സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

2019 സെപ്റ്റംബറിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മികച്ച 10 ഹാച്ച്ബാക്കുകളുടെ പട്ടിക പുറത്തിറങ്ങി. ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഹാച്ച്ബാക്ക് വാഹനം മാരുതി സുസുക്കിയുടെ ആൾട്ടോയാണ്.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

മാരുതി സുസുക്കിയിൽ നിന്നുള്ള എൻട്രി ലെവൽ മോഡലായ ആൾട്ടോ കഴിഞ്ഞ മാസം 15,079 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 800 സിസി, 1.0 ലിറ്റർ K10 എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമാണ് ആൾട്ടോ. മാരുതി സുസുക്കി ബി‌എസ്-VI മലിനീകരണ‌ മാനദണ്ഡങ്ങൾ‌ പാലിക്കുന്നതിനായി ആൾ‌ട്ടോ 800 അടുത്തിടെ നവീകരിച്ച് വിപണിയിലെത്തിയിരുന്നു. എന്നാൽ ആൽ‌ട്ടോ K10 മോഡലിന് ബിഎസ്-VI പരിഷ്ക്കരണം ഇനതുവരെ ലഭിച്ചിട്ടില്ല.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

കഴിഞ്ഞ മാസം 12,934 യൂണിറ്റ് വിൽപ്പനയുമായി മാരുതി സ്വിഫ്റ്റാണ് പട്ടികയിൽ രണ്ടാമത്. 2018 ഓട്ടോ എക്‌സ്‌പോയിൽ സമാരംഭിച്ച മൂന്നാം തലമുറ സ്വിഫ്റ്റ് ബ്രാൻഡിൽ നിന്നുള്ള കൂടുതൽ ജനപ്രിയ മോഡലുകളിൽ ഒന്നാണ്.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

മാരുതി വാഗൺആർ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനത്ത് എത്തി. വർഷങ്ങളായി നിരവധി പരിഷ്ക്കരണങ്ങളിലൂടെ കടന്നുപോയ വാഹനമാണ് വാഗൺ‌ആർ‌. 2018 ലാണ് വാഹനത്തിന് അവസാനമായി അപ്ഡേറ്റ് ലഭിച്ചത്. ഹാച്ച്ബാക്കിന്റെ ഉയരമുള്ള ബോയ് ഡിസൈൻ‌ അതിനെ വിപണിയിൽ‌ വളരെ ജനപ്രിയ മോഡലാക്കി മാറ്റി.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

സെപ്റ്റംബറിൽ മാരുതി സുസുക്കി വാഗൺആർ 11,757 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. വാഗൺആറിന്റെ പ്രീമിയം പതിപ്പിന്റെ നിർമ്മാണത്തിലാണ് മാരുതി സുസുക്കി ഇപ്പോൾ. അത് ഈ വർഷം തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

പട്ടികയിൽ നാലാം സ്ഥാനത്തും മാരുതിയുടെ വാഹനം തന്നെയാണ് ഇടംപിടിച്ചത്. കമ്പനിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോ സെപ്റ്റംബറിൽ 11,420 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു. മാരുതിയുടെ നെക്സ ഡീലർഷിപ്പുകലിലൂടെ മാത്രം വിൽക്കുന്ന വാഹനമാണ് ബാലേനോ.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ പ്രീമിയം ഉൽപ്പന്നമായ i20-യാണ് ഏറ്റവും കൂടുതൽ വിൽക്കുന്ന ഹാച്ച്ബാക്കുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. കൊറിയൻ നിർമ്മാതാക്കളുടെ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന സ്വന്തമാക്കുന്ന വാഹനവും ഇതുതന്നെയാണ്. കഴിഞ്ഞ മാസം 10,141 യൂണിറ്റ് i20-യാണ് ഹ്യുണ്ടായി വിൽപ്പന നടത്തിയത്.

Most Read: നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

ഹ്യുണ്ടായിയുടെ പുതിയ മോഡലായ ഗ്രാൻഡ് i10 നിയോസാണ് വിൽപ്പനയിൽ ആറാം സ്ഥാനത്തുള്ളത്. 9,358 യൂണിറ്റുകളുടെ വിൽപ്പനയാണ് നിയോസ് രേഖപ്പെടുത്തിയത്. പഴയ തലമുറയിൽ പെട്ട ഗ്രാൻഡ് i10-ന് ഒപ്പമാണ് പുതിയ മോഡലിനെയും കമ്പനി വിപണിയിലെത്തിക്കുന്നത്. അധിക സവിശേഷതകളും ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിനുൾപ്പടെ നിരവധി പരിഷ്ക്കരണങ്ങളുമായാണ് പുതിയ ഗ്രാൻഡ് i10 നിയോസ് എത്തുന്നത്.

Most Read: എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

പട്ടികയിലെ ഏറ്റവും താഴെയുള്ള അഞ്ച് കാറുകളിലേക്ക് നീങ്ങുമ്പോൾ മാരുതി എസ്-പ്രസ്സോയുടെ സാന്നിധ്യമാണ് ശ്രദ്ധേയം. കമ്പനിയുടെ നിരയിലെ ഏറ്റവും പുതിയ മോഡലായ വാഹനത്തെ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. എങ്കിലും എസ്-പ്രസ്സോ ഇതിനകം 5,006 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്താൻ ഈ മോഡലിന് സാധിച്ചു.

Most Read: ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

മാരുതി സെലെറിയോ, ഹ്യുണ്ടായി സാൻട്രോ, ടാറ്റ ടിയാഗൊ എന്നിവയാണ് അവസാന മൂന്നിലുള്ള മറ്റ് മോഡലുകൾ. മാരുതി സെലെറിയോ കഴിഞ്ഞ മാസം 4,140 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയപ്പോൾ 2019 സെപ്റ്റംബറിൽ ഹ്യുണ്ടായി സാൻട്രോ, ടാറ്റ ടിയാഗൊ എന്നിവ യഥാക്രമം 3,502, 3,068 യൂണിറ്റ് വിൽപ്പനയും രേഖപ്പെടുത്തി.

Most Read Articles

Malayalam
English summary
Top-Selling Hatchbacks In India For September 2019. Read more Malayalam
Story first published: Wednesday, October 9, 2019, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X