ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

വൈദ്യുത വാഹനങ്ങളെ കുറിച്ച് ഇന്ത്യ ഗൗരവമായി ചിന്തിക്കുകയാണ്. വൈദ്യുത വാഹന നിര്‍മ്മാണ കേന്ദ്രമായി രാജ്യത്തെ മാറ്റിയെടുക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പുതിയ കേന്ദ്ര ബജറ്റില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ഒന്നരലക്ഷം രൂപ വരെയാണ് നികുതി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

കൂടാതെ 12 ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനമായി വൈദ്യുത മോഡലുകളുടെ ജിഎസ്ടി നിരക്കും സര്‍ക്കാര്‍ കുറയ്ക്കും. ബജറ്റ് പ്രഖ്യാപനം വൈദ്യുത വാഹന വിപണിക്ക് പുത്തനുണര്‍വ് സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ വിരലിലെണ്ണാവുന്ന വൈദ്യുത മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

ടാറ്റ ടിഗോര്‍ ഇവി, മഹീന്ദ്ര ഇവെരിറ്റോ, മഹീന്ദ്ര e2O എന്നിവയില്‍ അവസാനിക്കും രാജ്യത്തെ വൈദ്യുത കാര്‍ നിര. എന്നാല്‍ അടുത്ത ഒരു വര്‍ഷംകൊണ്ട് ഈ ചിത്രം മാറും. നിരവധി വിദേശ നിര്‍മ്മാതാക്കള്‍ ഇവിടുത്തേക്ക് പുതിയ വൈദ്യുത കാറുകളെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

മാരുതിയും ടാറ്റയും അടക്കമുള്ള ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്കമുണ്ട് വൈദ്യുത കാറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതി. നിലവില്‍ ലോകത്തെ സുപ്രധാന കാര്‍ വിപണികളിലൊന്നാണ് ഇന്ത്യ. വൈദ്യുത വാഹനങ്ങള്‍ക്കും രാജ്യത്ത് വലിയ സാധ്യത കല്‍പ്പിക്കപ്പെടുന്നു. ഈ അവസരത്തില്‍ ഇവിടെ വില്‍പ്പനയ്ക്ക് എത്താന്‍ തയ്യാറായി നില്‍ക്കുന്ന വൈദ്യുത കാറുകള്‍ പരിശോധിക്കാം.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

ഹ്യുണ്ടായി കോന

ജൂലായ് ഒന്‍പതിന് ഹ്യുണ്ടായി കോന ഇന്ത്യയില്‍ അവതരിക്കും. സാങ്കേതിക രംഗത്തു തങ്ങള്‍ക്കുള്ള വൈഭവം തെളിയിക്കുകയാണ് കോനയിലൂടെ ഹ്യുണ്ടായി ലക്ഷ്യമിടുന്നത്. എന്തായാലും മുന്നില്‍ ഗ്രില്ലില്ലെന്നതൊഴിച്ചാല്‍ ഹ്യുണ്ടായി കാറുകളുടെ പതിവുമുഖം കോനയിലും കാണാം. ഗ്രില്ലിന്റെ സ്ഥാനത്ത് ചാര്‍ജര്‍ കുത്താനുള്ള പ്രത്യേക അറയാണ് കോനയ്ക്ക് ലഭിക്കുന്നത്.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

ഇരട്ട ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവയെല്ലാം കോന എസ്‌യുവിയുടെ വിശേഷങ്ങളില്‍പ്പെടും. 17 ഇഞ്ചാണ് അലോയ് വീലുകള്‍ക്ക് വലുപ്പം. കോനയുടെ ഉള്ളിലും സൗകര്യങ്ങള്‍ ധാരാളം കമ്പനി ഉറപ്പുവരുത്തും. 7.0 ഇഞ്ച് വലുപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും 8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഇതില്‍ മുഖ്യമാണ്.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

രണ്ടു ബാറ്ററി ഓപ്ഷനുകള്‍ കോനയുടെ രാജ്യാന്തര പതിപ്പിലുണ്ട്. ഒന്ന് 39.2 kWh ശേഷിയുള്ളതും മറ്റൊന്ന് 64 kWh ശേഷിയുള്ളതും. ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരമോടാന്‍ കോനയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് പ്രാപ്തമാണ്. ഒറ്റ ചാര്‍ജില്‍ 482 കിലോമീറ്ററാണ് ഉയര്‍ന്ന ബാറ്ററി ശേഷിയുള്ള കോന പതിപ്പ് പിന്നിടുക.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

ഔദ്യോഗിക അവതരണത്തില്‍ മാത്രമേ കോനയുടെ വില ഹ്യുണ്ടായി വെളിപ്പെടുത്തുകയുള്ളൂ. ഏകദേശം 25 ലക്ഷം രൂപയോളം ഹ്യുണ്ടായി കോനയ്ക്ക് ഇന്ത്യയില്‍ പ്രാരംഭ വില പ്രതീക്ഷിക്കാം.

ഔഡി ഇ-ട്രോണ്‍

ഈ വര്‍ഷാവസാനമാണ് പുതിയ ഇ-ട്രോണിനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഔഡി കൊണ്ടുവരിക. രണ്ടു വൈദ്യുത മോട്ടോറുകളും ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇ-ട്രോണിന്റെ സവിശേഷതയാണ്. മുന്‍ ആക്‌സിലില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ 170 bhp കരുത്തും പിന്‍ ആക്‌സിലിലെ മോട്ടോര്‍ 190 bhp കരുത്തുമാണ് പരമാവധി കുറിക്കുക.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

രണ്ടും കൂടി സമന്വയിക്കുമ്പോള്‍ 360 bhp കരുത്ത് ഔഡി ഇ-ട്രോണ്‍ അവകാശപ്പെടും. 561 Nm torque സൃഷ്ടിക്കാന്‍ കാര്‍ പ്രാപ്തമാണ്. ഇതേസമയം ബൂസ്റ്റ് മോഡിലെങ്കില്‍ 408 bhp - 664 Nm torque എന്ന നിലയിലേക്ക് ഇ-ട്രോണിന്റെ കരുത്തുത്പാദനം ഉയരും.

95 kWh ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റാണ് അഞ്ചു സീറ്റര്‍ ഇ-ട്രോണ്‍ എസ്‌യുവിയില്‍ ഒരുങ്ങുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗം തൊടന്‍ കാറിന് കഴിയും. പൂര്‍ണ്ണ ഇറക്കുമതി മോഡലായി ഇ-ട്രോണിനെ ഇവിടെ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. വിപണിയില്‍ 1.15 കോടി രൂപ ഔഡി ഇ-ട്രോണിന് വില പ്രതീക്ഷിക്കാം.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

എംജി EZS

അഞ്ചു സീറ്റര്‍ ഹെക്ടര്‍ എത്തി. ഇനി അടുത്തത് EZS ഇലക്ട്രിക് എസ്‌യുവിയാണെന്ന് എംജി അറിയിച്ചിട്ടുണ്ട്. ഡിസംബറോടെ അഞ്ചു സീറ്റര്‍ എംജി EZS -നെ വിപണിയില്‍ പ്രതീക്ഷിക്കാം. പുതിയ വൈദ്യുത എസ്‌യുവിയെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി രാജ്യമെങ്ങുമുള്ള ഷോറൂമുകളില്‍ 50 KW ശേഷിയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പുറപ്പാടിലാണ് എംജി.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

ഇതിനായി ഫിന്‍ലാന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ടം കമ്പനിയുമായി എംജി ധാരണയിലെത്തിക്കഴിഞ്ഞു. ആദ്യഘട്ടത്തില്‍ സെപ്തംബറോടെ ദില്ലി, ഹൈദരാബാദ്, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ് നഗരങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ കമ്പനി സ്ഥാപിക്കും. ജനറല്‍ മോട്ടോര്‍സില്‍ നിന്നും വാങ്ങിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി EZS എസ്‌യുവികള്‍ പുറത്തിറങ്ങുക.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

ടാറ്റ ആള്‍ട്രോസ് ഇവി

ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ ആള്‍ട്രോസിനൊപ്പം പുതിയ ആള്‍ട്രോസ് ഇവിയെയും വാഹന ലോകം കണ്ടിരുന്നു. ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കാണ് ആള്‍ട്രോസ്. ആള്‍ട്രോസ് ഇവിയാകട്ടെ കാറിന്റെ വൈദ്യുത പതിപ്പും. കമ്പനിയുടെ ALFA (അജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) ആര്‍ക്കിടെക്ച്ചറാണ് ആള്‍ട്രോസ് ഇവിക്ക് അടിസ്ഥാനം.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

ഒറ്റ സ്പീഡ് ഗിയര്‍ബോക്‌സും എസി മോട്ടോറും ഹാച്ച്ബാക്കില്‍ ഒരുങ്ങും. ഒരു മണിക്കൂര്‍കൊണ്ട് ബാറ്ററി യൂണിറ്റ് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് കാറിനെ കമ്പനി ആവിഷ്‌കരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ ദൂരംവരെ പിന്നിടാന്‍ ആള്‍ട്രോസ് ഇവിക്ക് സാധിക്കുമെന്നാണ് സൂചന.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

3,988 mm നീളവും 1,745 mm വീതിയും ഹാച്ച്ബാക്ക് കുറിക്കും. 1,505 mm ആണ് ആള്‍ട്രോസ് ഇവിയുടെ ഉയരം. വീല്‍ബേസ് 2,501 mm. വിപണിയില്‍ പത്തു ലക്ഷം രൂപയോളം ടാറ്റ ആള്‍ട്രോസ് ഇവി വില കരുതാം.

മാരുതി വാഗണ്‍ആര്‍ ഇവി

അടുത്തവര്‍ഷം മുതല്‍ വൈദ്യുത വാഹന വിപണിയില്‍ മാരുതിയും കടന്നുകയറും. വാഗണ്‍ആര്‍ ഇവിയാണ് തങ്ങളുടെ ആദ്യ വൈദ്യുത കാറെന്ന് മാരുതി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യന്‍ നിരത്തില്‍ വാഗണ്‍ആര്‍ ഇവി ഹാച്ച്ബാക്കുകള്‍ പരീക്ഷണയോട്ടം തുടരുകയാണ്.

ഇന്ത്യയില്‍ ഉടനെത്തുന്ന അഞ്ചു വൈദ്യുത കാറുകള്‍

കാറില്‍ ഉപയോഗിച്ചിരിക്കുന്ന വൈദ്യുത മോട്ടോറിനെ പറ്റിയുള്ള വിവരങ്ങള്‍ കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം കാറിലുണ്ടാവും. ഒറ്റ ചാര്‍ജില്‍ 150 മുതല്‍ 200 കിലോമീറ്റര്‍ ദൂരം വരെയായിരിക്കും വാഗണ്‍ആര്‍ ഇവിയോടുക. ഏകദേശം പത്തു ലക്ഷം രൂപ മാരുതി വാഗണ്‍ആര്‍ ഇവിക്കും വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Upcoming Electric Cars In India. Read in Malayalam.
Story first published: Saturday, July 6, 2019, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X