ടാറ്റ ടിഗോറിന് പുതിയ രണ്ടു എഎംടി വകഭേദങ്ങള്‍ക്കൂടി

ടാറ്റ ടിഗോറിന് പുതിയ രണ്ടു എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) വകഭേദങ്ങള്‍ക്കൂടി. ഇതുവരെ XZA വകഭേദത്തില്‍ മാത്രമായിരുന്നു ടിഗോര്‍ എഎംടിയെ ടാറ്റ പുറത്തിറക്കിയത്. എന്നാല്‍ ഇനി ഇടത്തരം XM, ഏറ്റവും ഉയര്‍ന്ന XZ പ്ലസ് വകഭേദങ്ങളും എഎംടി ഗിയര്‍ബോക്‌സ് അവകാശപ്പെടും. അതായത്, പ്രാരംഭ XE മോഡലൊഴികെ മറ്റെല്ലാ ടിഗോര്‍ വകഭേദങ്ങളിലും എഎംടി ഗിയര്‍ബോക്‌സ് ലഭ്യമാണെന്നു സാരം.

ടാറ്റ ടിഗോറിന് പുതിയ രണ്ടു എഎംടി വകഭേദങ്ങള്‍ക്കൂടി

6.39 ലക്ഷം രൂപയാണ് പുതിയ ടാറ്റ ടിഗോര്‍ XMA -യ്ക്ക് വില. ടിഗോര്‍ XZA പ്ലസ് 7.24 ലക്ഷം രൂപ വില കുറിക്കും (ദില്ലി ഷോറൂം). നിലവില്‍ കമ്പനി പരീക്ഷിച്ചു തെളിഞ്ഞ 1.2 ലിറ്റര്‍ റെവട്രോണ്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ടിഗോര്‍ എഎംടി മോഡലുകള്‍ വിപണിയില്‍ എത്തുന്നുള്ളൂ. ടിയാഗൊ എഎംടിയിലും എഞ്ചിന്‍ ഇതുതന്നെ.

ടാറ്റ ടിഗോറിന് പുതിയ രണ്ടു എഎംടി വകഭേദങ്ങള്‍ക്കൂടി

84 bhp കരുത്തും 114 Nm torque ഉം 1199 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇതേസമയം, ഓട്ടോമാറ്റിക് വേണമെന്നുള്ളവര്‍ക്ക് ഓപ്ഷനല്‍ എഎംടി ഗിയര്‍ബോക്‌സ് കമ്പനി സമര്‍പ്പിക്കുന്നുണ്ട്.

ടാറ്റ ടിഗോറിന് പുതിയ രണ്ടു എഎംടി വകഭേദങ്ങള്‍ക്കൂടി

പെട്രോള്‍ പതിപ്പിന് പുറമെ 1.05 ലിറ്റര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനും ടിഗോറില്‍ തിരഞ്ഞെടുക്കാം. എന്നാല്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ഡീസല്‍ മോഡലുകളിലുള്ളൂ. 1.05 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 69 bhp കരുത്തും 140 Nm torque ഉം കുറിക്കാന്‍ പ്രാപ്തമാണ്.

ടാറ്റ ടിഗോറിന് പുതിയ രണ്ടു എഎംടി വകഭേദങ്ങള്‍ക്കൂടി

അടുത്തവര്‍ഷം ഏപ്രിലില്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍വരുന്നതോടെ 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ ഉപേക്ഷിക്കുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്. XZ പ്ലസ് മോഡലിലെ സൗകര്യങ്ങളും സംവിധാനങ്ങളെല്ലാം പുതിയ ടിഗോര്‍ XZA പ്ലസില്‍ കാണാം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഫീച്ചറുകളില്‍ മുഖ്യം.

Most Read: കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ടാറ്റ ടിഗോറിന് പുതിയ രണ്ടു എഎംടി വകഭേദങ്ങള്‍ക്കൂടി

എട്ടു സ്പീക്കറുകള്ള ഹാര്‍മന്‍ ഓഡിയോ സംവിധാനവും ടിഗോര്‍ XZA പ്ലസില്‍ എടുത്തുപറയണം. 15 ഇഞ്ച് വലുപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പവര്‍ മിററുകള്‍, ഇരട്ട അറകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവയെല്ലാം മോഡലിന്റെ പ്രത്യേകതകളാണ്. നിലവിലെ XM മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ XMA വകഭേദം ടിഗോറില്‍ അണിനിരക്കുന്നത്.

Most Read: ടാറ്റ ആള്‍ട്രോസ് വിപണിയിലേക്ക്, ഔദ്യോഗിക ടീസര്‍ പുറത്ത്

ടാറ്റ ടിഗോറിന് പുതിയ രണ്ടു എഎംടി വകഭേദങ്ങള്‍ക്കൂടി

ഇരു വകഭേദങ്ങളും ഒരേ ഫീച്ചറുകള്‍ പങ്കിടുന്നു. ഹാര്‍മന്‍ ഓഡിയോ സംവിധാനം, ബ്ലുടൂത്ത് കണക്ടിവിറ്റി, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, മടക്കിവെയ്ക്കാവുന്ന പിന്‍ ആംറെസ്റ്റ് എന്നിവയെല്ലാം ടിഗോര്‍ XMA -യുടെ വിശേഷങ്ങളില്‍പ്പെടും. സുരക്ഷയുടെ കാര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനിയെടുത്തിട്ടുണ്ട്.

Most Read: സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

ടാറ്റ ടിഗോറിന് പുതിയ രണ്ടു എഎംടി വകഭേദങ്ങള്‍ക്കൂടി

ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ഡോര്‍ ലോക്കുകള്‍, എഞ്ചിന്‍ ഇമൊബിലൈസര്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ കാറിന്റെ സുരക്ഷയ്ക്ക് അടിവരയിടും.

Most Read Articles

Malayalam
English summary
2019 Tata Tigor Gets Two New AMT Variants. Read in Malayalam.
Story first published: Monday, June 17, 2019, 13:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X