അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പരീക്ഷണ ഓട്ടം നടത്തുന്ന ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്. 2020 ഓട്ടോ എക്‌സ്‌പോയില്‍ ടിഗോര്‍ ഫെയ്‌ല്‌ലിഫ്റ്റിനെ ടാറ്റ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ടിഗോറിന്റെ പുതിയ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചുരുന്നു.

അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും വില കുറഞ്ഞ സെഡാനാണ് ടിഗോര്‍. നിരവധി മാറ്റങ്ങള്‍ പുതിയ ഫെയസ്‌ലിഫ്റ്റ് പതിപ്പില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്ത് വരുന്ന ചിത്രങ്ങളില്‍ നിന്ന് അത് മനസ്സിലാക്കാനും സാധിക്കും.

അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

വാഹനം പൂര്‍ണമായും മറച്ചുകൊണ്ടായിരുന്നു പരീക്ഷണ ഓട്ടം. എങ്കിലും മുന്നിലെ ഡിസൈനിലേക്ക് നോക്കിയാല്‍ ടാറ്റ അടുത്തിടെ പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് അവതരിപ്പിച്ച ആള്‍ട്രോസിന്റെ അതേ ശൈലി പിന്‍തുടന്നിരിക്കുന്നതായി് കാണാന്‍ സാധിക്കും.

അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പുതിയ ഡിസൈനില്‍ ഉള്ള ഗ്രില്ലും ഹെഡ്‌ലാമ്പുകളുമാണ് ടിഗോറില്‍ നല്‍കിയിരിക്കുന്നത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളുടെ സ്ഥാനവും മാറിയിട്ടുണ്ട്. ക്രോമിന്റെ സാന്നിധ്യം ഗ്രില്ലില്‍ ഇല്ലെന്നതും മറ്റൊരു സവിശേഷതയാണ്. ആദ്യ കാഴ്ചയില്‍ ഒരു അഗ്രസീവ് രൂപമാണ് ടിഗോറിന് ലഭിക്കുക.

അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഹാരിയറില്‍ കണ്ടിരിക്കുന്നതുപോലെ ടാറ്റയുടെ ഏറ്റവും പുതിയ ഇമ്പാക്ട് 2.0 ഡിസൈന്‍ ശൈലിയാകും വാഹനത്തിനും ലഭിക്കുക. പുതിയ എയര്‍ഡാനമുകള്‍ക്കൊപ്പം മുന്നിലെയും പിന്നിലെയും ബമ്പറുകളിലും കമ്പനി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

അതേസമയം അകത്തളത്തിലെ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ പ്രതീക്ഷിക്കാം. അതേസമയം ഡീസല്‍ പതിപ്പുകള്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ രണ്ട് എഞ്ചിന്‍ വകഭേദങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 84 bhp കരുത്തും 114 Nm torque ഉം നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 70 bhp കരുത്തും 140 Nm torque ഉം നല്‍കുന്ന 1.05 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ടിഗോര്‍ വിപണിയിലുള്ളത്.

Most Read: മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

രണ്ടിലും അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ലഭ്യമാണ്. സിറ്റ്, ഇക്കോ എന്നിങ്ങനെ രണ്ട് മോഡുകളും വാഹനത്തില്‍ ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ 23.84 കിലോമീറ്റര്‍ മൈലേജും, ഡീസല്‍ എഞ്ചിന്‍ 27.28 കിലോമീറ്റര്‍ മൈലേജും വാഗ്ദാനം ചെയ്യുന്നു.

Most Read: ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

2020 -ഓടെ വാഹനങ്ങളുടെ വില വര്‍ധിക്കുമെന്നും കമ്പനി അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ ടാറ്റയും നിശ്ചയിച്ചിരിക്കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും വായുമലിനീകരണം കുറയ്ക്കുന്നതിനും ബിഎസ് VI -ലേക്ക് വാഹനനിര്‍മ്മാണം മാറേണ്ടതുണ്ട്.

Most Read: സെഡാന്‍ ശ്രേണി കൈയ്യടക്കി മാരുതി ഡിസയര്‍

അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ഈ വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ ചെലവ് ഉയരുമെന്നാണ് കമ്പനി പറയുന്നത്. ഇതും കൂടി കണക്കാക്കിയാണ് ജനുവരി മുതല്‍ വാഹനങ്ങള്‍ക്ക് വില ഉയര്‍ത്താന്‍ ടാറ്റ നിശ്ചയിച്ചിരിക്കുന്നത്.

Image Courtesy: Electricvehicleweb

Most Read Articles

Malayalam
English summary
Tata Tigor Facelift Spotted Testing Again. Read more in Malayalam.
Story first published: Tuesday, December 24, 2019, 19:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X