Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യയിൽ സിഎൻജി മോഡലുകൾ പുറത്തിറക്കാൻ ടൊയോട്ടയും
വാഹന വിപണിയിലെ പ്രമുഖരായ ടൊയോട്ട കിർലോസ്ക്കർ മോട്ടോർസും മാരുതി സുസുക്കിയും സംയുക്ത പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. ടൊയോട്ട തങ്ങളുടെ ഹൈബ്രിഡ് വാഹന വൈദഗ്ദ്ധ്യം വർഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുമ്പോൾ, സുസുക്കി, ഇന്ത്യയിലെ പ്രാദേശിക ഉത്പാദന വൈദഗ്ധ്യം OEM തങ്ങളുടെ ജനപ്രിയ വാഹനങ്ങളുടെ വിതരണത്തിനായി വിനിയോഗിക്കുന്നു.

ഇരു കമ്പനികളും തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നമായിരുന്നു ടൊയോട്ട ഗ്ലാൻസ. 2019 ജൂണിലാണ് മാരുതി ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള റീബാഡ്ജ്ഡ് ഗ്ലാൻസയെ ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

എർട്ടിഗ, വിറ്റാര ബ്രെസ്സ, സിയാസ് എന്നീ മോഡലുകളും സമാനമായ പ്രക്രിയയ്ക്ക് വിധേയമാകും. ബാറ്ററി ഇലക്ട്രിക്ക് വാഹനങ്ങൾക്കായി ടൊയോട്ട ലക്ഷ്യമിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷിഗെകി തെരാഷി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

കോംപാക്ട് ഇലക്ട്രിക്ക് വാഹനം സുസുക്കിയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും വാഹനം വിപണിയിലെത്തിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് JDM പതിപ്പായ വാഗൺആറിനെ അടിസ്ഥാനമാക്കിയുള്ള മാരുതി സുസുക്കിയിൽ നിന്നുള്ള ആദ്യ ഇവി അടുത്ത വർഷം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 ലക്ഷം രൂപയോളമായിരിക്കും ഈ വാഹനത്തിന്റെ വിലയെന്നാണ് ലഭിക്കുന്ന സൂചന.

ടൊയോട്ടയ്ക്കും സുസുക്കിക്കും സിഎൻജി സാങ്കേതികവിദ്യ ഇന്ത്യയിൽ ഉപയോഗിക്കാൻ കഴിയുമെന്ന് അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുന്നതിന് മുമ്പ് സിഎൻജി ശ്രേണി വിപുലീകരിക്കാനുള്ള ഉദ്ദേശ്യം മാരുതി സുസുക്കി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെറിയ ശേഷിയുള്ള ഡീസൽ എഞ്ചിനുകൾ നിർത്താനൊരുങ്ങുമ്പോൾ ടൊയോട്ടയ്ക്ക് സിഎൻജി വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിയും.സുസുക്കി ഇന്ത്യയിൽ സിഎൻജി മോഡലുകൾ വിപണനം ചെയ്യുന്നതിനാൽ ഭാവിയിൽ ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ള ചർച്ചയുടെ അടിസ്ഥാനമായി ഇത്തരമൊരു ആശയം ഉയർന്നു വന്നേക്കാം.
Most Read: 2020 ഓട്ടോ എക്സ്പോയിൽ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ

സിഎൻജിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ആഗോള വിപണിയിൽ വിൽക്കുന്നതിൽ ടൊയോട്ട അപരിചിതരല്ല. പക്ഷേ ഉത്പാദന ചെലവ് നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഉറവിടമായി മാരുതി സുസുക്കിക്ക് പ്രവർത്തിക്കാനാകും.
Most Read: വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അതിന്റെ ചില ചെറിയ കാറുകളെ സിഎൻജി എഞ്ചിനിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കും. 10,000 സിഎൻജി വിതരണ ഔട്ട്ലെറ്റുകൾ കമ്പനി ഉദ്ഘാടനം ചെയ്യുന്നുണ്ടെന്നും ഉപഭോക്താക്കൾ ഇതര സൗരോര്‍ജ്ജ സ്രോതസ്സ് സ്വീകരിക്കാൻ തുടങ്ങിയെന്നും മാരുതി ഇന്ത്യയുടെ ചെയർമാൻ ആർ സി ഭാർഗവ അടുത്തിടെ പറഞ്ഞു.
Most Read: ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി കോന ഇലക്ട്രിക്ക്

ഇന്ത്യയിലെ വാഹന വ്യവസായം ഒരു മാറ്റത്തിന്റെ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇലക്ട്രിക്ക് കാറുകളിലേക്ക് മാറുന്നതുവരെ സിഎൻജിയെ ഹരിത ഇന്ധനമായി ഉപയോഗിക്കാൻ മാരുതി സുസുക്കി പ്രോത്സാഹിപ്പിക്കുകയാണ്.