ഇന്ത്യയിൽ രണ്ട് ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാൻ ടെസ്‌ല

ഇന്ത്യൻ ഇലക്ട്രിക്ക് വാഹന വിപണി വിദേശ നിർമ്മാതാക്കളുടെ വളരെയധികം ശ്രദ്ധയാകർഷിക്കുന്നതായാണ് തോന്നുന്നത്. പുതിയ മലനീരകരണ നിരോധന മാനദണ്ഡവും ഇവി ഉൽപ്പന്നങ്ങൾക്ക് സർക്കാർ നൽകുന്ന പ്രോത്സാഹനവും രാജ്യത്തിന്റെ വിവിധ കോണുകളിൽ നിരവധി പ്രാദേശിക ഇവി കമ്പനികൾ മുളപൊട്ടാൻ കാരണമായിട്ടുണ്ട്.

ഇന്ത്യയിൽ രണ്ട് ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാൻ ടെസ്‌ല

പ്രമുഖ ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളിലൊരാളായ ടെസ്‌ല തങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേക്ക് കേന്ദ്രീകരിക്കുകയാണ്. പുതിയ റിപ്പോർട്ട് അനുസരിച്ച് ടെസ്‌ല മോട്ടോർസ് ഇന്ത്യയിൽ പുതിയ ഇവി മോഡലുകൾ പുറത്തിറക്കാൻ ഒരുകയാണ്. ചൈനയിൽ നിർമ്മിച്ച കാറുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ പദ്ധതി.

ഇന്ത്യയിൽ രണ്ട് ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാൻ ടെസ്‌ല

കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രാദേശിക ഉത്‌പാദന കേന്ദ്രം സ്ഥാപിക്കാൻ ടെസ്‌ലയെ സ്വാധീനിച്ചിട്ടില്ല. പക്ഷേ കമ്പനി ഇപ്പോഴും വിപണിയിൽ പ്രവേശിക്കാൻ തന്നെയാണ് ഒരുങ്ങുന്നത്. എന്നാൽ തുടക്കത്തിൽ ടെസ്‌ലയുടെ USA കേന്ദ്രത്തിൽ നിന്നും നിരവധി മോഡലുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തേക്കാം.

ഇന്ത്യയിൽ രണ്ട് ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാൻ ടെസ്‌ല

അമിതമായ നികുതികൾ, നിരോധിത ലോജിസ്റ്റിക് ചെലവുകൾ, നീണ്ട ഡെലിവറി കാലയളവുകൾ എന്നിവ കണക്കിലെടുക്കുമ്പോൾ അടുത്ത 2-3 വർഷത്തിനുള്ളിൽ മോഡൽ 3 സെഡാൻ, മോഡൽ Y എസ്‌യുവി എന്നീ മോഡലുകൾ മാത്രമേ ടെസ്‌ല ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ളൂ.

ഇന്ത്യയിൽ രണ്ട് ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാൻ ടെസ്‌ല

എന്നിരുന്നാലും, ചൈനയിൽ നിന്ന് CBU സംവിധാനത്തിലൂടെ ഇറക്കുമതി ചെയ്യുന്നതിന് അതിന്റേതായ സങ്കീർണതകൾ ഉള്ളതിനാൽ കമ്പനി ഈ തീരുമാനത്തെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഇന്ത്യയിൽ രണ്ട് ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാൻ ടെസ്‌ല

ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ കമ്പനി ആഗ്രഹിക്കുന്നതായും, നിർഭാഗ്യവശാൽ സർക്കാരിന്റെ ചില ചട്ടങ്ങൾ അതിന് വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നും ടെസ്‌ല CEO എലോൺ മസ്‌ക് മുമ്പ് ഒരു ട്വീറ്ററിലൂടെ പരാമർശിച്ചിരുന്നു.

Most Read: ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

ഇന്ത്യയിൽ രണ്ട് ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാൻ ടെസ്‌ല

ടെസ്‌ല മോട്ടോർസ് തങ്ങളുടെ മോഡൽ മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളുടെ വിലകുറഞ്ഞ പതിപ്പിനായി ചൈനയിൽ ഓർഡറുകൾ ആരംഭിച്ചതായി സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ടെസ്‌ലയുടെ ഓട്ടോപൈലറ്റ് അസിസ്റ്റഡ് ഡ്രൈവിംഗ് ഫംഗ്ഷനും ഇതിൽ ഉൾപ്പെടും. സ്റ്റാൻഡേർഡ് റേഞ്ച് മോഡൽ 3,77,000 യുവാനിൽ നിന്ന് ( ഏകദേശം 39,87171.76 ലക്ഷം രൂപ) ആരംഭിക്കുമെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Most Read: CNG കരുത്തിൽ മാരുതി എസ്-പ്രെസ്സോ; വീഡിയോ

ഇന്ത്യയിൽ രണ്ട് ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാൻ ടെസ്‌ല

നിലവിൽ നിർമ്മാണത്തിലുള്ള ചൈനയിലെ ഷാങ്ഹായിൽ 86 ഹെക്ടർ (210 ഏക്കർ) വിസ്തൃതിയുള്ള ജിഗാഫാക്ടറി 3 എന്ന പേരിൽ ടെസ്‌ല പ്രവർത്തനം ആരംഭിക്കാനിരിക്കുകയാണ്. ഇതിനായി കമ്പനി രണ്ട് ബില്യൺ ഡോളർ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

Most Read: 2020 ഓട്ടോ എക്സ്പോയിൽ മാറ്റുരയ്ക്കാൻ എത്തുന്ന എസ്‌യുവികൾ

ഇന്ത്യയിൽ രണ്ട് ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാൻ ടെസ്‌ല

ചൈനീസ് വിപണിക്കായി പ്രതിവർഷം 2,50,000 ഇവി യൂണിറ്റുകൾക്കൊപ്പം ബാറ്ററി സെല്ലുകളും ടെസ്‌ല ഇവിടെ ഉത്പാദിപ്പിക്കും. ആദ്യ ഘട്ടത്തിൽ ടെസ്‌ല മോഡൽ 3, ടെസ്‌ല മോഡൽ Y കാറുകൾ ഫാക്ടറിയിൽ നിർമ്മിക്കും. 5,00,000 വാർ‌ഷിക യൂണിറ്റായി രണ്ടാം ഘട്ട ഉത്പാദനം ഇരട്ടിയാക്കും കമ്പനി.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Tesla plans to launch 2 electric car models in India. Read more Malayalam
Story first published: Thursday, October 31, 2019, 15:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X