പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ മാരുതി സിയാസ്

2019 ഒക്ടോബര്‍ മാസത്തെ പ്രീമിയം കാറുകളുടെ വില്‍പ്പന കണക്കുകള്‍ പുറത്ത്. മറ്റ് ശ്രണികളിലെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചത് പോലെ പ്രീമിയം ശ്രണിയിലെ വില്‍പ്പനയിലും വലിയ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ സിയാസ്

2018 ഒക്ടോബര്‍ മാസത്തില്‍ ഈ ശ്രണിയില്‍ 12,948 യൂണിറ്റുകളുടെ വില്‍പ്പന നടന്നപ്പോള്‍ 2019 ഒക്ടോബര്‍ മാസത്തില്‍ 8,379 യൂണിറ്റുകളുടെ വില്‍പ്പന മാത്രമാണ് ഉണ്ടായിരിക്കുന്നത്. 35.29 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

Rank Model Oct-19 Oct-18 Diff %
1 Maruti Ciaz 2,371 3,892 -39.08
2 Hyundai Verna 2,174 3,301 -34.14
3 Honda City 1,887 3,612 -47.76
4 Skoda Rapid 815 1,205 -32.37
5 Volkswagen Vento 729 480 51.88
6 Toyota Yaris 382 421 -9.26
7 Nissan Sunny 21 25 -16.00
8 Fiat Linea 0 12 -100.00
പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ സിയാസ്

2,371 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി സിയാസാണ് ഈ ശ്രേണിയില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ പോയ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പന ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 39 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ സിയാസ്

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ വെര്‍ണയാണ് രണ്ടാം സ്ഥാനത്തുള്ളത്. പോയ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ 3,301 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം 2019 ഒക്ടോബറില്‍ 2,174 യൂണിറ്റുകള്‍ മാത്രമാണ് നിരത്തുകളില്‍ എത്തിയത്.

പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ സിയാസ്

ഏകദേശം 34.14 ശതമാനത്തിന്റെ ഇടിവാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ശ്രേണിയില്‍ ഹോണ്ടയുടെ ജനപ്രീയ കാറായ സിറ്റിയുടെ വില്‍പ്പനയില്‍ 48 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2019 ഒക്ടോബറില്‍ 1,887 യൂണിറ്റുളുടെ വില്‍പ്പന മാത്രമാണ് സിറ്റിക്ക് ലഭിച്ചത്.

പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ സിയാസ്

അതേസമയം 2018 ഒക്ടോബര്‍ മാസത്തില്‍ 3,612 യൂണിറ്റുകളുടെ വില്‍പ്പന കമ്പനിക്ക് ലഭിച്ചിരുന്നു. സിറ്റിയുടെ ബിഎസ് VI പതിപ്പിനെ ഈ മാസം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. എന്നാല്‍ പുതിയ പതിപ്പില്‍ കമ്പനി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ സിയാസ്

പ്രീമിയം കാറുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് സ്‌കോഡയുടെ റാപ്പിഡാണുള്ളത്. 2019 ഒക്ടോബര്‍ മാസത്തില്‍ 815 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് നിരത്തുകളില്‍ എത്തിക്കാനായത്. 32 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 ഒക്ടോബറില്‍ 1,205 യൂണിറ്റുകളെ വിറ്റഴിക്കാന്‍ സ്‌കോഡയ്ക്ക് സാധിച്ചിരുന്നു.

Most Read: ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകള്‍

പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ സിയാസ്

പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ വില്‍പ്പനയില്‍ 51.88 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 ഒക്ടോബര്‍ മാസത്തില്‍ 480 യൂണിറ്റുകളാണ് നിരത്തില്‍ എത്തിയതെങ്കില്‍ 2019 ഒക്ടോബര്‍ മാസത്തില്‍ 729 യൂണിറ്റുകളെ നിരത്തിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചു.

Most Read: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ സിയാസ്

കഴിഞ്ഞ മാസമാണ് പോളോ, വെന്റോ പതിപ്പുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പുതിയ പതിപ്പുകള്‍ക്ക് വില്‍പ്പന ഉയര്‍ത്താന്‍ സാധിച്ചെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. പുതിയ പതിപ്പുകള്‍ എത്തിയതോടെ 2,000 അധികം പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ സാധിച്ചെന്നും കമ്പനി അറിയിച്ചു.

Most Read: വിൽപ്പനയിൽ മാരുതി വിറ്റാര ബ്രെസ്സയെ മറികടന്ന് എസ്-പ്രസ്സോ

പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ സിയാസ്

ടൊയോട്ട യാരിസാണ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത്. വിപണിയില്‍ എത്തി ഇത്രയും ആയെങ്കിലും യാരിസിന് വലിയ സ്വാധീനം ചെലുത്താനായിട്ടില്ല. 39 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ സിയാസ്

2019 ഒക്ടോബറില്‍ 382 യൂണിറ്റുകളുടെ വില്‍പ്പനയാണ് യാരിസിന് ലഭിച്ചത്. 2018 ഒക്ടോബറില്‍ 421 യൂണിറ്റുകളുടെ വില്‍പ്പന കമ്പനിക്ക് ലഭിച്ചിരുന്നു. 2019 ഒക്ടോബറില്‍ 21 യൂണിറ്റുകളുടെ വില്‍പ്പനയുമായി നിസ്സാന്‍ സണ്ണിയാണ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ളത്. 4 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ സിയാസ്

ഫിയറ്റ് ലിനിയ ആണ് പട്ടികയില്‍ എട്ടാം സ്ഥാനത്ത്. 2019 ഒക്ടോബര്‍ മാസത്തില്‍ വാഹനത്തിന്റെ ഒരു യൂണിറ്റുപോലും വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചില്ല. 2018 ഒക്ടോബറില്‍ 12 യൂണിറ്റുകളെ നിരത്തിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഉത്സവ സീസണില്‍ വാഹന വില്‍പ്പന വളര്‍ച്ച് ഉണ്ടായെങ്കിലും പ്രതിമാസ വില്‍പ്പന ഇപ്പോഴും മന്ദഗതിയില്‍ തന്നെയെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
English summary
Top Car Sold October in Premium Sedan segment. Read more in Malayalam.
Story first published: Thursday, November 7, 2019, 15:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X