രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട

ടാറ്റ മോട്ടോര്‍സിനെയും ഹോണ്ടയെയും പിന്‍തള്ളി രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട. 2019 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള പാസഞ്ചര്‍ കാറുകളുടെ വിപണി വിഹിത പട്ടിക പുറത്തു വന്നതോടെയാണ് പട്ടികയില്‍ നാലാം സ്ഥാനം ടെയോട്ട കൈയ്യടക്കിയത്.

രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട

വാഹന വിപണിയിലെ മാന്ദ്യം എല്ലാം നിര്‍മ്മാതാക്കളെയും ഒരുപോലെയാണ് ബാധിച്ചിരിക്കുന്നത്. വില്‍പ്പന ഇടിവ് ഉണ്ടായതോടെ മിക്ക നിര്‍മ്മാതാക്കളുടെയും വിപണിയിലെ വിഹിതം പിന്നോട്ട് പോവുകയും ചെയ്തു.

രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട

വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചെങ്കിലും മാരുതി സുസുക്കി തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നിലായി കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും പട്ടികയില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട

മാന്ദ്യത്തിനിടെ മാരുതി സുസുക്കിയുടെ വില്‍പ്പന പിന്നോട്ട് പോയപ്പോള്‍ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയിലെ വിഹിതം 2.6 ശതമാനത്തോളം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 15.94 ശതമാനത്തില്‍ നിന്നും 18.49 ശതമാനമായിട്ടാണ് കമ്പനി ഉയര്‍ത്തിയത്.

രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത് മഹീന്ദ്രയാണ്. ഒരു ശതമാനത്തിന്റെ വര്‍ധനവാണ് മഹീന്ദ്രയുടെ വില്‍പ്പനയില്‍ ഈ കലയളവില്‍ ഉണ്ടായത്. ഇതോടെ മഹീന്ദ്രയുടെ വിപണി വിഹിതം 7.52 ശതമാനമായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട

അതേസമയം ടാറ്റ മോട്ടോര്‍സിനെയും ഹോണ്ടയെയും പിന്‍തള്ളി ടെയോട്ട രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി മാറി. 4.86 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.23 ശതമാനത്തിന്റെ വര്‍ധനവാണ് ടൊയോട്ടയ്ക്ക് ലഭിച്ചത്.

രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട

എന്നാല്‍ ടാറ്റയുടെ വില്‍പ്പനയില്‍ 41.19 ശതമാനത്തിന്റെ ഇടിവ് ഉണ്ടായപ്പോള്‍ ഹോണ്ടയുടെ വില്‍പ്പനയില്‍ 35.58 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാന്ദ്യം നേരിടുമ്പോള്‍ ടൊയോട്ടയുടെ റീബാഡ്ജ് ചെയ്ത പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സയാണ് മികച്ച നേട്ടം കൈവരിച്ച് നല്‍കിയത്.

Most Read: വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടൊയോട്ട ഗ്ലാൻസ

രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട

ജൂണില്‍ വിപണിയില്‍ എത്തിയതിന് ശേഷം ഇതുവരെ 11,000 യൂണിറ്റുകളെ നിരത്തിലെത്തിക്കാന്‍ ആയെന്നും കമ്പനി അറിയിച്ചു. ടൊയോട്ടയുടെയും സുസുക്കിയുടെയും പങ്കാളിത്തത്തില്‍ നിന്നുള്ള ആദ്യത്തെ ഉല്‍പ്പന്നമാണ് ടൊയോട്ട ഗ്ലാന്‍സ.

Most Read: പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട

ഗ്ലാന്‍സ ഹാച്ച്ബാക്കിന്റെ പുതിയ ബേസ് മോഡലിനെ ടൊയോട്ട വിപണിയിലെത്തിച്ചിരുന്നു. മാനുവല്‍ ഗിയര്‍ബോക്‌സോടുടിയ പുതിയ ടൊയോട്ട ഗ്ലാന്‍സ G വകഭേദം സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയില്ലാതെയാണ് അവതരിപ്പിച്ചരിക്കുന്നത്.

Most Read: വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട

ഈ കൂട്ടുകെട്ടില്‍ അധികം വൈകാതെ തന്നെ എര്‍ട്ടിഗ, സിയാസ്, വിറ്റാര ബ്രെസ തുടങ്ങിയ മോഡലുകളും ടൊയോട്ടയുടെ റീബാഡ്ജ് ചെയ്ത് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതുതായി വിപണിയില്‍ എത്തിയ കിയ, എംജി മോട്ടോര്‍, തുടങ്ങിയവര്‍ക്ക് വിപണിയിലെ മാന്ദ്യം കാര്യമായി ബാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട

എംജി മോട്ടോര്‍ ഇന്ത്യ കഴിഞ്ഞ മാസം ഹെക്ടര്‍ എസ്‌യുവിയുടെ ബുക്കിങ് പുനരാരംഭിച്ചിരുന്നു. ബുക്കിങ് ആരംഭിച്ച് ഒമ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 8,000 പുതിയ ബുക്കിങ്ങുകള്‍ ലഭിച്ചതായി കമ്പനി അറിയിച്ചു. ജൂണ്‍ 27 -നാണ് എംജി ഹെക്ടര്‍ പുറത്തിറങ്ങിയത്.

രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട

വളരെ കുറയ്ച്ച് സമയം കൊണ്ട് എസ്‌യുവി ഹിറ്റാവുകയും ചെയ്തു. വിപണിയില്‍ നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ചതിലും വലിയ നേട്ടമായിരുന്നു ഇതെന്ന് എംജി മോട്ടോര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഗൗരവ് ഗുപ്ത പറഞ്ഞു.

Most Read Articles

Malayalam
English summary
Toyota beats Tata Motors, Honda, Becomes 4th largest car maker in India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X