2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

2019 ഓഗസ്റ്റിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവി വാഹനങ്ങളുടെ വിൽപ്പന കണക്കുകൾ പുറത്തിറങ്ങി. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ എർട്ടിഗയാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എംപിവി വാഹനം.

2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

ഇന്ത്യൻ വിപണിയിൽ 139 ശതമാനം വിൽപ്പന വളർച്ചയാണ് മാരുതി എർട്ടിഗ നേടിയത്. 2018 ഓഗസ്റ്റിൽ വിറ്റ 3,515 യൂണിറ്റുകളെ അപേക്ഷിച്ച് 2019 ഓഗസ്റ്റിൽ 8,391 യൂണിറ്റ് വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. രണ്ടാം തലമുറ മോഡലിന്റെ അവതരണത്തോടെയാണ് എർട്ടിഗ എംപിവിയുടെ വിൽപ്പനയിൽ ഇത്രയുമധികം വർധനവുണ്ടായത്.

2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

കഴിഞ്ഞ വർഷം അവസാനത്തോടെയാണ് പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ കമ്പനി പുറത്തിറക്കിയത്. മുൻ മോഡലിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. പുതിയ എർട്ടിഗയ്ക്ക് കൂടുതൽ പ്രീമിയവും മികച്ച ഫീച്ചറുകളുമുണ്ട്. ഇത് വാഹനത്തിലേക്ക് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നു.

2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

എംപിവി ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ വാഹനം ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ്. ഇത് 2019 ഓഗസ്റ്റിൽ 4,796 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 2018 ഓഗസ്റ്റിനെ അപേക്ഷിച്ച് 29% വിൽപ്പന ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്.

2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

ഇന്ത്യൻ വിപണിയിലെ ജാപ്പനീസ് ബ്രാൻഡുകളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനങ്ങളിലൊന്നാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. രാജ്യത്ത് 10 വർഷത്തിലേറെയായി വിൽപ്പനയ്ക്കെത്തുന്ന വാഹനം കൂടിയാണ് ഇത്.

2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

പട്ടികയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ എം‌യുവിയാണ് മഹീന്ദ്ര ബൊലേറോ. ഇന്ത്യൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള വർക്ക്-ഹോഴ്‌സ് മോഡലാണ് ബൊലേറോ. മഹീന്ദ്ര ബൊലേറോ വളരെക്കാലമായി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്ന മോഡലാണ്. ഇത് കമ്പനിക്ക് സ്ഥിരമായ വിൽപ്പനയാണ് നേടിക്കൊടുക്കുന്നത്.

2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

2019 ഓഗസ്റ്റിൽ മഹീന്ദ്ര ബൊലേറോ 3,993 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു. മുൻവർഷത്തേക്കാൾ 34% ഇടിവാണ് ഇത് രേഖപ്പെടുത്തുന്നത്. പുതിയ വാഹനങ്ങളുടെ കടന്നുവരവും വിപണിയിലെ മാന്ദ്യവുമാണ് ഇതിന് കാരണം.

Most Read: വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

ഇന്ത്യൻ കാർ വിപണിയിലെ പുതിയ മോഡലുകളായ റെനോ ട്രൈബറും മാരുതി സുസുക്കി XL6 ഉം പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. കഴിഞ്ഞ മാസം 2,490 യൂണിറ്റ് വിൽപ്പനയാണ് റെനോ ട്രൈബർ രേഖപ്പെടുത്തിയത്. അതേസമയം മാരുതി XL6 2,356 യൂണിറ്റ് വിൽപ്പനയുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.

Most Read: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രക്ക് വിപണിയിൽ

2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

അവസാന അഞ്ച് സ്ഥാനങ്ങളിൽ മഹീന്ദ്ര മറാസോ, മഹീന്ദ്ര സൈലോ, ഹോണ്ട ബിആർ-വി, ഡാറ്റ്സൺ ഗോ പ്ലസ്, ടാറ്റ ഹെക്സ എന്നിവ ഉൾപ്പെടുന്നു. ഏറ്റവും താഴെയുള്ള അഞ്ച് എം‌പി‌വി വാഹനങ്ങൾക്ക് 2019 ഓഗസ്റ്റിൽ വെറും മൂന്നക്ക വിൽ‌പന മാത്രമേ നേടാനായുള്ളൂ.

Most Read: ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

മഹീന്ദ്ര മറാസോ 697 യൂണിറ്റുകൾ വിൽപ്പന നടത്തിയപ്പോൾ മഹീന്ദ്ര സൈലോ 356 യൂണിറ്റും ഹോണ്ട BR-V 175 യൂണിറ്റുമായി എട്ടാം സ്ഥാനത്തെത്തി. ഏറ്റവും താഴെയുള്ള രണ്ട് എം‌പിവികളായ ഡാറ്റ്സൺ ഗോ പ്ലസ്, ടാറ്റ ഹെക്സ എന്നിവ യഥാക്രമം 169, 136 യൂണിറ്റ് വിൽപ്പനയും രജിസ്റ്റർ ചെയ്തു.

2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

2019 ഓഗസ്റ്റിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവികളുടെ കണക്കിൽ മാരുതി സുസുക്ക മികച്ച വ്യത്യാസത്തിൽ മുന്നേറുന്നതായി ഈ കണക്കുകളിൽ നിന്ന് വ്യക്തമാകും. കൂടാതെ പുതിയ മോഡലുകളായ റെനോ ട്രൈബറും മാരുതി XL6 നും മികച്ച ഉപഭോക്താക്കളെ കണ്ടെത്താനാകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Top-Selling MPVs In India For August 2019. Read more Malayalam
Story first published: Monday, September 23, 2019, 10:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X