Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദുബായ് പൊലീസിന്റെ ഭാഗമാകാന്‍ ടെസ്ല സൈബര്‍ട്രക്ക്
വിപണിയില്‍ എത്തി മൂന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ടെസ്ല സൈബര്‍ട്രക്കിന് ലഭിച്ചത് രണ്ട് ലക്ഷത്തിലധികം ഓര്‍ഡറുകളാണ്. ഇതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ സൈബര്‍ട്രക്ക് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

സംഭവം മറ്റൊന്നുമല്ല! ലോകോത്തര കാറുകളുടെ വലിയൊരു നിര തന്നെ ശേഖരമായുള്ള ദുബായ് പൊലീസ് വകുപ്പിലേക്ക് സൈബര്‍ട്രക്കും എത്തുകയാണ്. സൈബര്ട്രക്ക സ്വന്തമാക്കാന്‍ പോകുന്ന കാര്യം ദുബായ് പൊലീസ് ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.

ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളായ ടെസ്ല അടുത്തിടെയാണ് ആദ്യ പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചത്. 39,900 മുതല്‍ 69,900 ഡോളര്‍ വരെയാണ് വാഹനത്തിന്റെ വില. ഇന്ത്യയില്‍ ഏകദേശം 28.63 ലക്ഷം രൂപ മുതല്‍ 50.16 ലക്ഷം രൂപ വരെ വില.

വിണയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ വാഹനത്തിനായുള്ള പ്രി-ബുക്കിങും കമ്പനി ആരംഭിച്ചിരുന്നു. 100 ഡോളറാണ് വാഹനത്തിന്റെ ബുക്കിങിനായി കമ്പനി ഈടാക്കുന്നത്. ഈ തുക തിരികെ ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ സൈബര്‍ട്രക്ക് നിരത്തിലെത്തുകയുള്ളു. എങ്കിലും ഇലക്ട്രിക്ക് പിക്കപ്പ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍തന്നെ വാഹനം പ്രീബുക്ക് ചെയ്യാമെന്ന് അവതരണ വേളയില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്ക് വ്യക്തമാക്കിയിരുന്നു.

മൂന്ന് വ്യത്യസ്ത മോട്ടോറുകളിലും പതിപ്പുകളിലും വാഹനം ലഭ്യമാണ്. ടെസ്ല സൈബര്‍ട്രക്കിന്റെ അടിസ്ഥാന പതിപ്പിന് ട്രക്കിന്റെ പിന് ചക്രങ്ങളില്‍ ഒരൊറ്റ ഇലക്ട്രിക്ക് മോട്ടോറാണ് ലഭിക്കുന്നത്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 250 മൈല്‍ സഞ്ചരിക്കാന്‍ ഇതിനാവും.

ഇരട്ട മോട്ടോര്‍ AWD പതിപ്പിന് 300 മൈല്‍ പരിധി സഞ്ചരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെറും 2.9 സെക്കന്‍ഡിനുള്ളില്‍ 0-60 മൈല്‍ വേഗത കൈവരിക്കുന്നതാണ് സൈബര്‍ട്രക്കിന്റെ ട്രൈ-മോട്ടോര്‍ പതിപ്പ്. ഇതാണ് ഏറ്റവും ചെലവേറിയതും ശക്തവുമായത്.
Most Read: ദുബൈ പൊലീസിന്റെ ആഡംബര കാറുകള്‍

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ആദ്യ പിക്കപ്പ് ട്രക്ക് ടെസ്ല ഇലോണ്‍ മസ്ക് അവതരിപ്പിച്ചത്. പതിവ് പിക്കപ്പ് ട്രക്കുകളില്‍നിന്ന് വേറിട്ട രൂപമാണ് ടെസ്ല ട്രക്കിന്റെ പ്രധാന സവിശേഷത. ഭാവി കവചിത വാഹനങ്ങളുടെ കരുത്തന് രൂപ ശൈലിയിലാണ് സൈബര്‍ട്രക്കിന് കമ്പനി നല്‍കിയിരിക്കുന്നത്.
Most Read: രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

ബോഡിയിലുടനീളം നേര്‍രേഖകളും ക്രീസുകളും മാത്രം ഉള്‍ക്കൊള്ളുന്ന പാരമ്പര്യേതര രൂപകല്‍പ്പനയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. സൈബര്‍ട്രക്കിന്റെ ബോഡിയില്‍ വൃത്താകൃതിയിലുള്ളതോ മിനുസമാര്‍ന്നതോ ആയ ഘടകങ്ങള്‍ ഒന്നും തന്നെയില്ല. വാസ്തവത്തില്‍, ട്രക്കിന്റെ വീല്‍ ആര്‍ച്ചുകള്‍ പോലും കോണാകൃതിയിലാണ്.
Most Read: പിന്നിട്ടത് ഒമ്പത് വര്‍ഷങ്ങള്‍; 6 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി റെനോ

ട്രക്കിന്റെ അകത്തളത്തിലും സമാന ഡിസൈന്‍ ശൈലി തന്നെ പിന്തുടരുന്നു. മുന്‍വശത്ത്, സൈബര്‍ട്രക്കിന് ഒരു എഡ്ജ്-ടു-എഡ്ജ് ലൈറ്റ്ബാര്‍ ലഭിക്കുന്നു, ഇവ ഹെഡ്ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയായി പ്രവര്‍ത്തിക്കുന്നു. വാഹനത്തിന്റെ പിന്‍ഭാഗത്തും സമാനമായി ടെയില്‍ ലാമ്പുകള്‍ക്കും ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കുമായി ഒരു ലൈറ്റ്ബാര്‍ ലഭിക്കുന്നു.

പിന്നിലെ വലിയ ലഗേജ് സ്പേസ് ബോഡിയുടെ ഭാഗമായ ചട്ടക്കൂടിനുള്ളിലാണ്. വളരെ ഉറപ്പേറിയ ബോഡിയും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. എല്ലാതരത്തിലും സുരക്ഷ സുശക്തമാണെന്നും കമ്പനി ഉറപ്പു വാഗ്ദാനം ചെയ്യുന്നു.

അതേസമയം വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച കുടുതല്‍ വിവരങ്ങളൊന്നും ടെസ്ല വ്യക്തമാക്കിയിട്ടില്ല. അള്‍ട്രാ ഹാര്‍ഡ് 30X കോള്‍ഡ്-റോള്‍ഡ് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് വാഹനത്തിന്റെ നിര്‍മാണം. 6.5 ഫീറ്റ് നീളമാണ് വാഹനത്തിലുള്ളത്. ആറ് പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാന്‍ സാധിക്കും.