കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

ഒരു കാലത്ത് ഡീസല്‍ കാറുകളോട് ഇന്ത്യന്‍ വിപണിക്ക് ഒരു പ്രത്യേക കമ്പം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി സ്ഥിതി മറ്റൊന്നാണ്. ഡീസല്‍ കാറുകളുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

ആഗോളതലത്തില്‍ പല മോഡലുകളുടെയും ഡീസല്‍ വകഭേദങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്നില്ല. ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, ജാഗ്വര്‍, ബിഎംഡബ്ല്യു തുടങ്ങിയവരൊക്കെ ഡീസല്‍ മോഡലുകള്‍ അടക്കിവാണിരുന്ന അവരുടെ നിരയിലേക്ക് പെട്രൊള്‍ കാറുകള്‍ക്ക് തുല്യപ്രാധാന്യം നല്‍കി എത്തിച്ചുകഴിഞ്ഞു.

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഏറ്റവും മത്സരം നടക്കുന്ന ഒരു ശ്രേണിയാണ് കോംമ്പാക്ട് എസ്‌യുവി. ഈ നിരയില്‍ ഇന്നും ഡീസല്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ് താനും. കോംമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ പറ്റിയ അഞ്ച് ഡീസല്‍ മാനുവല്‍ കാറുകള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം.

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

ഹ്യുണ്ടായി വെന്യു

അധികം ആയില്ല കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ ഈ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ട്. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ തന്നെ കോംമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ വലിയൊരു തരംഗമാണ് വെന്യു സൃഷ്ടിച്ചത്.

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

ഡിസൈന്‍ കൊണ്ടും ഫീച്ചറുകള്‍ കൊണ്ടും വിപണിയിലെ താരമാകാന്‍ വെന്യുവിന് സാധിച്ചു. വാഹന വിപണിയിലെ മാന്ദ്യത്തിന് ഇടയിലും വാഹനത്തിന്റെ വില്‍പ്പന ഉയര്‍ന്നു തന്നെ നിന്നു. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഡീസല്‍ കോംമ്പാക്ട് ശ്രേണിയില്‍ വെന്യുവിനെ ഒന്നാമനാക്കുന്നത്. ഈ എഞ്ചിന്‍ 90 bhp കരുത്തും 220 Nm torque ഉം ആണ് നല്‍കുക. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ വരുന്നത്. 23.7 കിലോമീറ്റര്‍ മൈലേജും കമ്പനി വെന്യുവില്‍ വാഗ്ദാനം ചെയ്യുന്നു.

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

മഹീന്ദ്ര XUV300

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് മഹീന്ദ്ര, XUV300 -നെ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തി അധിക നാളുകള്‍ കാത്തിരിക്കേണ്ടിവന്നില്ല ജനപ്രീയ വാഹനങ്ങളുടെ ഇടയില്‍ ഒരു സ്ഥാനം കണ്ടെത്താന്‍.

Most Read: ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

വിപണിയില്‍ എത്തിയ നാളുകളില്‍ മഹീന്ദ്രയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബോലെറേയേക്കാള്‍ വില്‍പ്പന സ്വന്തമാക്കാനും XUV300 -ന് സാധിച്ചു. എന്നാല്‍ വിപണിയിലെ മാന്ദ്യവും മറ്റ് വാഹനങ്ങളുടെ വരുവും വില്‍പ്പനയെ കാര്യമായി തന്നെ ബാധിച്ചു.

Most Read: സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

മികച്ച ഡിസൈനും, ഫീച്ചറുകളും, അതിനൊപ്പം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനൂടെ എത്തിയതോടെ കോംമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ വാഹനം താരമായി മാറി. 117 bhp കരുത്തും 300 Nm torque ഉം ആണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നത്. 20 കിലോമീറ്റര്‍ മൈലേജും വാഹനത്തിന് ലഭിക്കും.

Most Read: പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ഈ ശ്രേണിയിലേക്ക് ആദ്യം കടന്ന് വന്നൊരു വാഹനമാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. മികച്ച ഡിസൈന്‍, കൂടുതല്‍ ഫീച്ചറുകള്‍, ഇതൊക്കെയാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. പുതിയ മോഡലുകള്‍ എത്തിയതോടെ പഴയ പ്രതാപമൊക്കെ വാഹനത്തിന് നഷ്ടപ്പെട്ടുവെന്ന് വേണം പറയാന്‍.

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

എന്നാല്‍ വിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് അടുത്തിടെ ഒരു പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിച്ചിരുന്നു. ഡീസല്‍ കോംമ്പാക്ട് ശ്രണിയില്‍ ഇന്നും വാഹനത്തിന് ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 100 bhp കരുത്തും 205 Nm torque ഉം സൃഷ്ടിക്കും.

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

ടാറ്റ നെക്‌സോണ്‍

കോംമ്പാക്ട് എസ്‌യുവി നിരയിലേക്ക് ടാറ്റ അവതരിപ്പിച്ച് വജ്രായുധമാണ് നെക്‌സോണ്‍. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ മികച്ച വില്‍പ്പനയാണ് ഇതുവരെ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഉടന്‍ തന്നെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് കോംമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ നെക്‌സേണിനെ മികച്ചതാക്കുന്നത്. 110 bhp കരുത്തും 260 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. 21.5 കിലോമീറ്റര്‍ മൈലേജാണ് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

മാരുതി സുസുക്കി വിറ്റാര ബ്രെസ

ഇന്ത്യന്‍ വാഹന വിപണിയില്‍ കോംമ്പാക്ട് എസ്‌യുവി എന്ന പുത്തന്‍ ട്രെന്റിന്റെ ഭാഗമായാണ് മാരുതിയുടെ വിറ്റാര ബ്രെസ എത്തിയത്. ഉടന്‍ തന്നെ പുതിയൊരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും.

കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

വിപണിയില്‍ മത്സരം മുറുകിയതോടെയാണ് പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 90 bhp കരുത്തും, 200 Nm torque ഉം സൃഷ്ടിക്കും. 24.3 കിലോമീറ്റര്‍ മൈലേജാണ് വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Top Five diesel-manual compact SUVs in India. Read more in Malayalam.
Story first published: Saturday, September 21, 2019, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X