അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

വാഹനങ്ങളോട് ഇന്ത്യന്‍ വിപണിക്ക് എന്നും ഒരു പ്രത്യേക കമ്പം തന്നെ ഉണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് വാഹങ്ങളെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിക്കാറും ഉണ്ട്. വിവിധ ശ്രണിയിലും വിലയിലും ഇന്ന് നിരവധി കാറുകള്‍ ലഭ്യമാണ്.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ഒരു വാഹനം വാങ്ങുന്നതിന് മുമ്പ് പലരും നോക്കുന്നത് മൈലേജ്, വില, കമ്പനി തുടങ്ങിയ കാര്യങ്ങളാണ്. എന്നാല്‍ അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന മികച്ച കാറുകള്‍ ഏതൊക്കെയെന്ന് ഒന്ന് നോക്കാം.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

മാരുതി സുസുക്കി ആള്‍ട്ടോ 800

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രീയ വാഹന നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. ഏത് ശ്രേണിയിലും സാധാരണക്കാരനും താങ്ങവുന്ന വിലയില്‍ വാഹനം വിപണിയില്‍ ഉണ്ടെന്നതാണ് മറ്റ് മോഡലുകളില്‍ നിന്നും മാരുതിയെ വ്യത്യസ്തമാക്കുന്നതും.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

മാരുതിയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലും എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് കാറുമാണ് ആള്‍ട്ടോ 800. ഏപ്രില്‍ മാസത്തില്‍ ബിഎസ് VI മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആള്‍ട്ടോ 800 -ന്റെഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

കരുത്തുറ്റ എന്‍ജിനും മികച്ച ഇന്ധനക്ഷമതയുമുള്ള ഇന്ത്യയിലെ ആദ്യ ബിഎസ് VI കംപ്ലൈന്റ് എന്‍ട്രി സെഗ്മെന്റ് കാറാണ് ആള്‍ട്ടോ 800. മോഡലില്‍ 24 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ആന്റി-ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക്ക് ബ്രേക്ക്, ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഡ്രൈവര്‍ എയര്‍ബാഗുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ പുതിയ സവിശേഷതകള്‍ വാഹനത്തില്‍ ലഭ്യമാകും.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ബിഎസ് VI നിലവാരത്തിലുള്ള 796 സിസി എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 47 bhp പവറും 69 Nm torque ഉം സൃഷ്ടിക്കും. 2.93 ലക്ഷം രൂപ മുതല്‍ 4.14 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്സഷോറും വില.

Most Read: ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

റെനോ ക്വിഡ്

ചെറുകാര്‍ ശ്രേണിയില്‍ മാരുതിയുടെ കുതിപ്പിന് തടയിട്ട് വാഹനമാണ് റെനോ ക്വിഡ്. 2015 -ലാണ് ക്വിഡ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഉടന്‍ തന്നെ പുതിയൊരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

നാലു വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന ക്വിഡില്‍ സ്വന്തമാക്കാന്‍ കമ്പനിക്ക് സാധിച്ചു. ഈ കാലയളവില്‍ തന്നെ ക്വിഡില്‍ നിന്നും ക്ലൈബര്‍ എന്നൊരു പതിപ്പിനെയും, എഎംടി ഓപ്ഷനെയും വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചു.

Most Read: പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ക്വിഡ് വിപണിയില്‍ ഉള്ളത്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ മുന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തിന്റെ കരുത്ത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റില്‍ ബിഎസ് VI എഞ്ചിനാകും ഇടംപിടിക്കുക.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 57 bhp കരുത്താണ്. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പരമാവധി 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിന്‍ പതിപ്പുകളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

2.76 ലക്ഷം രൂപ മുതല്‍ 4.75 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വിപണിയിലെ വില. ആള്‍ട്ടോയ്ക്ക് പുറമേ മാരുതി വാഗണ്‍ആര്‍, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ മോഡലുകളുമായും ക്വിഡ് മത്സരിക്കുക. 2022 -ല്‍ റെനോ ക്വിഡിന്റെ ഇലക്ട്രിക്ക് പതിപ്പിനെയും അവതരിപ്പിച്ചേക്കും.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

റെനോ ട്രൈബര്‍

നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് റെനോ ട്രൈബറിന്റെ പ്രധാന സവിശേഷത. അതിനൊപ്പം കൊതിപ്പിക്കുന്ന വിലയും. പുതിയ എംപിവിയിലൂടെ ഈ ശ്രേണിയില്‍ മികച്ച് വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

4.95 ലക്ഷം രൂപ മുതലലാണ് വിപണിയില്‍ ട്രൈബറിന്റെ വില. ഏറ്റവും ഉയര്‍ന്ന വകഭേദത്തിന് 6.49 ലക്ഷം രൂപയും. നാല് വകഭേദങ്ങളാണ് മോഡലില്‍ ലഭ്യമാകുന്നത്. കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ഡ്യുവല്‍ ടോണ്‍ ബബര്‍, മുന്നിലെ ട്രിപ്പില്‍ എഡ്ജ് ക്രോം ഗ്രില്‍, വലിയ ലോഗോ, പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ മുന്‍ഭാഗത്തെ ആകര്‍ഷകമാക്കും. പിന്നിലെ ഡിസൈനിന് വലിയ മോടികള്‍ ഒന്നും ഇല്ലെങ്കിലും ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ്.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

പുറമേ ഉള്ള രൂപഭംഗി തന്നെ അകത്തളത്തെയും മനോഹരമാക്കുന്നു. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6250 rpm -ല്‍ 72 bhp പവറും 3500 rpm -ല്‍ 96 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

മാരുതി സുസുക്കി വാഗണ്‍ആര്‍

ഈ വര്‍ഷത്തിന്റെ ആരംഭത്തിലാണ് പുതിയ വാഗണ്‍ആറിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. മുന്‍ മോഡലുകളെക്കാള്‍ കൂടുതല്‍ സ്റ്റെലിഷായാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. നിരവധി മാറ്റങ്ങള്‍ പുതിയ പതിപ്പില്‍ കാണാന്‍ സാധിക്കും.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ബിഎസ് VI എഞ്ചിന്‍ കരുത്തോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. 4.34 ലക്ഷം രൂപ മുതല്‍ 5.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. 1.2 ലിറ്റര്‍, 1.0 ലിറ്റര്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപഷനോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

1.2 ലിറ്റര്‍ എഞ്ചിന് അടുത്തിടെയാണ് ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി ഉയര്‍ത്തിയത്. സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗും എബിഎസ് സംവിധാനവും അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ലഭ്യമാകും. 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ 83 bhp പവറും 115 Nm torque ഉം സൃഷ്ടിക്കും.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ബിഎസ് IV എഞ്ചിനില്‍ 22 കിലോമീറ്റര്‍ ലഭ്യമായിരുന്നെങ്കില്‍ പുതിയ ബിഎസ് VI എഞ്ചിനില്‍ 21.4 കിലോമീറ്റര്‍ മൈലേജ് മാത്രമാണ് ലഭിക്കുക. ഉടന്‍ തന്നെ വാഗണ്‍ആറിന്റെ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10

ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലാണ് ഗ്രാന്‍ഡ് i10. ഏറെ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഗ്രാന്‍ഡ് i10 നിയോസ് എന്നൊരു പതിപ്പിനെ അടുത്തിടെ കൊറിയന്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ലുക്കിലും സൗകര്യത്തിലും പഴയ മോഡലുമായി യാതൊരു താരതമ്യവും അവകാശപ്പെടാന്‍ സാധിക്കാത്ത വാഹനമാണ് ഗ്രാന്‍ഡ് i10 നിയോസ്. ആഗോളതലത്തില്‍ ഗ്രാന്‍ഡ് i10 -ന്റെ മുന്നാം തലമുറയും ഇന്ത്യന്‍ വിപണിയില്‍ രണ്ടാം തലമുറയുമാണ് നിയോസ്.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

നേരത്തെ ഉണ്ടായിരുന്ന എഞ്ചിനില്‍ നിന്നും ബിഎസ് VI -ന്റെ പരിവേഷത്തൊടെയാണ് പുതിയ പതിപ്പ് എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ബിഎസ് VI -ലേക്ക് മാറ്റിയിരിക്കുന്നത്. ഈ എഞ്ചിന്‍ 83 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും.അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകള്‍ ഇതില്‍ നല്‍കും.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

4.99 ലക്ഷം രൂപ മുതല്‍ 7.14 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. ഈ ശ്രേണിയില്‍ മറ്റ് മോഡലുകളില്‍ നല്‍കാത്ത് നിരവധി ഫീച്ചറുകളും സവിശേഷതകളും കാണാന്‍ സാധിക്കും.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ടാറ്റ ടിയാഗൊ

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ മോട്ടോര്‍സിന്റെ ജനപ്രീയ ഹാച്ച്ബാക്ക് മോഡലാണ് ടിയാഗൊ. 15 വകഭേദങ്ങളിലും ഏഴ് നിറങ്ങളിലും വാഹനം വിപണിയില്‍ ലഭ്യമാണ്. ഇംപാക്ട് ഡിസൈന്‍ അടിസ്ഥാനത്തില്‍ ടാറ്റയുടെ ആദ്യ മോഡലായ ടിയാഗൊ 2016 -ലാണ് നിരത്തിലെത്തുന്നത്.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

നിരത്തിലെത്തി 33 മാസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് ലക്ഷം യൂണിറ്റുകളെ വിപണിയില്‍ എത്തിക്കാനും കമ്പനിക്ക് സാധിച്ചു. ഇന്നും ടാറ്റ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണ് ടിയാഗൊ. 4.20 ലക്ഷം രൂപ മുതല്‍ 6.49 ലക്ഷം രൂപ വരെയാണ് മോഡലിന്റെ വിപണിയിലെ വില.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

റെഗുലര്‍ ടിയാഗൊയ്ക്ക് പുറമേ ക്രോസ് ഹാച്ച് ടിയാഗൊ എന്‍ആര്‍ജി, പെര്‍ഫോമെന്‍സ് പതിപ്പായ ടിയാഗോ JTP മോഡലും സ്പെഷ്യല്‍ എഡിഷന്‍ പതിപ്പുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഡീസല്‍ എഞ്ചിനെക്കാള്‍ പെട്രോള്‍ പതിപ്പിനാണ് ആവശ്യക്കാര്‍ ഏറെ.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

84 bhp പവറും 114 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, 69 bhp പവറും 140 Nm torque ഉം നല്‍കുന്ന 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന്റെ കരുത്ത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ഓപ്ഷനുകളാണ് ഗിയര്‍ബോക്‌സ്.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

മാരുതി സുസുക്കി ആള്‍ട്ടോ K10

മാരുതിയുടെ ആള്‍ട്ടോ 800 കഴിഞ്ഞാല്‍ ആവശ്യക്കാര്‍ ഏറെയുള്ളൊരു മോഡലാണ് ആള്‍ട്ടോ K10. 2000 -ലാണ് ആള്‍ട്ടോ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. കടന്നുപോയ വര്‍ഷങ്ങള്‍ക്കിടെ ഉപഭോക്താക്കളുടെ അഭിരുചിക്കും, ഇഷ്ടങ്ങള്‍ക്കും അനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കമ്പനിക്ക് സാധിച്ചു.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

1.0 ലിറ്റര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 68 bhp കരുത്തും, 90 Nm torque ഉം സൃഷ്ടിക്കും. ആള്‍ട്ടോ 800 -ല്‍ ഉള്ളതിലും അധികം ഫീച്ചറുകള്‍ ആള്‍ട്ടോ K10 -ല്‍ ലഭ്യമാണ്.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

മാരുതി സുസുക്കി സെലറിയോ

ചെറുകാര്‍ ശ്രേണിയില്‍ ആള്‍ട്ടോയ്ക്ക് ശേഷം മാരുതിയുടെ വിശ്വസ്ത മോഡലാണ് സെലറിയോ. സെലറിയോയുടെ ഡീസല്‍ പതിപ്പിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഡീസല്‍ ഹാച്ച്ബാക്കിന്റെ ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് ഈ പതിപ്പിനെ കമ്പനി പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ മാത്രമാണ് സെലറിയോ നിരത്തിലെത്തുക. 67 bhp പവറും 90 Nm torque ഉം നല്‍കുന്ന 998 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

സിഎന്‍ജി വകഭേദത്തിലും സെലറിയോ ലഭ്യമാകും. 58 bhp പവറും 78 Nm torque ഉം സൃഷ്ടിക്കുന്നതാണ് സിഎന്‍ജി. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്‌സ്. 4.16 ലക്ഷം രൂപ മുതല്‍ 5.35 ലക്ഷം രൂപവരെയാണ് വാഹനത്തിന് വിപണിയില്‍ വില.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ഹ്യുണ്ടായി സാന്‍ട്രോ

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി സാന്‍ട്രോയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഫാമിലി കാര്‍ എന്ന വിശേഷണത്തോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

4.15 ലക്ഷം രൂപ മുലതാണ് വാഹനത്തിന്റെ വിപണിയിലെ വില. നാല് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. മോഡേണ്‍ സ്റ്റൈലിഷ് ടോള്‍ ബോയ് ഡിസൈന്‍, അത്യാധുനിക സാങ്കേതിക വിദ്യ, ഉയര്‍ന്ന സുരക്ഷാ ക്രമീകരണങ്ങള്‍, പ്രീമിയം ക്യാബിന്‍ തുടങ്ങിയവയാണ് വാഹനത്തിന്റെ സവിശേതകള്‍.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് സാന്‍ട്രോയ്ക്ക് കരുത്തേകുന്നത്. 5500 rpm -ല്‍ 69 bhp പവറും 4500 rpm -ല്‍ 99 Nm torque ഉം നല്‍കുന്നതാണ് ഈ എഞ്ചിന്‍. 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഈ എഞ്ചിനില്‍ കമ്പനി വാഗാദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്‌സ്.

അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ഹ്യുണ്ടായിയുടെ ആദ്യ ഓട്ടോമാറ്റിക കാര്‍ കൂടിയാണ് സാന്‍ട്രോ. സിഎന്‍ജി പതിപ്പ് 59 bhp പവറും 84 Nm torque -ഉം ആണ് നല്‍കുക. 30.5 കിലോമീറ്റര്‍ മൈലേജാണ് സിഎന്‍ജിയില്‍ കമ്പനി പറയുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
Top Cars Under 5 Lakhs in India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X