സെപ്റ്റംബറിൽ മികച്ച വിൽപ്പന നടത്തിയ എംപിവികൾ

2019 സെപ്റ്റംബറിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവി വാഹനങ്ങളുടെ പട്ടിക പുറത്തിറങ്ങി. മാരുതി സുസുക്കി എർട്ടിഗയാണ് കഴിഞ്ഞ മാസം ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ വാഹനം.

സെപ്റ്റംബറിൽ മികച്ച വിൽപ്പന നടത്തിയ എംപിവികൾ

2019 സെപ്റ്റംബറിൽ കമ്പനി എർട്ടിഗയുടെ 6,284 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് വിൽപ്പനയിൽ 60 ശതമാനം വർധനവാണ് സൂചിപ്പിക്കുന്നത്. വാഹന വിപണിയിലെ മാന്ദ്യം കണക്കിലെടുക്കുമ്പോൾ എർട്ടിഗയുടെ വിൽപ്പനയിൽ മാരുതി മികച്ച നേട്ടമാണ് കൈവരിക്കുന്നത്.

സെപ്റ്റംബറിൽ മികച്ച വിൽപ്പന നടത്തിയ എംപിവികൾ

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയുടെ ഏറ്റവും പുതിയ മോഡലായ ട്രൈബറാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ക്വിഡിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ എംപിവി ഒരു സബ് -4 മീറ്റർ മോഡലാണ്.

സെപ്റ്റംബറിൽ മികച്ച വിൽപ്പന നടത്തിയ എംപിവികൾ

ഇന്ത്യൻ വിപണിയിലെ ജനപ്രിയ വാഹനമായിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ മറികടക്കാൻ റെനോ ട്രൈബറിന് സാധിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 4,710 യൂണിറ്റ് വിൽപ്പനയാണ് റെനോ നടത്തിയത്.

സെപ്റ്റംബറിൽ മികച്ച വിൽപ്പന നടത്തിയ എംപിവികൾ

ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ മൂന്നാമത്തെ എംപിവി. എങ്കിലും ഇന്നോവയുടെ വാർഷിക വിൽപ്പനയിൽ 35% ഇടിവ് രേഖപ്പെടുത്തി. 2019 സെപ്റ്റംബർ മാസത്തിൽ 4,225 യൂണിറ്റ് വിൽപ്പനയാണ് ടൊയോട്ട നടത്തിയത്. ടൊയോട്ട ബ്രാൻഡിൽ നിന്നുള്ള ഏറ്റവും ജനപ്രിയ ഓഫറുകളിൽ ഒന്നാണ് ഇന്നോവ ക്രിസ്റ്റ. ഇത് എല്ലാ മാസവും മികച്ച വിൽപ്പനയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.

സെപ്റ്റംബറിൽ മികച്ച വിൽപ്പന നടത്തിയ എംപിവികൾ

4,179 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയ മഹീന്ദ്ര ബൊലേറോയാണ് നാലാം സ്ഥാനത്ത്. ഏറെക്കാലമായി വിപണിയിലെത്തുന്ന മോഡലാണ് മഹീന്ദ്രയുടെ എംയുവി വാഹനമായ ബൊലേറോ. 2020 ൽ വാഹനത്തിന്റെ പരിഷ്ക്കരിച്ച മോഡൽ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ദീപാവലിക്ക് വേണ്ടി മഹീന്ദ്ര ഇന്ത്യയിൽ ഒരു പുതിയ സ്പെഷ്യൽ എഡിഷൻ ബൊലേറോ മോഡലും അവതരിപ്പിച്ചു.

സെപ്റ്റംബറിൽ മികച്ച വിൽപ്പന നടത്തിയ എംപിവികൾ

മാരുതി സുസുക്കി XL6 ആണ് ആദ്യ അഞ്ചിൽ ഇടംപിടിച്ച മറ്റൊരു വാഹനം. ജനപ്രിയ എർട്ടിഗ മോഡലിനെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം ആറ് സീറ്റർ എംപിവിയാണ് മാരുതി XL6. 2019 സെപ്റ്റംബറിൽ 3,840 യൂണിറ്റ് വിൽപ്പനയാണ് ഈ മോഡൽ രേഖപ്പെടുത്തിയത്. രാജ്യത്തുടനീളമുള്ള മാരുതി സുസുക്കിയുടെ നെക്സ ഡീലർഷിപ്പുകൾ വഴിയാണ് വാഹനത്തിന്റെ വിൽപ്പന നടത്തിയത്.

Rank Models Units Sold
1 Maruti Ertiga 6,284
2 Renault Triber 4,710
3 Toyota Innova Crysta 4,225
4 Mahindra Bolero 4,179
5 Nexa XL6 3,840
6 Mahindra Marazzo 892
7 Honda BR-V 168
8 Datsun Go+ 160
9 Tata Hexa 148
10 Renault Lodgy 78

Most Read: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

സെപ്റ്റംബറിൽ മികച്ച വിൽപ്പന നടത്തിയ എംപിവികൾ

മഹീന്ദ്ര മറാസോ, ഹോണ്ട BR-V, ഡാറ്റ്സൻ ഗോ പ്ലസ്, ടാറ്റ ഹെക്സ, റെനോ ലോഡ്ജി എന്നിവയാണ് പട്ടികയിലെ ഏറ്റവും താഴെയുള്ള അഞ്ച് എംപിവികൾ. കഴിഞ്ഞ വർഷം രണ്ടാം പകുതിയിലാണ് മഹീന്ദ്ര മറാസോയെ മഹീന്ദ്ര അവതരിപ്പിച്ചത്. മറാസോ നിരവധി സവിശേഷതകൾ, ശക്തമായ എഞ്ചിൻ എന്നിവ വാഗ്ദാനം ചെയ്യുന്നു.

Most Read: ടൊയോട്ട സിയാസ് 2020 ൽ അരങ്ങേറ്റം കുറിക്കും

സെപ്റ്റംബറിൽ മികച്ച വിൽപ്പന നടത്തിയ എംപിവികൾ

മഹീന്ദ്ര മറാസോ 2019 സെപ്റ്റംബർ മാസത്തിൽ വെറും 892 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്. 2018 സെപ്റ്റംബറിൽ 2,892 യൂണിറ്റ് രജിസ്റ്റർ ചെയ്തിടത്തു നിന്ന് വിൽപ്പനയിൽ 68% ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്.

Most Read: മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

സെപ്റ്റംബറിൽ മികച്ച വിൽപ്പന നടത്തിയ എംപിവികൾ

ഹോണ്ട BR-V കഴിഞ്ഞ മാസം 168 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയപ്പോൾ ഡാറ്റ്സൺ ഗോ പ്ലസ് 160 യൂണിറ്റ് വിൽപ്പന നടത്തി. ടാറ്റ ഹെക്സയും റെനോ ലോഡ്ജിയും പട്ടികയിലെ അവസാന രണ്ട് സ്ഥാനങ്ങൾ പൂർത്തിയാക്കുന്നു. നിലവിൽ ബ്രാൻഡിൽ നിന്നുള്ള മുൻനിര മോഡലായ ഹെക്സ 148 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി.

സെപ്റ്റംബറിൽ മികച്ച വിൽപ്പന നടത്തിയ എംപിവികൾ

2018 സെപ്റ്റംബറിലെ 692 യൂണിറ്റുകളിൽ നിന്ന് 79% ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്. 2018 സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോൾ റെനോ ലോഡ്ജിയുടെ വിൽപ്പന വർധിച്ചു. 2018 സെപ്റ്റംബറിൽ 27 യൂണിറ്റുകൾ രജിസ്റ്റർ ചെയ്ത എംപിവിയുടെ വിൽപ്പന കഴിഞ്ഞ മാസം 78 യൂണിറ്റായി ഉയർന്നു.

'

Most Read Articles

Malayalam
English summary
Top-Selling MPVs In India For September 2019. Read more Malayalam
Story first published: Thursday, October 10, 2019, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X