ ടാറ്റയെ പ്രേരിപ്പിച്ചത്.

സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടിയാഗൊയുടെ പ്രാരംഭ മോഡലിലുള്ളത്. ഇത് 84 bhp കരുത്തും 115 Nm torque ഉം കുറിക്കുന്നതാണ്. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ മോഡല്‍ ലഭ്യമാവുന്നുണ്ട്.

Most Read: പകരക്കാരനായി വന്ന നിസാന്‍ കിക്ക്‌സിനും രക്ഷയില്ല - വില്‍പ്പനയില്‍ ടെറാനോയ്ക്കും പിന്നില്‍

1.1 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജിംഗ് യൂണിറ്റാണ് ഡീസല്‍ പതിപ്പ്. ഇത് 70 bhp കരുത്തും 140 Nm torque ഉം കുറിക്കും. അഞ്ച് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇവയെ കൂടാതെ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റിലും ടിയാഗൊ വില്‍പ്പനയ്ക്കുണ്ട്.

സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

പെര്‍മോര്‍മെന്‍സ് കാറായ JTP വകഭേദമാണിത്. 114 bhp കരുത്തും 150 Nm torque ഉം കുറിക്കുന്നതാണീ എഞ്ചിന്‍. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലിലുള്ളത്.

Most Read: ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള ഉയര്‍ന്ന പെര്‍ഫോര്‍മെന്‍സ് കാറുകളില്‍ ഏറ്റവും വില കുറഞ്ഞ മോഡലാണ് ടാറ്റ ടിയാഗോ JTP. 6.39 ലക്ഷം രൂപയാണ് ടിയാഗൊ JTP -യുടെ എക്‌സ്‌ഷോറൂം വില. ടിയാഗൊയുടെ ക്രോസ് ഓവര്‍ പതിപ്പായ NRG -യെയും ടാറ്റ വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata Tiago Improved Safety Features New TVC Video. Read In Malayalam
Story first published: Friday, June 7, 2019, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X