9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

ടാറ്റ ടിഗോര്‍ ഇവിയുടെ വില പുറത്ത്. 9.99 ലക്ഷം രൂപ മുതല്‍ ടിഗോര്‍ ഇവിയെ ടാറ്റ വില്‍ക്കും. ഏറ്റവും ഉയര്‍ന്ന ടിഗോര്‍ ഇവി വകഭേദത്തിന് 10.90 ലക്ഷം രൂപ ഷോറൂം വിലയുണ്ട്. വൈദ്യുത ശ്രേണിയില്‍ ടാറ്റ അവതരിപ്പിക്കാനിരിക്കുന്ന സുപ്രധാന കാറുകളില്‍ ഒന്നാണ് ടിഗോര്‍ ഇവി. കാറിന്റെ ഒരുക്കങ്ങളെല്ലാം നാളുകള്‍ക്ക് മുന്‍പേ കമ്പനി പൂര്‍ത്തിയാക്കിയിരുന്നു.

9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

ആദ്യഘട്ടത്തില്‍ സ്വകാര്യ കാര്‍ വിപണിയില്‍ ടിഗോര്‍ ഇവിയെ അവതരിപ്പിക്കാന്‍ ടാറ്റയ്ക്ക് ഉദ്ദേശ്യമില്ല. ടാക്‌സി, ടൂര്‍ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കാണ് കാര്‍ ലഭ്യമാവുക. പത്തു ലക്ഷം രൂപയില്‍ കൂടുതലുള്ള കാറുകള്‍ക്ക് ചുമത്തുന്ന ഒരു ശതമാനം അധിക നികുതി ടിഗോര്‍ ഇവിക്കും ബാധകമാണ്.

9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

ഇതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാംഘട്ട FAME പദ്ധതി പ്രകാരമുള്ള സബ്‌സിഡി കാറിന് ലഭിക്കും. 1.62 ലക്ഷം രൂപ സബ്‌സിഡി ഉള്‍പ്പെടെയാണ് ടിഗോര്‍ ഇവിയുടെ ഷോറൂം വില. സബ്‌സിഡിയില്ലാതെ 11.61 ലക്ഷത്തിനും 11.71 ലക്ഷത്തിനുമിടയിലായിരിക്കും കാറിന് പ്രാരംഭ വില.

9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

സാധാരണ ടിഗോര്‍ പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് നാലു ലക്ഷം രൂപയോളം ടിഗോര്‍ ഇവിക്ക് കൂടുതലാണെന്നു ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. XM, XT എന്നീ രണ്ടു വകഭേദങ്ങള്‍ മാത്രമേ ടിഗോര്‍ ഇവിയിലുള്ളൂ. വെളുപ്പ്, നീല, സില്‍വര്‍ നിറങ്ങള്‍ കാറില്‍ തിരഞ്ഞെടുക്കാം.

9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

ജൂലായ് ഒന്നു മുതല്‍ കര്‍ശനമാവുന്ന സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ടിഗോര്‍ ഇവിയില്‍ ടാറ്റ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയ ക്രമീരണങ്ങള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

യാരിസ് — മാരുതി സിയാസിനും ഹോണ്ട സിറ്റിക്കുമെതിരെ ടൊയോട്ട കണ്ടെത്തിയ മറുപടി

സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ XM, XT വകഭേദങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. ഉയര്‍ന്ന വകഭേദമായതുകൊണ്ട് XT മോഡലില്‍ പ്രീമിയം ഘടകങ്ങള്‍ കുറച്ചേറെയുണ്ടാകുമെന്നുമാത്രം. സ്റ്റീല്‍ വീലുകള്‍ക്ക് പകരം 14 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകളാണ് ടിഗോര്‍ ഇവി XT -യില്‍ ഒരുങ്ങുന്നത്.

Most Read: കാര്‍ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്താന്‍ മോദി സര്‍ക്കാര്‍

9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

വൈദ്യുത പിന്തുണയോടെ മിററുകള്‍ ക്രമീകരിക്കാനുള്ള സൗകര്യവും XT മോഡലിലുണ്ട്. ടാക്‌സി മേഖലയിലേക്കായതുകൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമേ കാറിന് ലഭിക്കുന്നുള്ളൂ. 89 ലിറ്റര്‍ മാത്രമാണ് ടിഗോര്‍ ഇവിയുടെ ബൂട്ട് ശേഷി. സാധാരണ ടിഗോര്‍ മോഡലുകള്‍ 419 ലിറ്റര്‍ ബൂട്ട് ശേഷി കുറിക്കുന്നുണ്ട്.

Most Read: മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

ബോഡി നിറമുള്ള ബമ്പറുകളും മിററുകളും ഡോര്‍ ഹാന്‍ഡിലുകളും ടിഗോര്‍ ഇവിയുടെ ഡിസൈന്‍ സവിശേഷതയാണ്. എല്‍ഇഡി ടെയില്‍ലാമ്പുകളാണ് കാറിന് ലഭിക്കുന്നത്. ഉള്ളില്‍ ക്ലൈമറ്റ് കണ്‍ട്രോളിന്റെ ആഢംബരമുണ്ട്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പവര്‍ വിന്‍ഡോ, ഹാര്‍മന്‍ ഓഡിയോ സംവിധാനം എന്നിവ ടിഗോര്‍ ഇവിയിലെ മറ്റു വിശേഷങ്ങളാണ്. ബ്ലുടൂത്ത്, യുഎസ്ബി, AUX കണക്ടിവിറ്റി ഓപ്ഷനുകള്‍ കാറിലുണ്ട്.

Most Read: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ

9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

മെക്കാനിക്കല്‍ മുഖത്താണ് കാറിന് പ്രധാനമായും മാറ്റം സംഭവിച്ചിരിക്കുന്നത്. 16.2kWh ശേഷിയുള്ള ബാറ്ററി പാക്ക് വൈദ്യുത മോട്ടോറിന് ഊര്‍ജ്ജം പകരും. 72V ശേഷിയുള്ള മൂന്നു ഫേസ് AC ഇന്‍ഡക്ഷന്‍ മോട്ടോറാണ് ടിഗോര്‍ ഇവിയില്‍ തുടിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ദൂരമോടാന്‍ ടിഗോര്‍ ഇവിക്ക് കഴിയുമെന്ന് ടാറ്റ പറയുന്നു.

9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

സാധാരണ ചാര്‍ജിങ് പ്ലഗെങ്കില്‍ ആറു മണിക്കൂറെടുക്കും ബാറ്ററി എണ്‍പതു ശതമാനം ചാര്‍ജ് നേടാന്‍. ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനമുണ്ടെങ്കില്‍ 90 മിനിറ്റുകള്‍കൊണ്ടുതന്നെ എണ്‍പതു ശതമാനം ചാര്‍ജ് ബാറ്ററി വരിക്കും. മൂന്നു വര്‍ഷം / 1.25 ലക്ഷം കിലോമീറ്റര്‍ വാറന്റിയാണ് ടിഗോര്‍ ഇവിക്ക് ടാറ്റ പ്രഖ്യാപിച്ചിട്ടുള്ളത്. ബാറ്ററി പാക്കിനും ഇതേ വാറന്റി ലഭിക്കും.

Most Read Articles

Malayalam
English summary
Tata Tigor EV Price Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X