ടെസ്‌ല കാറില്‍ ഇനി യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും കാണാം; ഈ നിബന്ധന ബാധകം

ലോകത്തെ മുന്‍നിര ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ കാറില്‍ ഇരുന്ന് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഇനി യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും കാണാം. ട്വിറ്ററിലൂടെ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡാഷ്‌ബോര്‍ഡിലെ ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം വഴിയാണ് ഈ സൗകര്യം ലഭ്യമാവുകയെന്നും അദ്ദേഹം ട്വിറ്റില്‍ വ്യക്തമാക്കി. കാര്‍ സഞ്ചരിക്കാതെ ഇരിക്കുമ്പോള്‍ മാത്രമേ ഇവ രണ്ടും ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളു. ഡ്രൈവിങ്ങിനിടയില്‍ കാണാന്‍ സാധിക്കില്ല.

ടെസ്‌ല കാറില്‍ ഇനി യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും കാണാം; ഈ നിബന്ധന ബാധകം

അതേസമയം ഓട്ടോണമസ് ഡ്രൈവിങ്ങിന് പൂര്‍ണ അനുമതി അധികൃതരില്‍ നിന്ന് ലഭിച്ചാല്‍ സ്വയം നിയന്ത്രിതമായി കാര്‍ ഓടുമ്പോഴും യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും യാത്രക്കാര്‍ക്ക് കാണാം. വീഡിയോ സ്ട്രീമിങ്ങിന് ഇണങ്ങുന്ന ടച്ച് സ്‌ക്രീന്‍ സിസ്റ്റമുള്ള മോഡല്‍ 3, മോഡല്‍ വൈ എന്നീ മോഡലുകളില്‍ യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ് സൗകര്യം ടെസ്‌ല ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

ടെസ്‌ല കാറില്‍ ഇനി യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും കാണാം; ഈ നിബന്ധന ബാധകം

ഇതിനൊപ്പം തന്നെ പുതിയ പതിപ്പുകളിലെ കൂടുതല്‍ മെച്ചപ്പെട്ട ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പതിപ്പിലെ സോഫ്റ്റ്‌വെയറുകള്‍ അപ്‌ഗ്രേഡ് ചെയ്യും. അതിനൊപ്പം തന്നെ ട്രാഫിക്ക് ലൈറ്റുകളും, സിഗ്നലുകളും തിരിച്ചറിയുന്നതിനുള്ള സോഫ്റ്റ്‌വെയറുകളും അപ്‌ഗ്രേഡ് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. ടെസ്‌ല കാറുകള്‍ക്കായുള്ള V10 സോഫ്റ്റ്‌വെയറുകളുടെ അപ്‌ഡേറ്റിന്റെ ഭാഗമായിരിക്കും ഈ സവിശേഷതകള്‍.

ടെസ്‌ല കാറില്‍ ഇനി യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും കാണാം; ഈ നിബന്ധന ബാധകം

അധികം വൈകാതെ ടെസ്‌ല കാറുകള്‍ ഇന്ത്യയിലും അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ ടെസ്ല മോഡല്‍ 3 ആയിരിക്കും ടെസ്‌ലയില്‍ നിന്ന് ആദ്യം ഇന്ത്യന്‍ വിപണിയിലെത്തുക. ഇലക്ട്രിക്ക് കാര്‍ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ടെസ്‌ല. കൂടാതെ അത്യന്താധുനിക സാങ്കേതിക വിദ്യയില്‍ അടിസ്ഥാനമാക്കിയതും ബാറ്ററികളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നതുമായ കാറുകളാണ് കമ്പനിയുടെ മുഖമുദ്ര. ഇലക്ട്രിക്ക് വാഹനമാണെങ്കിലും അതിവേഗത്തിലുള്ള കാറുകളാണ് ടെസ്‌ലയുടെ പ്രത്യേകത.

ടെസ്‌ല കാറില്‍ ഇനി യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും കാണാം; ഈ നിബന്ധന ബാധകം

2017 ല്‍ ടെസ്‌ല SP 100 D എന്ന മോഡല്‍ വെറും 2.28 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിച്ചിരുന്നു. എന്നാല്‍ 2018 ആയപ്പോള്‍ 1.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുകയും ചെയ്തു.

ടെസ്‌ല കാറില്‍ ഇനി യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും കാണാം; ഈ നിബന്ധന ബാധകം

V12, W16 എന്നീ പവര്‍ സൂപ്പര്‍ കാറുകളേക്കാള്‍ വേഗത ടെസ്‌ലക്കുണ്ടെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു. നിരവധി ആഢംബര സവിശേഷതകള്‍ക്കൊപ്പം സെല്‍ഫ് ഡ്രൈവിങ് പ്രവര്‍ത്തനവും, മികച്ച സ്റ്റൈലും, ഡിസൈനും ടെസ്‌ല കാറുകളെ പ്രിയങ്കരമാക്കുന്ന ഘടകങ്ങളാണ്.

ടെസ്‌ല കാറില്‍ ഇനി യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും കാണാം; ഈ നിബന്ധന ബാധകം

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന വാഹന വിപണികളിലൊന്നാണ് ഇന്ത്യയിലേത്. അതിനാല്‍ തന്നെ ഇന്ത്യന്‍ വിപണിയെ അവഗണിക്കാന്‍ കമ്പനി തയ്യാറുമല്ല. പ്രത്യേകിച്ച് ഇലക്ടിക്ക് പതിപ്പുകളിലേക്ക് ഇന്ത്യ നീങ്ങുന്ന സാഹചര്യത്തില്‍. ഇന്ത്യയിലേക്ക് മോഡലുകളെ എത്തിക്കുന്നതിനെ സംബന്ധിച്ച് എലോണ്‍ മക്‌സ് ഈ വര്‍ഷമാദ്യം ട്വീറ്റും ചെയ്തിരുന്നു.

ടെസ്‌ല കാറില്‍ ഇനി യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും കാണാം; ഈ നിബന്ധന ബാധകം

2019 അല്ലെങ്കില്‍ 2020 -ല്‍ ടെസ്‌ല മോഡലുകളെ ഇന്ത്യയിലെത്താനാണ് സാധ്യതയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്നാല്‍ അത് 2020 -ല്‍ ആയിരിക്കുമന്ന് മസ്‌ക് ഇപ്പോള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ അണിനിരത്തുന്ന മോഡലുകള്‍ ഏതെല്ലാം ആയിരിക്കും എന്നതിനെക്കുറിച്ച് അദ്ദേഹം സൂചനകളൊന്നും നല്‍കിയില്ലെങ്കിലും, ടെസ്‌ലയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയിലെത്തിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

ടെസ്‌ല കാറില്‍ ഇനി യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും കാണാം; ഈ നിബന്ധന ബാധകം

എന്നാല്‍ ഇന്ത്യക്കായി പ്രത്യേക മോഡലുകള്‍ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ മോഡല്‍ X വിപണിയിലെത്തുമെന്ന് ഉറപ്പുണ്ട്. കാരണം ഇന്ത്യക്കാര്‍ എസ്‌യുവി വാഹനങ്ങളെ അത്രത്തോളം സ്വീകരിക്കുന്നുണ്ടെന്നും മസ്‌ക് പറഞ്ഞു. രണ്ടു മുന്ന് മാസത്തിനുള്ളില്‍ ടെസ്‌ലയില്‍ നിന്നും പിക്ക്അപ്പ് ട്രക്കുകളും നിരത്തിലെത്തിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ടെസ്‌ല കാറില്‍ ഇനി യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും കാണാം; ഈ നിബന്ധന ബാധകം

പ്രീമിയം നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്, ഓഡി, ബിഎംഡബ്ലു, എന്നിവയുടെ എസ്യുവി പതിപ്പുകളുടെ വില്‍പ്പന കണക്കുകള്‍ നോക്കുമ്പോള്‍ ടെസ്‌ല മോഡലുകള്‍ക്കും മികച്ച വിപണി സാധ്യതകളാണുള്ളത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ഈടുറ്റ പ്രതിച്ഛായ പടുത്തുയര്‍ത്താനും ടെസ്‌ലയ്ക്ക് ഇന്ത്യയില്‍ കഴിഞ്ഞിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Tesla cars to get Netflix, YouTube support soon, with one condition. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X