പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ റെനോയുടെ മികച്ച വാഹനമായി ട്രൈബര്‍

 റെനോ ക്വിഡിന്റെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ഏഴ് സീറ്റര്‍ എസ്‌യുവിയാണ് ട്രൈബര്‍. അടുത്തിടെയാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 4.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. പുറത്തിറങ്ങി ആദ്യ മാസം തന്നെ റെനോയുടെ ഏറ്റവും വില്‍പ്പനയുള്ള വാഹനമായി മാറിയിരിക്കുകയാണ് ട്രൈബര്‍.

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ റെനോയുടെ മികച്ച വാഹനമായി ട്രൈബര്‍

ഇന്ത്യന്‍ വാഹന വിപണി വലിയ പ്രതിസന്ധികള്‍ നേരിടുമ്പോഴും റെനോയ്ക്ക് ചെറിയ സന്തോഷത്തിനൊപ്പം പേടിക്കാനും നിരവധി കാരണങ്ങളുണ്ട്. ട്രൈബര്‍ ഒഴിച്ച് കമ്പനിയുടെ വാഹന നിരയില്‍ മിക്ക മോഡലുകളുടേയും വില്‍പ്പനയില്‍ കുത്തനെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ റെനോയുടെ മികച്ച വാഹനമായി ട്രൈബര്‍

പ്രാരംഭ ഘട്ടത്തില്‍ ട്രൈബറിന്റെ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നതാണ്. ആഗസ്റ്റ് മാസം 2,490 യൂണിറ്റ് വാഹങ്ങളാണ് കമ്പനി വിറ്റഴിച്ചത്. നിര്‍മ്മാതാക്കള്‍ക്ക് ഇതൊരു നല്ല തുടക്കമാണോ, ചീത്ത തുടക്കമാണോ എന്ന് ഇപ്പോള്‍ പറയാനാവില്ല. വര്‍ഷങ്ങളായി വിപണിയില്‍ മൂന്ന് ശതമാനം ഷെയര്‍ കരസ്ഥമാക്കാനുള്ള ഒരുക്കത്തിലാണ് റെനോ.

Renault Aug-19 Aug-18 Diff % Jul-19 Diff %
Triber 2,490 - - - -
Kwid 2,191 5,541 -60.46 2,684 -18.37
Duster 967 613 57.75 943 2.55
Captur 32 349 -90.83 24 33.33
Lodgy 24 54 -55.56 9 166.67
Total 5,704 6,557 -13.01 3,660 55.85
പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ റെനോയുടെ മികച്ച വാഹനമായി ട്രൈബര്‍

റെനോയുടെ ജനപ്രിയ ചെറുകാറായ ക്വിഡ് വില്‍പ്പനയില്‍ 60 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ആഗസ്റ്റില്‍ 5,541 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം ആഗസ്റ്റില്‍ 2,191 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ റെനോയുടെ മികച്ച വാഹനമായി ട്രൈബര്‍

ജൂലായില്‍ 2,684 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ സാഹചര്യത്തില്‍ ഇപ്പോള്‍ 18.37 ശതമാനം വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. ക്വിഡിന്റെ വില്‍പ്പനയില്‍ ഭൂപിഭാഗവും ട്രൈബര്‍ കൈക്കലാക്കിയെന്നും പറയാം.

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ റെനോയുടെ മികച്ച വാഹനമായി ട്രൈബര്‍

ഒരു കാലത്ത് ഇന്ത്യന്‍ വിപണിയില്‍ റെനോയുടെ തേരാളിയായിരുന്ന ഡസ്റ്ററിനും ഇന്ന് പഴയ പ്രൗഢിയും, പ്രതാപവുമില്ല. 2018 ആഗസ്റ്റില്‍ 613 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ഇന്ന് 967 യൂണിറ്റുകള്‍ വിറ്റഴിച്ച് വില്‍പ്പനയില്‍ 58 ശതമാനം ഉയര്‍ച്ച വാഹനം കൈവരിച്ചിരിക്കുന്നു.

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ റെനോയുടെ മികച്ച വാഹനമായി ട്രൈബര്‍

വലിയ പ്രതീക്ഷയോടെ 2018 -ല്‍ പുറത്തിറക്കിയ മോഡലാണ് ക്യാപ്ച്ചര്‍. പ്രാരംഭ മാസങ്ങളിലെ വില്‍പ്പനയൊഴിച്ചാല്‍ ഇന്ന് വാഹനത്തിന് വിപണിയില്‍ കാര്യമായ വില്‍പ്പനയോ ഷെയറുകളോ ഇല്ല.

Most Read: ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ റെനോയുടെ മികച്ച വാഹനമായി ട്രൈബര്‍

2018 ആഗസ്റ്റില്‍ 349 യൂണിറ്റുകള്‍ വില്‍പ്പനയുണ്ടായിരുന്നിടത്ത് ഇന്ന് വെറും 32 യൂണിറ്റുകള്‍ മാത്രമാണ്. 2019 ജൂലായിലെ 24 യൂണിറ്റ് വില്‍പ്പനയില്‍ നിന്ന് 33 ശതമാനം വളര്‍ച്ചയുണ്ടായെങ്കിലും ഇതുവഴി കമ്പനിക്ക് കാരയമായ നേട്ടങ്ങളൊന്നുമില്ല.

Most Read: 25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ റെനോയുടെ മികച്ച വാഹനമായി ട്രൈബര്‍

ലോഡ്ജിയുടെ വില്‍പ്പന വെറും 24 യൂണിറ്റുകളാണ് രേഖപ്പെടുത്തിയിരിക്കു്ന്നത്. 2018 ഉം മറ്രുമോഡലുകളെ അപേക്ഷിച്ച് തീരെ മോശം പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ വാഹനത്തെ നിര്‍മ്മാതാക്കള്‍ പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Most Read: ലോഡ്ജിയെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങി റെനോ

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ റെനോയുടെ മികച്ച വാഹനമായി ട്രൈബര്‍

പുതിയ വാഹനം പുറത്തിറക്കിയെങ്കിലും കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ 13 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2018 ആഗസ്റ്റില്‍ 6,557 യൂമിറ്റുകള്‍ വില്‍പ്പനയുണ്ടായിരുന്നയിടത്ത് ഇന്ന് 5,704 യൂണിറ്റുകള്‍ മാത്രമാണ് വിറ്റു പോയത്. 2019 ജൂലായി മാസത്തിലെ 3,660 യൂണിറ്റ് വില്‍പ്പനയില്‍ നിന്ന് 56 ശതമാനം ഉയര്‍ച്ച ലഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Triber become Renault's Best seller within one month of Launch. Read more Malayayam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X