2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

മാരുതി സുസുക്കിയുമായുള്ള സംയുക്ത പങ്കാളിത്തത്തിന്റെ ഭാഗമായി ടൊയോട്ട ഈ വർഷം ആദ്യം ബലേനോയുടെ പുനർനിർമ്മിച്ച മോഡലായ ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ അവതരിപ്പിച്ചിരുന്നു.

2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

ബലേനോ പ്രീമിയം ഹാച്ച്ബാക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ചില കോസ്മെറ്റിക്ക് മാറ്റങ്ങളുമായാണ് ഗ്ലാൻസ എത്തിയത്. ബാഡ്ജ് സ്വാപ്പും പുതുക്കിയ ഫ്രണ്ട് ഗ്രില്ലും ഒഴികെ മറ്റ് മാറ്റങ്ങളൊന്നും കാര്യമായി വാഹനത്തിൽ ഉണ്ടായിരുന്നില്ല.

2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

1.2 ലിറ്റർ ഡ്യുവൽ ജെറ്റ് മൈൽഡ് ഹൈബ്രിഡ് K12N പെട്രോൾ എഞ്ചിൻ 89 bhp കരുത്തിൽ 113 Nm torque ഉത്‌പാദിപ്പിക്കുന്ന ഗ്ലാൻ‌സ അഞ്ച് വകഭേദങ്ങളിലാണ് വിപണിയിൽ എത്തുന്നത്. ഇത് ഇതിനകം ബി‌എസ്‌-VI കംപ്ലയിന്റാണ്. 1.2 ലിറ്റർ K12M നോൺ-മൈൽഡ് ഹൈബ്രിഡ് യൂണിറ്റ് 82 bhp, 113 Nm torque എന്നിവ സൃഷ്ടിക്കുന്നു.

2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

പരസ്പര സഹകരണത്തിന്റെ ഭാഗമായി ടൊയോട്ട ഇന്ത്യക്ക് സുസുക്കിയുടെ പ്ലാറ്റ്ഫോമുകളിൽ (സിയാസ്, എർട്ടിഗ) നിർമ്മിച്ച രണ്ട് കോംപാക്ട് വാഹനങ്ങൾ കൂടി OEM (original equipment manufacturer) വിതരണം ചെയ്തതായി മാരുതി സ്ഥിരീകരിച്ചു.

2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

കൂടാതെ, ഇന്ത്യയിൽ വാഹനങ്ങൾ വികസിപ്പിക്കുന്നതിലും പ്രാദേശികമായി നിർമ്മിക്കുന്നതിലും മാരുതി സുസുക്കിയുടെ വൈദഗ്ദ്ധ്യം മനസിലാക്കുക, ടൊയോട്ട സി-സെഗ്മെന്റ് എംപിവിയുടെ സംയുക്ത വികസനം, സുസുക്കിയിലേക്ക് ആളുകളെ എത്തിക്കുന്ന OEM വിതരണം എന്നിവയും അജണ്ടയുടെ ഭാഗമാണ്.

2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

ടൊയോട്ടയുടേതായി റീബാഡ്ജ് ചെയ്ത് എത്തുന്ന അടുത്ത വാഹനമാണ് അടുത്ത തലമുറയിൽ പെട്ട വിറ്റാര ബ്രെസ സബ് കോംപാക്ട് എസ്‌യുവി. ഇതിന്റെ ഉത്പാദനം 2022 മുതൽ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

റീബാഡ്ജിംഗിന് വിധേയമാകുന്ന രണ്ടാമത്തെ മോഡലായിരിക്കും വിറ്റാര ബ്രെസ. പുതിയ റിപ്പോർട്ടുകൾ പ്രകാരം അഞ്ച് സീറ്റർ എസ്‌യുവിയുടെ പെട്രോൾ പതിപ്പിന്റെ പുനർനിർമ്മിച്ച മോഡൽ ഫെയ്‌സ് ലിഫ്റ്റ് മാരുതി വിറ്റാര ബ്രെസ്സയ്‌ക്കൊപ്പം 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും.

2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

ഫെയ്‌സ് ലിഫ്റ്റ് മാരുതി ബ്രെസ 2020 മാർച്ച് ആദ്യം വിൽപ്പനയ്‌ക്കെത്തും. 1.5 ലിറ്റർ നാല് സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് യൂണിറ്റാണ് പെട്രോൾ മോട്ടോർ എന്നാണ് പ്രതീക്ഷിക്കുന്നു. ഇത് പരമാവധി 104.7 bhp പവറും 138 Nm torque ഉം വികസിപ്പിക്കാൻ പര്യാപ്തമാണ്.

2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

സിയാസിലും എർട്ടിഗയിലും ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

പുനർനിർമ്മിച്ച ടൊയോട്ട എസ്‌യുവിയിലും ഇതേ എഞ്ചിൻ ഉപയോഗിക്കും. വിറ്റാര ബ്രെസ നിലവിൽ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തി വരികയാണ്. നിലവിലെ മോഡലിൽ വാഗ്ദാനം ചെയ്യുന്ന 1.3 ലിറ്റർ നാല് സിലിണ്ടർ DDS200 ഡീസൽ എഞ്ചിൻ 90 bhp-യും 200 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

എന്നാൽ ഈ എഞ്ചിൻ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്ക്കരിക്കില്ല. അതിനാൽ ഒരു പെട്രോൾ എഞ്ചിൻ യൂണിറ്റിന്റെ തുടക്കം അനിവാര്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Badged Vitara Brezza Petrol Debut in 2020 Auto Expo. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X