ടിയാഗൊ വിസ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്ത്

ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ ഏറെ പ്രചാരം നേടിയ മോഡലാണ് ടിയാഗൊ. ടിയാഗൊയ്ക്ക് പുതിയൊരു പതിപ്പിനെ നല്‍കാന്‍ ടാറ്റ ഒരുങ്ങുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വിസ് ലിമിറ്റഡ് എഡിഷന്‍ എന്നൊരു പതിപ്പാണ് ടിയാഗൊയില്‍ ടാറ്റ ഒരുക്കുന്നത്.

ടിയാഗൊ വിസ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്ത്

വിസ് എഡിഷന്റെ ടീസര്‍ വീഡിയോയും കമ്പനി പുറത്തുവിട്ടു. ഇത് ആദ്യമായല്ല കമ്പനി ടിയാഗൊ വിസ് എഡിഷനെ കമ്പനി അവതരിക്കുന്നത്. 2017 -ലും ഇത്തരത്തിലൊരു പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. 2019 ടിയാഗൊ വിസ് എഡിഷനെ ഒക്ടോബര്‍ 4 -ന് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് ടീസര്‍ വീഡിയോയില്‍ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ടിയാഗൊ വിസ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്ത്

ടാറ്റ നിരയില്‍ നിന്നുള്ള മിക്ക മോഡലുകള്‍ക്കും കമ്പനി ലിമിറ്റഡ് എഡിഷന്‍ പതിപ്പുകളെ വിപണിയില്‍ അവതരിപ്പിക്കാറുണ്ട്. അടുത്തിടെ ഹാരിയറിന്റെ ബ്ലാക്ക് എഡിഷനെയും, നെക്‌സോണിന്റെ ക്രാസ് എഡിഷനെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിയാഗൊയുടെയും ലിമിറ്റഡ് പതിപ്പ് വിപണിയില്‍ എത്തുന്നത്.

ടിയാഗൊ വിസ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്ത്

ബ്ലാക്ഡ്-ഔട്ട് റൂഫ്, ഒആര്‍വിഎം ഹൗസിംഗുകള്‍, മാനുവലി ഓപ്പറേറ്റഡ് ഒആര്‍വിഎമ്മുകള്‍ എന്നിവയാണ് ടിയാഗൊ വിസ് എഡിഷന്റെ ഫീച്ചറുകള്‍. ടൈറ്റാനിയം ഗ്ര നിറത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. നെക്സോണ്‍ ക്രാസ് എഡിഷനില്‍ കണ്ടപ്പോലെ ഓറഞ്ച് നിറം വാഹനത്തിന്റെ ചില സ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്നത് കാണാം.

ടിയാഗൊ വിസ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്ത്

ഫ്രണ്ട് ഗ്രില്ലിന്റെ സൈഡിലും, സൈഡ് ഗ്ലാസുകളിലും, അലോയി വീലുകളിലുമാണ് ഓറഞ്ചി തീം നല്‍കിയിരിക്കുന്നത്. പിന്നില്‍ വിസ് എഡിഷനെ സൂചിപ്പിക്കുന്ന ബാഡ്ജിങ്ങും കമ്പനി നല്‍കിയേക്കും. പിയാനൊ ബ്ലാക് തീമില്‍ ഒരുങ്ങുന്ന അകത്തളത്തിന് ഒറഞ്ച് ആക്‌സന്റ് അഴകേകും.

ടിയാഗൊ വിസ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്ത്

ആന്റി-ഗ്ലെയര്‍ ടൈപിന് പകരം ഡാഷ്‌ബോര്‍ഡിലും സ്റ്റാന്‍ഡേര്‍ഡ് IRVM ലും ഓറഞ്ച് ആക്‌സന്റ് നല്‍കിയ ടാറ്റയുടെ നീക്കം, മോഡലിന്റെ സ്‌പോര്‍ടി ലുക്കിന് കരുത്തേകുന്നതാണ്. മേന്മയേറിയ സീറ്റ് ഫാബ്രിക്കും ടിയാഗൊ വിസ് എഡിഷന്റെ ഫീച്ചറാണ്.

ടിയാഗൊ വിസ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്ത്

ഡിസല്‍ എഞ്ചിനോ, ഓട്ടോമാറ്റിക് ഗിയര്‍ഓപഷനോ വിസ എഡിഷനില്‍ ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളു. ഈ എഞ്ചിന്‍ 84 bhp പവറും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.

Most Read: വാഹനത്തിന് പിന്നിലെ സ്റ്റെപ്നി അനധികൃതം എന്ന് പൊലീസ്, എതിർപ്പുമായി ഉടമ; വീഡിയോ

ടിയാഗൊ വിസ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്ത്

23.84 കിലോമീറ്റര്‍ മൈലേജും കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഏകദേശം 5 ലക്ഷം രൂപ വരെ 2019 ടാറ്റ ടിയാഗൊ വിസ് പതിപ്പില്‍ വില പ്രതീക്ഷിക്കാം.

Most Read: ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

ടിയാഗൊ വിസ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്ത്

സുരക്ഷക്കായി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, സ്പീഡ് സെന്‍സറുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, ഇബിഡിയുള്ള എബിഎസ്, സെന്‍ട്രല്‍ ലോക്കിങ്, മാനുവല്‍ എസി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്.

Most Read: അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ടിയാഗൊ വിസ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്ത്

വിപണിയിലെ മാന്ദ്യം ടാറ്റയുടെ വില്‍പ്പനയും ഗണ്യമായി കുറച്ചു. വിവിധ മോഡലുകളുടെ ലിമിറ്റഡ് പതിപ്പിനെ അവതരിപ്പിച്ചും, ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓഫറുകള്‍ നല്‍കിയും വില്‍പ്പന മെച്ചപ്പെടുത്താനുമാണ് കമ്പനി ശ്രമിക്കുന്നത്.

ടിയാഗൊ വിസ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്ത്

അടുത്തിടെ തെരഞ്ഞെടുത്ത അഞ്ച് മോഡലുകള്‍ക്ക് പ്രോ എഡിഷന്‍ എന്നൊരു പാക്കേജ് കമ്പനി അവതരിപ്പിച്ചിരുന്നു. അതിനൊപ്പം തന്നെ 1.50 ലക്ഷം രൂപ വരെ വിലയുള്ള ഓഫറുകളും ഈ ഉത്സവനാളില്‍ കമ്പനി വിവിധ മോഡലുകള്‍ക്ക് നല്‍കുന്നുണ്ട്.

നിലവിലെ വിപണി സാഹചര്യം മറികടക്കുന്നതിനായി എല്ലാ പ്രമുഖ നിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകള്‍ക്ക് വന്‍ ഓഫറുകളും കിഴിവുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Most Read Articles

Malayalam
English summary
Tata Tiago Wizz Edition teaser video out. Read more in Malayalam.
Story first published: Thursday, October 3, 2019, 10:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X