പരീക്ഷണ ഓട്ടം നടത്തി ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ഒരുപിടി പുതിയ വാഹനങ്ങളെയും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെയും വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകാണ് ടാറ്റ മോട്ടോര്‍സ്. പല മോഡലുകളും പരീക്ഷണ ഓട്ടത്തിനിടെ ക്യാമറയില്‍ കുടുങ്ങുകയും ചെയ്തു.

പരീക്ഷണ ഓട്ടം നടത്തി ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 2020 ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ഓട്ടവും ക്യാമറയില്‍ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടിഗോറിന്റെ പുതിയ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചുരുന്നു. ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും വില കുറഞ്ഞ സെഡാനാണ് ടിഗോര്‍.

പരീക്ഷണ ഓട്ടം നടത്തി ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്

നിരവധി മാറ്റങ്ങള്‍ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ നിരയില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ അതേ ഡിസൈനില്‍ ഉള്ള ഗ്രില്ലും ഹെഡ്‌ലാമ്പുകളുമാകും ടിഗോറിനും ലഭിക്കുക.

പരീക്ഷണ ഓട്ടം നടത്തി ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ഹാരിയറില്‍ കണ്ടിരിക്കുന്നതുപോലെ ടാറ്റയുടെ ഏറ്റവും പുതിയ ഇമ്പാക്ട് 2.0 ഡിസൈന്‍ ശൈലിയാകും വാഹനത്തിനും ലഭിക്കുക. ഹാരിയറിന് ശേഷം ടാറ്റ നിരയില്‍ നിന്നും ഈ ശൈലിയില്‍ വിപണിയില്‍ എത്തുന്ന മൂന്നാമത്തെ വാഹനമായിരിക്കും ടിഗോര്‍.

പരീക്ഷണ ഓട്ടം നടത്തി ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ എയര്‍ഡാനമുകള്‍ക്കൊപ്പം മുന്നിലെയും പിന്നിലെയും ബമ്പറുകളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിന്റെ സവിശേഷതയാണ്. അടുത്തിടെയാണ് ടിയാഗൊ, ടിഗോര്‍ മോഡലുകളില്‍ കമ്പനി പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ അവതരിപ്പിച്ചത്.

പരീക്ഷണ ഓട്ടം നടത്തി ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്

XZ+, XZA+ എന്നീ ഉയര്‍ന്ന വകഭേദങ്ങളിലാണ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ടാറ്റ ഉള്‍പ്പെടുത്തുക. ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍, ടാക്കോ മീറ്റര്‍ എന്നിവയ്ക്ക് പുറമേ ഡിജിറ്റല്‍ ക്ലോക്ക്, ഡോര്‍ അജാര്‍ വാര്‍ണിങ്, കീ റിമൈന്‍ഡര്‍, ഇന്ധന ഇന്‍ഡികേറ്റര്‍ എന്നിവ പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ സ്ഥാനം പിടിക്കും.

പരീക്ഷണ ഓട്ടം നടത്തി ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്

അതേസമയം മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 84 bhp കരുത്തും 114 Nm torque ഉം നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 70 bhp കരുത്തും 140 Nm torque ഉം നല്‍കുന്ന 1.05 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ടിഗോര്‍ വിപണിയിലുള്ളത്.

Most Read: നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

പരീക്ഷണ ഓട്ടം നടത്തി ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്

രണ്ടിലും അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ലഭ്യമാണ്. സിറ്റ്, ഇക്കോ എന്നിങ്ങനെ രണ്ട് മോഡുകളും വാഹനത്തില്‍ ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ 23.84 കിലോമീറ്റര്‍ മൈലേജും, ഡീസല്‍ എഞ്ചിന്‍ 27.28 കിലോമീറ്റര്‍ മൈലേജും വാഗ്ദാനം ചെയ്യുന്നു.

Most Read: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

പരീക്ഷണ ഓട്ടം നടത്തി ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ ഭാരത് സ്റ്റേജ് 6 (ബിഎസ് VI) നിലവാരമുള്ള പെട്രോള്‍ എഞ്ചിനായിരിക്കും ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ മുഖ്യാകര്‍ഷണം. അതേസമയം അധികം വൈകാതെ തന്നെ ടിഗായൊയുടെയും, നെക്‌സോണിന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും.

Most Read: ബിഎസ് VI - ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

പരീക്ഷണ ഓട്ടം നടത്തി ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ പതിപ്പുകള്‍ക്ക് ഒപ്പം തന്നെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒരു നിര തന്നെ 2020 -ല്‍ ടാറ്റയില്‍ നിന്നും വിപണിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇലക്ട്രിക്ക് വാഹനങ്ങളാകും ഇന്ത്യയിലെ ഭാവി വാഹനം എന്നാണ് ടാറ്റ അറിയിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ നിരത്തിലെത്തിയാല്‍ രാജ്യത്തെ മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും കമ്പനി അറിയിച്ചു.

Source: overdrive

Most Read Articles

Malayalam
English summary
Tata Tigor facelift spotted testing. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X