വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

ഡീലര്‍ഷിപ്പില്‍ നിന്ന് ഒരു കാര്‍ ഉടമയുടെ പക്കലെത്തുന്ന സമയം മുതല്‍ അതിന്റെ വില കുറഞ്ഞുവരികയാണ് ചെയ്യുക. ചില ക്ലാസിക്ക് വാഹനങ്ങളൊഴിച്ച് ബാക്കിയെല്ലാ വാഹനങ്ങളുടെയും അവസ്ഥ വ്യത്യസ്തമല്ല. വാഹനങ്ങള്‍ വാങ്ങുന്നവര്‍ അതിന്റെ റീസെയില്‍ വില കൂടി അറിഞ്ഞിരിക്കുന്നതാവും നല്ലത്. ഇതാ ഇന്ത്യയില്‍ മികച്ച റിസെയില്‍ വിലയുള്ള അഞ്ച് പെട്രോള്‍ കാറുകളും അഞ്ച് ഡീസല്‍ കാറുകളും.

വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

പെട്രോള്‍ കാറുകള്‍

മാരുതി ഡിസൈര്‍

ഇന്ത്യയിലെ ഏറ്റവും റീസെയില്‍ വിലയുള്ള പെട്രോള്‍ കാറേതെന്നുള്ള ചോദ്യത്തിന് നിസംശയം മാരുതി ഡിസൈറെന്ന് ഉത്തരം നല്‍കാം. ആദ്യ ഒരു വര്‍ഷത്തെ ഉപയോഗത്തിന് ശേഷം 86 ശതമാനം വില സെഡാന്‍ നില നിര്‍ത്തുമെന്നാണ് കണക്ക്. നാല് വര്‍ഷം ഉപയോഗിച്ചതിന് ശേഷം ഉടമ കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചാല്‍ ശരിയായ വിലയുടെ 68 ശതമാനമെങ്കിലും ഡിസൈറിന് ലഭിക്കും.

വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

ഹ്യുണ്ടായി i20

മുന്‍ തലമുറ i20 -യുടെ ഉത്പാദനം 2014 -ല്‍ തന്നെ ഹ്യുണ്ടായി നിര്‍ത്തിയെങ്കിലും ഇപ്പോഴും കാറിന്റെ വിലയ്ക്ക് യാതൊരു കുറവും വന്നിട്ടില്ല. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് നാല് വര്‍ഷത്തോളം പഴക്കമുള്ളൊരു i20 വില്‍ക്കുകയാണെങ്കില്‍ കാറിന്റെ ശരിയായ വിലയുടെ 55 ശതമാനമെങ്കിലും ലഭിക്കും. എന്നാല്‍, മുന്‍ തലമുറ ഹ്യുണ്ടായി i20 ഇപ്പോള്‍ വില്‍പ്പനയ്ക്കില്ല.

വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

ഹ്യുണ്ടായി എലൈറ്റ് i20

മുന്‍ തലമുറ i20 -യോട് കിടപിടിക്കുന്ന റീസെയില്‍ വിലയാണ് പുതുതലമുറ i20 -യ്ക്കുമുള്ളത്. ഒരു വര്‍ഷത്തെ പഴക്കമുള്ള ഹ്യുണ്ടായി എലൈറ്റ് i20 -യ്ക്ക് 54 ശതമാനം വരെ റീസെയില്‍ വില ലഭിക്കാം. നാല് വര്‍ഷത്തെ പഴക്കമുള്ള ഈ B2 ശ്രേണി ഹാച്ച്ബാക്കിന് 67 ശതമാനം റീസെയില്‍ വില ലഭിക്കുന്നുണ്ട്.

വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

മാരുതി സ്വിഫ്റ്റ്

നിരയിലെ അടുത്ത കാര്‍ മാരുതി സ്വിഫ്റ്റാണ്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും പ്രശസ്തമായ കാറുകളിലൊന്ന്. ഒരു വര്‍ഷത്തെ പഴക്കമുള്ള മാരുതി സ്വിഫ്റ്റിന് 78 ശതമാനവും രണ്ടു വര്‍ഷത്തിന് 74 ശതമാനവും റീസെയില്‍ വില ലഭിക്കുന്നുണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും 67 ശതമാനം വരെ റീസെയില്‍ വില ലഭിക്കുന്നുണ്ട് ഈ B1 ശ്രേണി വാഹനത്തിന്.

വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

മാരുതി ആള്‍ട്ടോ 800

മികച്ച റീസെയില്‍ വില ലഭിക്കുന്ന പെട്രോള്‍ കാറുകളുടെ നിരയില്‍ അഞ്ചാമതാണ് മാരുതി ആള്‍ട്ടോ 800. രാജ്യത്ത് വില്‍പ്പനയുള്ള ഏറ്റവും വില കുറഞ്ഞ കാറുകളിലൊന്നു കൂടിയാണിത്. 800 സിസി, 1.0 ലിറ്റര്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ആള്‍ട്ടോ ലഭിക്കുന്നത്. ഒരു വര്‍ഷത്തെ പഴക്കമുള്ള മാരുതി ആള്‍ട്ടോയ്ക്ക് 77 ശതമാനം വരെ റീസെയില്‍ വില ലഭിക്കുന്നു. നാല് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം 40 ശതമാനം റീസെയില്‍ വില വരെ ആള്‍ട്ടോയ്ക്ക് ലഭിക്കുന്നു.

Most Read: സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

ഡീസല്‍ കാറുകള്‍

ടൊയോട്ട ഇന്നോവ

ഇന്ത്യന്‍ വിപണിയിലെ പ്രമുഖ എംപിവിയായ ടൊയോട്ട ഇന്നോവയ്ക്ക് റീസെയില്‍ വില താരതമ്യേന കൂടുതലാണെന്ന് തന്നെ പറയാം. ഒരു വര്‍ഷത്തെ പഴക്കമുള്ള ഇന്നോവയ്ക്ക് വിപണിയില്‍ 90 ശതമാനം വരെ റീസെയില്‍ വിലയുണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 77 ശതമാനം വരെ റീസെയില്‍ വില കിട്ടുന്ന വാഹനമാണ് ടൊയോട്ട ഇന്നോവ.

Most Read: സ്കൂട്ടറുകളിൽ താരം ഹോണ്ട ആക്ടിവ

വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

മാരുതി സ്വിഫ്റ്റ് ഡിസൈര്‍

പെട്രോള്‍ മോഡലിനെപ്പോലെ ഡിസൈറിന്റെ മുന്‍ മോഡലായ മാരുതി സ്വിഫ്റ്റ് ഡിസൈറും മികച്ച റീസെയില്‍ വിലയുള്ളൊരു കാറാണ്. ഒരു വര്‍ഷത്തിന് ശേഷവും കോമ്പാക്റ്റ് സെഡാന്റെ ഡീസല്‍ പതിപ്പിന് 87 ശതമാനം റീസെയില്‍ വില ലഭിക്കുന്നു. മൂന്ന് വര്‍ഷം പഴക്കമുള്ള സ്വിഫ്റ്റ് ഡിസൈറിന് 63 ശതമാനവും റീസെയില്‍ വില ലഭിക്കുന്നു.

Most Read: ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് ജാവ

വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

മാരുതി സ്വിഫ്റ്റ്

നിരയില്‍ മൂന്നാമതുള്ളത് ഇന്ത്യയിലെ പ്രമുഖ കാറായ മാരുതി സ്വിഫ്റ്റാണ്. 86 ശതമാനം റീസെയില്‍ വിലയാണ് ഒരു വര്‍ഷത്തെ പഴക്കമുള്ള മാരുതി സ്വിഫ്റ്റിന് ലഭിക്കുക. നാല് വര്‍ഷത്തെ പഴക്കമുള്ള സ്വിഫ്റ്റിന് 60 ശതമാനം വരെ റീസെയില്‍ വില ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

ഹ്യുണ്ടായി i20

മികച്ച റീസെയില്‍ വിലയുള്ള ഡീസല്‍ കാറുകളില്‍ നാലാമതാണ് ഹ്യുണ്ടായി i20 -യുടെ സ്ഥാനം. ഒരു വര്‍ഷത്തെ പഴക്കമുള്ള ആദ്യ തലമുറ i20 -യുടെ വിലയില്‍ 14 ശതമാനത്തിന്റെ കുറവായിരിക്കും ഉണ്ടാവുക. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 59 ശതമാനം റീസെയില്‍ വില നിര്‍ത്താന്‍ ഹ്യുണ്ടായി i20 -യ്ക്ക് കഴിയും.

വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

ഹ്യുണ്ടായി എലൈറ്റ് i20

നിരയില്‍ അഞ്ചാമതാണ് രണ്ടാം തലമുറ i20. ഒരു വര്‍ഷത്തെ പഴക്കമുള്ള ഹ്യുണ്ടായി എലൈറ്റ് i20 -യ്ക്ക് വിപണിയില്‍ 83 ശതമാനം വരെ റീസെയില്‍ വില ലഭിക്കുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 61 ശതമാനം റീസെയില്‍ വിലയും എലൈറ്റ് i20 നിലനിര്‍ത്തുന്നു.

Source: cars24.com

Most Read Articles

Malayalam
English summary
Top Resale Value Cars In India. Read In Malayalam
Story first published: Friday, June 21, 2019, 19:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X