ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകൾ ടാറ്റ പിന്‍വലിക്കുന്നു, കാരണമിതാണ്

ടാറ്റയുടെ തലവര തിരുത്തിയ കാറാണ് ടിയാഗൊ. ടാറ്റയുടെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ സിംഹഭാഗവും ടിയാഗൊ ഹാച്ച്ബാക്കിന്റെ സംഭാവനയാണ്. ടിയാഗൊയുടെ ചുവടുപ്പിടിച്ചു വന്ന ടിഗോര്‍ സെഡാനും വിപണിയില്‍ മോശക്കാരനല്ല. ടിയാഗൊയും ടിഗോറും വിപണിയില്‍ പ്രചാരം കൈയ്യടക്കവെ ഇരു മോഡലുകളുടെയും ഡീസല്‍ വകഭേദങ്ങള്‍ പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ.

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ പിന്‍വലിക്കുന്നു, കാരണമിതാണ്

മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാവുന്നതിനെ തുടര്‍ന്ന് 1.1 ലിറ്റര്‍ ഡീസല്‍ മോഡലുകളെ പൂര്‍ണ്ണമായും കമ്പനി പിന്‍വലിക്കും. 2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവണം വാഹനങ്ങള്‍ പുറത്തിറങ്ങേണ്ടത്. പുതിയ ചട്ടങ്ങള്‍ പ്രകാരം ഇപ്പോഴുള്ള 1.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ പരിഷ്‌കരിച്ചാല്‍ ഉത്പാദന ചിലവ് ഉയരും; സ്വാഭാവികമായി മോഡലുകളുടെ വിലയും വര്‍ധിക്കും.

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ പിന്‍വലിക്കുന്നു, കാരണമിതാണ്

ഡിമാന്‍ഡ് കുറഞ്ഞ ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ക്ക് വില ഉയരുക കൂടി ചെയ്താല്‍ വിറ്റുപോകില്ലെന്ന് ആശങ്ക കമ്പനിക്കുണ്ട്. 2018 ഏപ്രില്‍ - 2019 ജനുവരി കാലയളവില്‍ വിറ്റുപോയ ആകെ ടിയാഗൊ യൂണിറ്റുകളില്‍ 14 ശതമാനം മാത്രമാണ് ഡീസല്‍ മോഡലുകളുടെ വിഹിതം.

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ പിന്‍വലിക്കുന്നു, കാരണമിതാണ്

ടിഗോറിലും ചിത്രം വ്യത്യസ്തമല്ല. ഇതേകാലയളവില്‍ 15 ശതമാനം മാത്രമെ ടിഗോര്‍ ഡീസല്‍ മോഡലുകളും വിറ്റുപോയുള്ളൂ. ഈ സ്ഥിതിവിശേഷം മുന്‍നിര്‍ത്തി പുതിയ ഡീസല്‍ എഞ്ചിനെ വികസിപ്പിക്കാനുള്ള നീക്കം കൂടുതല്‍ ബാധ്യത വരുത്തിവെയ്ക്കുമെന്ന് ടാറ്റ വിലയിരത്തുന്നു.

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ പിന്‍വലിക്കുന്നു, കാരണമിതാണ്

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തുടിക്കുന്ന ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ക്കാണ് വിപണിയില്‍ പ്രചാരം മുഴുവന്‍. എഞ്ചിന് 84 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Most Read: എക്കാലത്തേയും മികച്ച റെക്കോര്‍ഡ് കുറിച്ച് ടാറ്റ നെക്‌സോണ്‍, ഭീഷണിയില്ലാതെ മാരുതി ബ്രെസ്സ

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ പിന്‍വലിക്കുന്നു, കാരണമിതാണ്

നേരത്തെ ഇരു മോഡലുകളുടെയും ജെടിപി എഡിഷന്‍ പെര്‍ഫോര്‍മന്‍സ് പതിപ്പുകളെ കമ്പനി അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും ചിലവ് കുറഞ്ഞ പെര്‍ഫോര്‍മന്‍സ് കാറുകളാണ് ടിയാഗൊ ജെടിപിയും ടിഗോര്‍ ജെടിപിയും.

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ പിന്‍വലിക്കുന്നു, കാരണമിതാണ്

ഇരു കാറുകളിലും 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ തുടിക്കുന്നു. നെക്‌സോണ്‍ എസ്‌യുവിയിലെ എഞ്ചിന്‍ യൂണിറ്റാണിത്. എഞ്ചിന്‍ 114 bhp കരുത്തും 150 Nm torque ഉം കുറിക്കും. വിപണിയില്‍ മത്സരം മുറുകുന്നതിനാല്‍ ടിയാഗൊയ്ക്ക് പുത്തന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് സമര്‍പ്പിക്കാനുള്ള തിടുക്കവും കമ്പനിക്കുണ്ട്.

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ പിന്‍വലിക്കുന്നു, കാരണമിതാണ്

വിപണിയില്‍ ഉടന്‍തന്നെ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിനെ പ്രതീക്ഷിക്കാം. ഡീസല്‍ മോഡലുകളെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പുകള്‍ ടാറ്റ തുടങ്ങിയ പശ്ചാത്തലത്തില്‍ ഒരുപക്ഷെ പെട്രോള്‍ എഞ്ചിന്‍ മാത്രമായിരിക്കും പുത്തന്‍ ടിയാഗൊയ്ക്ക് ലഭിക്കുക.

Source: Autocar India

Most Read Articles

Malayalam
English summary
Tata Tiago & Tigor Diesels To Be Discontinued. Read in Malayalam.
Story first published: Friday, March 8, 2019, 12:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X