ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

By Rajeev Nambiar

ഒന്നാം സ്ഥാനത്ത് നിന്നും മാരുതി വാഗണ്‍ആര്‍ പുറത്ത്. ഇക്കുറി സെലറിയോയാണ് ചെറുകാര്‍ ശ്രേണിയിലെ അധിപന്‍. ഡിസംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഹ്യുണ്ടായി സാന്‍ട്രോ ഒരിക്കല്‍ക്കൂടി പിടിമുറുക്കുകയാണ്. ഹ്യുണ്ടായി ഹാച്ച്ബാക്കിന് പിന്നിലാണ് ടാറ്റ ടിയാഗൊയും റെനോ ക്വിഡും.

ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

നവംബറിനെ അപേക്ഷിച്ച് സാന്‍ട്രോ വില്‍പ്പന ഇടിഞ്ഞെങ്കിലും ടിയാഗൊയ്ക്കും ക്വിഡിനും അവസരം വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. പരിഷ്‌കരിച്ച '2019' പതിപ്പ് വരുന്നത് പ്രമാണിച്ച് ഉത്പാദനം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം വാഗണ്‍ആറിന് പട്ടികയില്‍ പിറകിലാക്കി.

ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

കഴിഞ്ഞമാസം 7,197 യൂണിറ്റുകളുടെ വില്‍പ്പനയാണ് സാന്‍ട്രോയില്‍ ഹ്യുണ്ടായി കുറിച്ചത്. ഇതേകാലയളവില്‍ ടാറ്റ ടിയാഗൊ കൈയ്യടക്കിയതാകട്ടെ 5,628 യൂണിറ്റുകളുടെ വില്‍പ്പനയും. 2,540 യൂണിറ്റുകളുടെ വില്‍പ്പന വാഗണ്‍ആറില്‍ മാരുതിയും നേടി.

ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

5,832 യൂണിറ്റുകള്‍ വിറ്റുപോയ റെനോ ക്വിഡാണ് വില്‍പ്പനയില്‍ സാന്‍ട്രോയ്ക്ക് തൊട്ടുപിന്നില്‍ മൂന്നാമത്. എന്തായാലും 9,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി സെലറിയോ ബഹുദൂരം മുന്നിലാണ്. സാധാരണ പതിനെട്ടായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലാണ് വാഗൺആറിന്റെ പ്രതിമാസ വിൽപ്പന.

ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

ഡിസംബറില്‍ നിലവിലെ വാഗണ്‍ആറിന്റെ ഉത്പാദനം നിര്‍ത്താന്‍ മാരുതി തീരുമാനിച്ചതോടെ വില്‍പ്പന കൂപ്പുകുത്തി. ജനുവരി 23 -ന് പുതിയ വാഗണ്‍ആര്‍ അവതരിക്കുന്നതോട് കൂടി ഹാച്ച്ബാക്കിന്റെ പ്രചാരം പതിന്മടങ്ങ് വര്‍ധിക്കുമെന്ന് മാരുതി കണക്കുകൂട്ടുന്നു.

Most Read: പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

നിലവില്‍ ശ്രേണിയിലെ ഏറ്റവുമധികം ഫീച്ചറുകള്‍ അവകാശപ്പെടുന്ന മോഡലാണ് സാന്‍ട്രോ. സാന്‍ട്രോയുടെ പ്രചാരം മറികടക്കാനാണ് കഴിഞ്ഞമാസം പുതിയ XZ പ്ലസ് ടിയാഗൊ വകഭേദത്തെ ടാറ്റ പുറത്തിറക്കിയത്.

ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

15 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇരട്ട നിറം, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് എസി തുടങ്ങിയവ ടിയാഗൊ XZ പ്ലസ് മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും.

ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുമില്ലെന്നതാണ് സാന്‍ട്രോയില്‍ ചൂണ്ടിക്കാട്ടാവുന്ന പോരായ്മ. അതേസമയം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഹ്യുണ്ടായി ഹാച്ച്ബാക്കിനുണ്ടുതാനും.

Most Read: ഫോർഡ് എൻഡവറും ട്രാക്ടറും തമ്മിൽ വടംവലി, ആര് ജയിക്കും? — വീഡിയോ

ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

എന്തായാലും പുതിയ വാഗണ്‍ആര്‍ വിപണിയില്‍ ഒരിക്കല്‍ക്കൂടി തരംഗം തീര്‍ക്കുമെന്ന കാര്യം ഉറപ്പിച്ചു പറയാം. പുറംമോടിയിലും അകത്തളത്തിലും കാര്യമായ പരിഷ്‌കാരങ്ങള്‍ നേടിയാണ് വാഗണ്‍ആറിന്റെ വരവ്. ഇക്കുറി സിഎന്‍ജിക്കൊപ്പം എല്‍പിജി വകഭേദവുമുണ്ട് കാറില്‍.

ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

വില്‍പ്പനയ്ക്ക് അണിനിരക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഡീലര്‍ഷിപ്പുകളില്‍ ടെസ്റ്റ് ഡ്രൈവിനായി പുതിയ വാഗണ്‍ആര്‍ വന്നുതുടങ്ങി. നിലവിലെ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെ 2019 വാഗണ്‍ആറിലും തുടരും.

ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

അതേസമയം ഇടത്തരം, ഉയര്‍ന്ന വകഭേദങ്ങളില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിക്കുക. സ്വിഫ്റ്റില്‍ നിന്നുള്ള എഞ്ചിനാണിത്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് വകഭേദങ്ങളില്‍ മുഴുവന്‍ അടിസ്ഥാന ഫീച്ചറാണ്. ആവശ്യക്കാര്‍ക്ക് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുമുണ്ട് നിരയില്‍.

ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

പുതിയ വാഗണ്‍ആറിന് ഇപ്പോഴുള്ള മോഡലിനെക്കാള്‍ 65 കിലോ വരെ ഭാരം കുറവാണ്. പരിഷ്‌കരിച്ച അടിത്തറ ഭാരം ഗണ്യമായി വെട്ടിക്കുറച്ചു. ടാറ്റ ടിയാഗൊയെക്കാള്‍ 135 കിലോയോളം ഭാരം പുതിയ വാഗണ്‍ആറിന് കുറവുണ്ട്; സാന്‍ട്രോയെക്കാള്‍ നൂറു കിലോയും. എന്തായാലും പുതിയ വാഗണ്‍ആര്‍ പതിപ്പ് മാരുതിക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റുമോയെന്ന് കണ്ടറിയണം.

Source: Auto Punditz

Most Read Articles

Malayalam
English summary
Tata Tiago Sales Dropped In December 2018. Read in Malayalam.
Story first published: Monday, January 7, 2019, 20:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X