ടൊയോട്ട ബലെനോ ഒരുങ്ങുന്നു, ജൂണില്‍ വിപണിയില്‍

മാരുതി സുസുക്കിയും ടൊയോട്ട ഇന്നോവ ക്രിസ്റ്റയും വിപണിയില്‍ കൈകോര്‍ക്കുകയാണെന്ന വാര്‍ത്ത നമ്മള്‍ മുമ്പ് കേട്ടതാണ്. മുന്‍ നിശ്ചയിച്ച ധാരണ പ്രകാരം പുതിയ വാഹനങ്ങള്‍, പ്ലാറ്റഫോമുകള്‍, വൈദ്യുത സാങ്കേതിക തുടങ്ങിയവ ഇരു കമ്പനികളും കൈമാറുമെന്നും ഇതിനകം അറിയിച്ചിട്ടുണ്ട്. ബലെനോയായിരിക്കും ഈ കൂട്ടുകെട്ടിലെത്തുന്ന ആദ്യ കാര്‍. ടൊയോട്ടയുടെ ബാഡ്ജ് അണിഞ്ഞായിരിക്കും പുത്തന്‍ ബലെനോയെത്തുക.

ടൊയോട്ട ബലെനോ ഒരുങ്ങുന്നു, ജൂണില്‍ വിപണിയില്‍

ഇപ്പോള്‍ A11 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ടൊയോട്ട ബലേനോ ഈ വര്‍ഷം ജൂണിലായിരിക്കും വിപണിയിലെത്തുകയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം തന്നെ കമ്പനി തുടങ്ങിക്കഴിഞ്ഞു.

ടൊയോട്ട ബലെനോ ഒരുങ്ങുന്നു, ജൂണില്‍ വിപണിയില്‍

കര്‍ണാടകയിലെ ബിഡാഡിയിലായിരിക്കും ടൊയോട്ട ബലെനോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. വരാനിരിക്കുന്ന A11 ഹാച്ച്ബാക്കിനെ ഉടന്‍ തന്നെ കമ്പനി പരീക്ഷണ ഓട്ടത്തിനിറക്കും. ബലെനോയുടെ പെട്രോള്‍ വകഭേദങ്ങളായ ആല്‍ഫയെയും സീറ്റയെയും ടൊയോട്ട വിപണിയിലെത്തിക്കും.

Most Read:ഇന്ത്യയ്ക്ക് പ്രിയം 650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട്, കെടിഎം 390 ഡ്യൂക്ക് കാഴ്ച്ചക്കാരന്‍

ടൊയോട്ട ബലെനോ ഒരുങ്ങുന്നു, ജൂണില്‍ വിപണിയില്‍

ഇവ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, സിവിടി ഗിയര്‍ബോക്‌സ് എന്നിവയില്‍ വരാനും സാധ്യതയേറെ. മാരുതി ബാഡ്ജിലുള്ള ബലെനോയെക്കാളും വില കൂടുതലായിരിക്കും ടൊയോട്ട ബലെനോയെന്നാണ് പറയപ്പെടുന്നത്.

ടൊയോട്ട ബലെനോ ഒരുങ്ങുന്നു, ജൂണില്‍ വിപണിയില്‍

നിലവില്‍ മാരുതി സുസുക്കി ബലെനോ ആല്‍ഫയ്ക്ക് 7.5 ലക്ഷം രൂപ മുതല്‍ 8.9 ലക്ഷം രൂപ വരെയും ബലെനോ സീറ്റയ്ക്ക് 6.9 ലക്ഷം രൂപ മുതല്‍ 8.3 ലക്ഷം രൂപ വരെയുമാണ് വില വരുന്നത്. ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ് ഇരുവിലകളും.

ടൊയോട്ട ബലെനോ ഒരുങ്ങുന്നു, ജൂണില്‍ വിപണിയില്‍

ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ള ബലെനോയില്‍ നിന്ന് ഡിസൈനിലും മറ്റും ചില മാറ്റങ്ങളോടെയായിരിക്കും ടൊയോട്ട ബലെനോയെത്തുക. ആല്‍ഫയിലും സീറ്റയിലും ഇപ്പോഴുള്ള ഫീച്ചറുകള്‍ തന്നെ തുടരാനായിരിക്കും കമ്പനി ശ്രമിക്കുക.

ടൊയോട്ട ബലെനോ ഒരുങ്ങുന്നു, ജൂണില്‍ വിപണിയില്‍

1.2 ലിറ്റര്‍ ശേഷിയുള്ള L സീരീസ് പെട്രോള്‍ എഞ്ചിന്‍ തന്നെ പുത്തന്‍ ബലെനോയിലും തുടരും. ഇത് 83.1 bhp കരുത്തും. 115 Nm torque ഉം സൃഷ്ടിക്കും. ഹ്യുണ്ടായി i20, ഹോണ്ട ജാസ്സ്, വരാനിരിക്കുന്ന ടാറ്റ ആള്‍ട്രോസ് എന്നിവരായാരിക്കും ടൊയോട്ട ബലെനോയുടെ എതിരാളികള്‍.

Most Read:പുതിയ ബലെനോ ഹൈബ്രിഡ് വിപണിയില്‍, മാരുതിയുടെ ആദ്യ ബിഎസ് VI കാര്‍

ടൊയോട്ട ബലെനോ ഒരുങ്ങുന്നു, ജൂണില്‍ വിപണിയില്‍

2022 -ല്‍ എത്തുന്ന ബ്രെസ്സയായിരിക്കും ഈ കൂട്ടുകെട്ടില്‍ നിന്നുള്ള രണ്ടാമത്തെ വാഹനം. സിയാസ്, എര്‍ട്ടിഗ എന്നീ കാറുകളുടെ കാര്യത്തില്‍ ടൊയോട്ട ഇതുവരെ പ്രതികരിച്ചിട്ടില്ല. കമ്പനിയുടെ മികച്ച വില്‍പ്പനയുള്ള എംപിവിയായ ഇന്നോവ ക്രിസ്റ്റയ്ക്ക് തൊട്ട് താഴെയായിരിക്കും ടൊയോട്ട എര്‍ട്ടിഗയെത്തുകയെന്നാണ് സൂചനകള്‍.

ടൊയോട്ട ബലെനോ ഒരുങ്ങുന്നു, ജൂണില്‍ വിപണിയില്‍

ബലെനൊയില്‍ ഹൈബ്രിഡ് സാങ്കേതികത ഉള്‍പ്പെടുത്താനുള്ള തിരക്കിലാണ് മാരുതി സുസുക്കി. SHVS (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ടെക്‌നോളജി) ഉള്‍പ്പെടുത്തുന്ന ബലെനോ, തനത് മാരുതി ബാഡ്ജിലെത്തുമോ അതോ ടൊയോട്ട ബാഡ്ജിലെത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. ഇന്ത്യന്‍ വിപണിയില്‍ മികച്ച വില്‍പ്പനയുള്ള ബലെനോ ടൊയോട്ട ബാഡ്ജിലെത്തുന്നതോടെ കാറിന്റെ പ്രധാന ഫീച്ചറുകളിലും മറ്റും പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കാം.

Source: AutoCarIndia

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Baleno Scheduled For June Launch — Alpha And Zeta Petrol Models Only: read in malayalam
Story first published: Monday, April 22, 2019, 15:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X