മാർച്ചിൽ ടാറ്റ ടിയാഗൊയ്ക്ക് കാലിടറി, വില്‍പ്പനയില്‍ കേമന്‍ മാരുതി വാഗണ്‍ആര്‍

പ്രാരംഭ ഹാച്ച്ബാക്കുകളുടെ മത്സരത്തില്‍ ടാറ്റ ടിയാഗൊയ്ക്ക് കാലിടറി. മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകളില്‍ ടാറ്റയുടെ ഏറ്റവും പ്രചാരമേറിയ കാറായ ടിയാഗൊ പട്ടികയില്‍ താഴേക്ക് വീണു. 6,884 ടിയാഗൊ യൂണിറ്റുകളെയാണ് പോയമാസം ടാറ്റ വിപണിയില്‍ വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന ഇടിവ് 15.25 ശതമാനം. ഫെബ്രുവരിയില്‍ 8,286 ടിയാഗൊ യൂണിറ്റുകള്‍ രാജ്യത്ത് വിറ്റുപോയിരുന്നു.

ടാറ്റ ടിയാഗൊയ്ക്ക് കാലിടറി, വില്‍പ്പനയില്‍ കേമന്‍ മാരുതി വാഗണ്‍ആര്‍

16,152 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആറാണ് ശ്രേണിയില്‍ കേമന്‍. കഴിഞ്ഞ 11 മാസങ്ങള്‍ക്കിടെ 16,000 യൂണിറ്റ് വില്‍പ്പന വാഗണ്‍ആര്‍ മറികടക്കുന്നത് ഇതാദ്യം. തൊട്ടുപിന്നില്‍ 11,807 യൂണിറ്റുകളുടെ വില്‍പ്പനയുമായി സെലറിയോയും മാരുതിയുടെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഹ്യുണ്ടായി സാന്‍ട്രോയാണ് മൂന്നാമത്. 8,280 യൂണിറ്റുകളുടെ വില്‍പ്പന സാന്‍ട്രോയില്‍ ഹ്യുണ്ടായി കുറിച്ചു.

ടാറ്റ ടിയാഗൊയ്ക്ക് കാലിടറി, വില്‍പ്പനയില്‍ കേമന്‍ മാരുതി വാഗണ്‍ആര്‍

ടിയാഗൊയുമായി ഇഞ്ചോടിഞ്ച് മത്സരിച്ച് റെനോ ക്വിഡുമുണ്ട് പട്ടികയില്‍ അഞ്ചാമത്. മാര്‍ച്ചില്‍ 5,853 യൂണിറ്റുകളുടെ വില്‍പ്പന ക്വിഡ് രേഖപ്പെടുത്തി. മൂന്ന്, നാല് വര്‍ഷങ്ങളിലേക്ക് കമ്പനി പ്രഖ്യാപിച്ച സൗജന്യ അധിക വാറന്റിയും പൂജ്യം ശതമാനം പലിശ നിരക്കും കോര്‍പ്പറേറ്റ് ബോണസും ക്വിഡിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമായി.

Most Read: വന്‍വിലക്കിഴവില്‍ മാരുതി കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

ടാറ്റ ടിയാഗൊയ്ക്ക് കാലിടറി, വില്‍പ്പനയില്‍ കേമന്‍ മാരുതി വാഗണ്‍ആര്‍

നിരയില്‍ എതിരാളികള്‍ ശക്തരാകുന്നത് കണ്ട് ടിയാഗൊയുടെ പുത്തന്‍ പതിപ്പിനെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ടാറ്റ ക്യാംപില്‍ സജീവമാണ്. ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് വൈകാതെ വിപണിയിലെത്തും. പുറംമോടിയിലും അകത്തളത്തിലുമായിരിക്കും കമ്പനി പരിഷ്‌കാരങ്ങള്‍ സ്വീകരിക്കുക. മുന്‍ പിന്‍ ബമ്പറിലും ഹെഡ്‌ലാമ്പുകളിലും അലോയ് വീലുകളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

ടാറ്റ ടിയാഗൊയ്ക്ക് കാലിടറി, വില്‍പ്പനയില്‍ കേമന്‍ മാരുതി വാഗണ്‍ആര്‍

പുതിയ സുരക്ഷാ കര്‍ശനമാവാനിരിക്കെ കൂടുതല്‍ സംവിധാനങ്ങള്‍ അടിസ്ഥാന ഫീച്ചറായി കാറില്‍ ഇടംപിടിക്കും. വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇരട്ട എയര്‍ബാഗുകള്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങള്‍ പുതിയ കാറുകളില്‍ നിര്‍ബന്ധമായും ഒരുങ്ങേണ്ടതായുണ്ട്.

ടാറ്റ ടിയാഗൊയ്ക്ക് കാലിടറി, വില്‍പ്പനയില്‍ കേമന്‍ മാരുതി വാഗണ്‍ആര്‍

ടിയാഗൊയുടെ എഞ്ചിന്‍ മുഖത്ത് മാറ്റങ്ങള്‍ കുറിക്കാന്‍ ടാറ്റ തയ്യാറാവില്ല. നിലവിലെ പെട്രോള്‍ എഞ്ചിന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും തുടരും. 85 bhp കരുത്തും 114 Nm torque -മാണ് ടിയാഗൊയിലെ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ റെവട്രൊണ്‍ പെട്രോള്‍ എഞ്ചിന്‍ കുറിക്കുന്നത്. ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ നിര്‍ത്താന്‍ കമ്പനി തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍, പുതിയ ടിയാഗൊ ഡീസല്‍ ഫെയ്‌സ്‌ലിഫ്റ്റിനുള്ള സാധ്യത വിരളമാണ്.

Most Read: അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

ടാറ്റ ടിയാഗൊയ്ക്ക് കാലിടറി, വില്‍പ്പനയില്‍ കേമന്‍ മാരുതി വാഗണ്‍ആര്‍

എന്തായാലും ഹ്യുണ്ടായി സാന്‍ട്രോ, മാരുതി സുസുക്കി വാഗണ്‍ആര്‍ മോഡലുകളുടെ കടന്നുവരവില്‍ ടിയാഗൊയുടെ പ്രചാരം പിടിച്ചുനിര്‍ത്താന്‍ '2019' പതിപ്പ് അനിവാര്യമാണെന്ന് ടാറ്റ തിരിച്ചറിയുന്നു. ഇതേസമയം ടിയാഗൊയ്ക്ക് താഴെ പുതിയൊരു കാറിനെ അവതരിപ്പിക്കാനുള്ള ആലോചനയും കമ്പനിക്കുണ്ട്.

ടാറ്റ ടിയാഗൊയ്ക്ക് കാലിടറി, വില്‍പ്പനയില്‍ കേമന്‍ മാരുതി വാഗണ്‍ആര്‍

കാര്യങ്ങള്‍ അനുകൂലമായ സാഹചര്യത്തില്‍ മാരുതി ആള്‍ട്ടോ വാഴുന്ന പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ വീണ്ടും ഒരുകൈ നോക്കാമെന്ന മട്ടിലാണ് ടാറ്റ. നാനോയെ കമ്പനി ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നില്ല. പുതിയ സുരക്ഷാ ചട്ടങ്ങള്‍ വരുന്നതോടെ നിരയില്‍ നിന്നും നാനോ അപ്രത്യക്ഷമാവും. ഈ സ്ഥിതിവിശേഷത്തില്‍ പുതിയൊരു മോഡലിനെ പ്രാരംഭ നിരയില്‍ കൊണ്ടുവരാന്‍ ടാറ്റ താത്പര്യപ്പെടുന്നു.

ടാറ്റ ടിയാഗൊയ്ക്ക് കാലിടറി, വില്‍പ്പനയില്‍ കേമന്‍ മാരുതി വാഗണ്‍ആര്‍
Rank

Model

Mar-19

Mar-18

1

Maruti WagonR

16,152

14,208

2

Maruti Celerio

11,807

7,395

3

Hyundai Santro

8,280

NA

4

Tata Tiago

6,884

8,123

5

Renault Kwid

5,853

5,853

6

Datsun Go

260

596

Source: Auto Punditz

Most Read Articles

Malayalam
English summary
Tata Tiago Sales Down In March 2019. Read in Malayalam.
Story first published: Monday, April 8, 2019, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X