ടൊയോട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും, മാറ്റത്തിന് തിരികൊളുത്താന്‍ ബലെനോ

ടൊയോട്ട കാറുകള്‍ ഇന്ത്യയില്‍ വില കുറയുമെന്നാണ് ഓട്ടോമോട്ടിവ് രംഗത്ത് നിന്നുള്ള ഏറ്റവും പുതിയ സൂചനകള്‍. ടൊയോട്ടയുടെ മാനേജിംഗ് ഡയറക്ടറായ മസാകസു യോഷിമുറ ഈ വാര്‍ത്ത സ്ഥിരികരിക്കുക കൂടി ചെയ്തതോടെ സന്തോഷത്തിലാണ് ഇന്ത്യന്‍ വാഹനപ്രേമികള്‍.

ടൊയോട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും, മാറ്റത്തിന് തിരികൊളുത്താന്‍ ബലെനോ

വൈകാതെ തന്നെ ഇലക്ട്രിക് / ഹൈബ്രിഡ് കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനും ഈ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ക്ക് പദ്ധതിയുണ്ട്.

ടൊയോട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും, മാറ്റത്തിന് തിരികൊളുത്താന്‍ ബലെനോ

ഓട്ടോമൊബൈല്‍സിന്റെ കാര്യത്തില്‍ യൂറോപ്പിനോട് കിടപിടിക്കുന്ന വിപണി തന്നെയാണ് ഇന്ത്യ. കടുത്ത മല്‍സരമാണ് ഇന്ത്യന്‍ ഓട്ടോമോട്ടിവ് രംഗത്ത് നടക്കുന്നത്.

Most Read: ടയറിന്റെ ആയുസ്സ് കൂട്ടാന്‍ ചില വഴികള്‍

ടൊയോട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും, മാറ്റത്തിന് തിരികൊളുത്താന്‍ ബലെനോ

മുന്‍കൂറായി അറിയിക്കാതെയാണ് പലപ്പോഴും ഇന്ത്യയിലെ വാഹന മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കുന്നതെന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ടൊയോട്ട ജാഗരൂഗരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൊയോട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും, മാറ്റത്തിന് തിരികൊളുത്താന്‍ ബലെനോ

കമ്പനിയുടെ കാറുകള്‍ മിക്കതും പത്ത് ലക്ഷം രൂപയ്ക്ക് മുകളിലില്‍ വില വരുന്നതായത് കൊണ്ട് തന്നെ ഇന്ത്യയില്‍ ടൊയോട്ടയ്ക്ക് വന്‍ വില്‍പ്പന അവകാശപ്പെടാന്‍ സാധിക്കില്ല.

ടൊയോട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും, മാറ്റത്തിന് തിരികൊളുത്താന്‍ ബലെനോ

ഇത് മുന്നില്‍ക്കണ്ടാണ് കമ്പനി മാരുതി സുസുക്കിയുമായി സഹകരിച്ച് പത്ത് ലക്ഷത്തില്‍ താഴെയുള്ള കാറുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇതിന് മുന്നൊരുക്കമെന്നോണമായിരിക്കും ഈ വര്‍ഷം പുതിയ മാരുതി ബലെനോയെ പുറത്തിറക്കുക.

ടൊയോട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും, മാറ്റത്തിന് തിരികൊളുത്താന്‍ ബലെനോ

ഇതിന് പുറമെ, ഉപഭോക്താക്കളുടെ പോക്കറ്റ് കീറാത്ത പ്രൈസ് ടാഗില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ വിപണിയലെത്തിക്കുമെന്ന് ടൊയോട്ട - മാരുതി സുസുക്കി കൂട്ടുകെട്ട് അറിയിച്ചിട്ടുണ്ട്.

ടൊയോട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും, മാറ്റത്തിന് തിരികൊളുത്താന്‍ ബലെനോ

ഈ കൂട്ടുകെട്ടിലൂടെ പ്രീമിയം വാഹനശ്രേണിയിലേക്ക് ചുവടുറപ്പിക്കാന്‍ മാരുതിയ്ക്കും പ്രമുഖ ബജറ്റ് നിരയിലേക്ക് തുടക്കം കുറിയ്ക്കാന്‍ ടൊയോട്ടയ്ക്കും സാധിക്കും. അടുത്തിടെയാണ് ടൊയോട്ട പ്രീമിയം ശ്രേണിയില്‍ തങ്ങളുടെ പുത്തന്‍ ഹൈബ്രിഡ് കാറായ കാമ്രി പുറത്തിറക്കിയത്.

ടൊയോട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും, മാറ്റത്തിന് തിരികൊളുത്താന്‍ ബലെനോ

ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ 70 ശതമാനത്തോളവും പത്ത് ലക്ഷത്തില്‍ താഴെയുള്ളവയാണ്. ഇത് വാങ്ങുന്നവരില്‍ ഭൂരിഭാഗവും യുവാക്കളും.

Most Read:ടൊയോട്ട ബലെനോ ഈ വര്‍ഷംതന്നെ, കൊറോള വില്‍പ്പനയ്ക്കായി മാരുതിയും ഒരുക്കം കൂട്ടുന്നു

ടൊയോട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും, മാറ്റത്തിന് തിരികൊളുത്താന്‍ ബലെനോ

ഇക്കാരണത്താല്‍ തന്നെ ഇക്കൂട്ടര്‍ക്ക് ആവശ്യമുള്ള രീതിയില്‍, ഒരു നിശ്ചിത വിലയ്ക്കുള്ളിലായിരിക്കും ടൊയോട്ട കാറുകള്‍ ഇനി രംഗത്തിറങ്ങുകയെന്നും മസാകസു കൂട്ടിച്ചേര്‍ത്തു.

ടൊയോട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും, മാറ്റത്തിന് തിരികൊളുത്താന്‍ ബലെനോ

ഇത് ടൊയോട്ടയെ ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയമാക്കുമെന്നാണ് കമ്പനി വിചാരിക്കുന്നത്. നിലവില്‍ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയ്ക്ക് പുറത്താണ് കമ്പനി വിഭാവനം ചെയ്യുന്നത്.

ടൊയോട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും, മാറ്റത്തിന് തിരികൊളുത്താന്‍ ബലെനോ

ഇവയ്ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തൊരുങ്ങിയാല്‍ തീര്‍ച്ചയായും തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലെത്തുമെന്ന് ടൊയോട്ട അറിയിച്ചു. നിലവില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യം ഹൈബ്രിഡ് കാറുകളാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Source: ET Auto

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Your Favourite Toyota Cars In India Will Soon Become Cheaper - Wait For The New 'Toyota Baleno': read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X