ക്യാമറയില്‍ പതിഞ്ഞ് ടാറ്റ ടിയാഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍

2016 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കുണ്ട് ടാറ്റ ടിയാഗൊ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ചില ഫീച്ചറുകളുള്‍പ്പടെയുള്ള മാറ്റങ്ങള്‍ ടിയാഗൊയ്ക്ക് നിര്‍മ്മാതാക്കളായ ടാറ്റ നല്‍കി. ഇതിനിടയില്‍ തന്നെയാണ് ടിയാഗൊയുടെ ക്രോസ്ഓവര്‍ പരിവേഷമായ NRG-യെയും പെര്‍ഫോര്‍മന്‍സ് പതിപ്പായ JTP-യെയും കമ്പനി പുറത്തിറക്കിയത്. ടിയാഗൊ NRG പതിപ്പിനൊരു മാറ്റം നല്‍കാന്‍ ടാറ്റ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ മുമ്പ് വന്നിട്ടുണ്ടായിരുന്നു.

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ ടിയാഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍

ഇപ്പോഴിതാ ടാറ്റ ടിയാഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റുകളുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്ന ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ ടിയാഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍

ഈ വര്‍ഷം ജൂണ്‍ മധ്യത്തോടെയായിരിക്കും പുതിയ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ വിപണിയലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ ടിയാഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍

2019 അവസാനത്തോടെ വിപണിയിലെത്തുന്ന ടാറ്റ ആള്‍ട്രോസിനെ അനുസ്മരിപ്പിക്കും വിധമാണ് ടാറ്റ ടിയോഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ എക്‌സ്റ്റീരിയര്‍ കാണപ്പെടുന്നത്. ഇരു മോഡലുകളുടെയും ഉയര്‍ന്ന വകഭേദങ്ങളില്‍ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും ആക്രമണോത്സുകത തോന്നിപ്പിക്കുന്ന ഗ്രില്ലുമായിരിക്കും ഉണ്ടാവുക.

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ ടിയാഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍

നിലവില്‍ ടിയഗൊ XZ+ പതിപ്പിലുള്ളതിന് സമാനമായ 15 അലോയ് വീലുകളായിരിക്കും ഇരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളിലുമുണ്ടാവുക. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയ എഴിഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമായിരിക്കും ടിയാഗൊയില്‍ ടാറ്റ അവതരിപ്പിക്കുക.

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ ടിയാഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍

വരാനിരിക്കുന്ന NRG ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും ഈ സംവിധാനം തന്നെയായിരിക്കും ടാറ്റ ഉള്‍പ്പെടുത്തുക. വരാനിരിക്കുന്ന ടിയാഗൊ, NRG ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളിലെ ക്യാബിനിലും കാര്യമായ മാറ്റങ്ങള്‍ ടാറ്റ കൊണ്ടുവരാനാണ് സാധ്യത.

Most Read: SP2i എസ്‌യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ ടിയാഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍

ക്യാബിനുകള്‍ക്ക് പുത്തന്‍ നിറവും അപ്പ്‌ഹോള്‍സ്റ്ററിയിലെ പരിഷ്‌കരണവും പ്രതീക്ഷിക്കാം. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗുകള്‍, എബിഎസ്, സ്പീഡ് വാര്‍ണിംഗ് സംവിധാനം എന്നീ സുരക്ഷ സജ്ജീകരണങ്ങളും മോഡലുകളിലൊരുങ്ങും.

Most Read: ഹീറോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഹോണ്ട, ഏപ്രില്‍ മാസത്തെ ബൈക്ക് വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ ടിയാഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍

ഈ വര്‍ഷം ജൂലൈയില്‍ പ്രാബല്യത്തില്‍ വരുന്ന ക്രാഷ് ടെസ്റ്റ് ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഇരു മോഡലുകളെയും ഒരുക്കുക.

Most Read: 150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത - കാരണമിതാണ്‌

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ ടിയാഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍

83.8 bhp കരുത്ത് കുറിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ടിയാഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും തുടരുക. പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയത് കൊണ്ടു തന്നെ ഇരു മോഡലുകളുടെയും വിലയിലും വര്‍ധനവ് പ്രതീക്ഷിക്കാം.

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ ടിയാഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍

വിപണിയില്‍ ഹ്യുണ്ടായി സാന്‍ട്രോ, മാരുതി സുസുക്കി വാഗണ്‍ആര്‍ എന്നിവയോടായിരിക്കും പുതിയ ടാറ്റ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് മത്സരിക്കുക. ടിയാഗൊ NRG -യാവട്ടെ മാരുതി സുസുക്കി ഇഗ്‌നിസ്, മഹീന്ദ്ര KUV100 NXT എന്നിവയ്ക്കായിരിക്കും വെല്ലുവിളി ഉയര്‍ത്തുക.

Source: Autocar India

Most Read Articles

Malayalam
English summary
Tata To Be Launch Tiago, Tiago NRG By Mid June. Read In Malayalam
Story first published: Thursday, May 23, 2019, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X