Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടെസ്ല ഇലക്ട്രിക് സൈബർട്രക്ക് പിക്ക് അപ്പ് യുഎസിൽ പുറത്തിറക്കി
പുതുമകൾക്കും ഭാവി സാങ്കേതികവിദ്യയ്ക്കും പേരുകേട്ട ടെസ്ല ബ്രാൻഡ് പുതിയ വാഹനം അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ചു. സൈബർട്രക്ക് എന്ന് പേരിട്ടിരിക്കുന്ന ടെസ്ലയുടെ ആദ്യത്തെ പിക്ക് അപ്പ് ട്രക്കാണിത്.

വാഹനത്തിന്റെ നിർമ്മാണത്തിന്റെയും പരീക്ഷയോട്ടത്തിന്റെയും കാലയളവിൽ വളരെയധികം ആകാംഷയും കൗതുകവും നിറച്ച വാഹനത്തെ അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കൾ വെളിപ്പെടുത്തി. യുഎസിൽ 30,000 ഡോളർ വിലയ്ക്കാണ് ട്രക്ക് അവതരിപ്പിച്ചത്, ഇത് നമ്മുടെ രാജ്യത്ത് ഏകദേശം 25 ലക്ഷം രൂപയാണ്.

ട്രക്കിലേക്ക് തന്നെ നോക്കുമ്പോൾ, ബോഡിയിലുടനീളം നേർരേഖകളും ക്രീസുകളും മാത്രം ഉൾക്കൊള്ളുന്ന പാരമ്പര്യേതര രൂപകൽപ്പനയാണ് നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്.

സൈബർട്രക്കിന്റെ ബോഡിയിൽ വൃത്താകൃതിയിലുള്ളതോ മിനുസമാർന്നതോ ആയ ഘടകങ്ങൾ ഒന്നും തന്നെയില്ല. വാസ്തവത്തിൽ, ട്രക്കിന്റെ വീൽ ആർച്ചുകൾ പോലും കോണാകൃതിയിലാണ്.

ട്രക്കിന്റെ ഇന്റീരിയർ പോലും സമാന ഡിസൈൻ ശൈലി പിന്തുടരുന്നു. മുൻവശത്ത്, സൈബർട്രക്കിന് ഒരു എഡ്ജ്-ടു-എഡ്ജ് ലൈറ്റ്ബാർ ലഭിക്കുന്നു, ഇവ ഹെഡ്ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയായി പ്രവർത്തിക്കുന്നു. വാഹനത്തിന്റെ പിൻഭാഗത്തും സമാനമായി ടെയിൽ ലാമ്പുകൾക്കും ടേൺ ഇൻഡിക്കേറ്ററുകൾക്കുമായി ഒരു ലൈറ്റ്ബാർ ലഭിക്കുന്നു.

ഈ ഭാവി ട്രക്കിന്റെ ബോഡി 30X കോൾഡ്-റോൾഡ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഭാവിയിലെ ബഹിരാകാശ കപ്പലുകളിൽ ടെസ്ല ഉപയോഗിക്കാനൊരുങ്ങുന്ന അതേ മെറ്റീരിയലാണിതെന്ന് ലോഞ്ചിംഗ് ചടങ്ങിൽ എലോൺ മസ്ക് പറഞ്ഞു.

ബോഡിയുടെ ശക്തി പ്രകടമാക്കുന്നതിന്, ട്രക്കിന്റെ വാതിൽ പാനലിനെ ഒരു സ്ലെഡ്ജ്ഹാമർ ഉപയോഗിച്ചു അടിച്ചു, പാനലിൽ ഒരു ചളുക്കമോ സ്ക്രാച്ചോ പോലും ഉണ്ടായില്ല.

കൂടാതെ 9.0 എംഎം ബുള്ളറ്റ് ഷോട്ട് വരെ താങ്ങാൻ ഇതിന് കഴിയുമെന്നും ടെസ്ല അവകാശപ്പെടുന്നു. വിൻഡ്ഷീൽഡുകൾ ടെസ്ല ആർമേർഡ് ഗ്ലാസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, സാധാരണ ഓട്ടോമോട്ടീവ് വിൻഡ്ഷീൽഡുകളേക്കാൾ ശക്തമാണ്. വാഹനത്തിനറെ ബോഡി ഒരു എക്സ്കോസ്ലെറ്റണായും പ്രവർത്തിക്കുന്നു.

406.5 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുന്നതിനായി പൂർണ്ണമായും ഉയർത്താൻ കഴിയുന്ന അഡാപ്റ്റീവ് എയർ സസ്പെൻഷൻ സിസ്റ്റത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. ഹൈവേകളിൽ, ടാർമാക്കിൽ നിന്ന് ഉയർന്ന വേഗതയിലും മികച്ച ഗ്രിപ്പ് നേടുന്നതിന് ഇത് താഴ്ത്താനും കഴിയും.

മൂന്ന് വ്യത്യസ്ത മോട്ടോറുകളിലും പതിപ്പുകളിലും വാഹനം ലഭ്യമാണ്. ടെസ്ല സൈബർട്രക്കിന്റെ അടിസ്ഥാന പതിപ്പിന് ട്രക്കിന്റെ പിൻ ചക്രങ്ങളിൽ ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്.

പൂർണ്ണമായി ചാർജ് ചെയ്താൽ 250 മൈൽ സഞ്ചരിക്കാൻ ഇതിനാവും, ഇരട്ട മോട്ടോർ AWD പതിപ്പിന് 300 മൈൽ പരിധി സഞ്ചരിക്കാം. വെറും 2.9 സെക്കൻഡിനുള്ളിൽ 0-60 മൈൽ വേഗത കൈവരിക്കുന്ന സൈബർട്രക്കിന്റെ ട്രൈ-മോട്ടോർ പതിപ്പാണ് ഏറ്റവും ചെലവേറിയതും ശക്തവുമായത്!

ലംബോർഗിനി ഉറസിന് 2.93 സെക്കൻഡിനുള്ളിൽ ഈ വേഗം കൈവരിക്കാൻ കഴിയും. വാഹനത്തിന്റെ അപാരമായ ശക്തി കാണിക്കുന്നതിന്, ഫോർഡ് F150 ഉം ടെസ്ല സൈബർട്രക്കും തമ്മിലുള്ള വടം വലി കാണിക്കുന്ന ഒരു വീഡിയോ എലോൺ മസ്ക് പ്രദർശിപ്പിച്ചു. ഇതിൽ സൈബർട്രക്ക് വെല്ലുവിളിയെ കീഴടക്കുന്നതായി കാണാം!

ട്രക്കിന്റെ ഏറ്റവും ശക്തമായ പതിപ്പിന് 6,350 കിലോഗ്രാം വലിച്ചു കൊണ്ടു പോകാൻ കഴിയും, കൂടാതെ 6.5 അടി നീളമുള്ള ഫ്ലാറ്റ്ബെഡും വാഹനത്തിലുണ്ട്. സ്റ്റാൻഡേർഡായി ഓട്ടോപൈലറ്റ് മോഡും ലഭിക്കുന്നു.
Most Read: മസ്താംഗ് മാക്-ഇ എസ്യുവിയെ വിപണിയിലെത്തിച്ച് ഫോർഡ്

ടെസ്ല സൈബർട്രക്കിനായി ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു, ഡെലിവറികൾ 2021 ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രക്കിന്റെ ഉത്പാദനം 2021 ന്റെ രണ്ടാം പകുതിയിൽ ആരംഭിക്കും. 2022 ൽ ട്രൈ മോട്ടോർ പതിപ്പും വിപണിയിലെത്തും.